തര്‍ജ്ജനി

രശ്മി രാധാകൃഷ്ണന്‍

മെയില്‍ : reshmirpm@gmail.com

Visit Home Page ...

ലേഖനം

കരുത്തിന്റെ കണ്ണാടിമുഖം : സ്മിത പാട്ടില്‍

എഴുപതുകളിലെ മുഖ്യധാരാ ഇന്ത്യന്‍സിനിമകളിലെ പെണ്‍മുഖങ്ങള്ക്ക് ഏതാണ്ട് ഒരേ രൂപവും ഭാവവുമായിരുന്നു.ഒരേ അച്ചില്‍ വാര്ത്തെടുത്തവ. ദേശവ്യത്യാസങ്ങള്ക്കനുസരിച്ച് വേഷത്തിലും ഭാഷയിലുമുണ്ടാകുന്ന വ്യത്യാസങ്ങള്ക്കപ്പുറം അവരുടെ ആത്മാവ് ഒന്നുതന്നെ ആയിരുന്നു. വ്യവസ്ഥാപിതമായ അഴകളവുകള്‍, സംസാര-പെരുമാറ്റ രീതികള്‍. നായകന് ചുറ്റും ഒരു പ്രണയവൃത്തത്തില്‍മാത്രം കറങ്ങുന്ന ചപലയായ കാമുകി, വിവാഹത്തിന്റെയും കുടുംബജീവിതത്തിന്റെയും സാമ്പ്രദായികമായ പരിമിതികളിലൊതുങ്ങുന്ന, സദാചാരത്തിന്റെയും പാതിവ്രത്യത്തിന്റെയും ഭാരതീയമായ അടയാളങ്ങള്‍ രൂപത്തിലും ഭാവത്തിലും അണിഞ്ഞ ക്ഷമയുടെയും സഹനത്തിന്റെയും മൂര്ത്തീഭാവമായ ഉത്തമയായ വീട്ടമ്മ, അതുമല്ലെങ്കില്‍ ആണ്കോയ്മ അടിച്ചേല്പിച്ച അടിമത്തത്തെ വിധിയായി കണ്ട് ഏറ്റുവാങ്ങുന്ന നിശ്ശബ്ദയായ സ്ത്രീ. ഇങ്ങനെ നേര്‍രേഖയില്‍ സഞ്ചരിച്ചിരുന്ന അഭ്രപാളിയിലെ പെണ്മറയ്ക്കു പുതിയമുഖം നല്കിയയത് എഴുപതുകളുടെ തുടക്കത്തിലെ നവസിനിമാപ്രസ്ഥാനമായിരുന്നു.സിനിമയുടെ പരമ്പരാഗതരീതികളെ ഉടച്ചു വാര്ത്തെ ടുത്ത ആ പുതുവസന്തകാലം ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ മികച്ച സംഭാവനയായിരുന്നു സ്മിത പാട്ടില്‍ എന്ന പ്രതിഭ. എഴുപതുകളിലെ ഇന്ത്യന്‍ സമാന്തരസിനിമയുടെ പെണ്‍മുഖം. വ്യക്തിത്വവും കാഴ്ചപ്പാടുമുള്ള പക്വതയാര്ന്ന സ്ത്രീകഥാപാത്രങ്ങളേയും അവരുടെ ആന്തരികസംഘര്ഷങ്ങളെയും ഇത്ര തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ പ്രാപ്തിയുള്ള നടിമാര്‍ ഇന്ത്യന്‍ സിനിമയില്‍ അന്നും ഇന്നും വിരളം. കേവലം പതിനൊന്നു വര്ഷത്തെ സിനിമാജീവിതത്തിനൊടുവില്‍, മുപ്പത്തിയൊന്നാം വയസ്സില്‍ വേഷമഴിച്ചുവെച്ച് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ സ്മിത ബാക്കിവച്ചത് ഒരു താരറാണിയുടെ സിംഹാസനമായിരുന്നില്ല. മറിച്ച് ഒരു ധ്രുവനക്ഷത്രത്തിന്റെ വെളിച്ചവും തെളിച്ചവുമായിരുന്നു.

ആവര്ത്തനവിരസമായ അതിവൈകാരികമുഹൂര്ത്തുങ്ങളും വര്ണ്ണുശബളമായ ഗാനങ്ങളും കണ്ടു മനംമടുത്ത ഇന്ത്യന്‍ സിനിമ ഒരു നവഭാവുകത്വത്തിലേയ്ക്ക് ഉറങ്ങിയുണരുകയായിരുന്നു. കെട്ടുകാഴ്ചകള്‍ ഇല്ലാതെ ജീവിതത്തോട് ചേര്ന്നുനില്ക്കുന്ന കഥയും കഥാപാത്രങ്ങളുമായി ഒരു സംഘം ചെറുപ്പക്കാര്‍ മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചു തുടങ്ങി. സത്യജിത് റായ്, മൃണാള്‍ സെന്‍, ശ്യാം ബെനഗല്‍, ഗോവിന്ദ് നിഹലാനി തുടങ്ങിയ സംവിധായകര്‍. ശബാന അസ്മി, നസറുദീന്‍ ഷാ, ഓം പുരി, അമോല്‍ പലേക്കര്‍, അനന്ത് നാഗ് തുടങ്ങിയ അഭിനയപ്രതിഭകള്‍. പ്രമേയത്തിലും അവതരണത്തിലും പുതുമകളുടെ പൂക്കാലം. കഥയ്ക്കും കഥാപാത്രങ്ങള്ക്കുംവരെ മുഖ്യധാരാ കച്ചവടസിനിമയില്‍ തൊട്ടുകൂടായ്മ ഉണ്ടായിരുന്നു. അതേ കാരണത്താല്‍ത്തന്നെ അന്നുവരെ പുറമ്പോക്കില്‍ മാറിനിന്നിരുന്ന അല്ലെങ്കില്‍ മാറ്റിനിര്ത്തപ്പെട്ടിരുന്ന ഒരു വലിയ വിഭാഗത്തെ അവരുടെ ആത്മനൊമ്പരങ്ങളെ, ജീവിതസമരങ്ങളെ സ്മിത തിരശ്ശീലയിലൂടെ അനശ്വരമാക്കി. വിധവയും വേശ്യയും കൂട്ടിക്കൊടുപ്പുകാരിയും ബലാല്സംഗം ചെയ്യപ്പെട്ടവളും ഭര്ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവളും എല്ലാം പെണ്ണ് തന്നെയാണെന്നും അവര്ക്കും സ്വത്വം ഉണ്ടെന്നും ഈ കഥാപാത്രങ്ങള്‍ സമൂഹത്തോട് വിളിച്ചുപറഞ്ഞു. ആണ്‍-പെണ്‍ സൌഹൃദങ്ങള്‍, വിവാഹേതരബന്ധങ്ങള്‍ എന്നിങ്ങനെ അന്നത്തെ സാമൂഹ്യചുറ്റുപാടില്‍ അവതരിപ്പിക്കാന്‍ മടിക്കുന്ന കഥാപാത്രങ്ങളെ ചങ്കൂറ്റത്തോടെ അവതരിപ്പിച്ചു. സിനിമ ജീവിതത്തിന്റെ പരിച്ഛേദം ആണെങ്കില്‍ കഥാപാത്രങ്ങളോടുള്ള ഈ അസ്പൃശ്യത അനാവശ്യമാണ് എന്ന് സ്മിത വിശ്വസിച്ചു. മുഖ്യധാരയില്‍ നിന്നും അകറ്റി നിര്ത്തവപ്പെട്ടിരുന്ന ഒരു വലിയ വിഭാഗം സ്ത്രീകള്ക്ക്, അവരുടെ സഹനങ്ങള്ക്ക്, ജീവിതസമരത്തിന്, ചെറുത്തുനില്പിന് ഒക്കെ തന്റെ കഥാപാത്രങ്ങളിലൂടെ സമൂഹത്തില്‍ ഒരിടം ഉണ്ടാക്കിക്കൊടുത്തു എന്നുള്ളതാണ് യാഥാസ്ഥിതികമായ ഒരു കാലഘട്ടത്തിനു സ്മിത പാട്ടില്‍ നല്കിയ സംഭാവന.

വ്യവസ്ഥാപിതമായ ഒരു നായികയുടെ മുഖമോ ഭാവമോ ആയിരുന്നില്ല സ്മിതയുടേത്.അത് വരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായ ഒന്ന്.തേച്ചു മിനുക്കിയ മുഖങ്ങള്ക്കും കണ്ടു പഴകിയ അഴകളവുകള്ക്കും അപ്പുറം വ്യത്യസ്തമായ ഒന്നിനെ ആളുകള്‍ അറിഞ്ഞും ആരാധിച്ചും തുടങ്ങി.ഇരുണ്ട നിറവും ഉറച്ച ശരീരവും തെളിഞ്ഞ ശബ്ദവും തീക്ഷ്ണമായ കണ്ണുകളുമായി കരുത്തുള്ള ഒരു പെണ്ണ്.അവള്‍ കരഞ്ഞില്ല.പുരുഷന്റെ ഒപ്പം നിന്ന് അവന്റെ കണ്ണില്‍ നോക്കി അഭിമാനത്തോടെ സംസാരിച്ചു.തന്റെ സ്വത്വത്തെ കാമനകളെ ലജ്ജയില്ലാതെ ആത്മാഭിമാനത്തോടെ വെളിവാക്കി.അത് വരെ നില നിന്നിരുന്ന നായികാ സങ്കല്പ്പ ങ്ങളെ ഉടച്ചു വാര്ക്കു കയായിരുന്നു സ്മിത പാട്ടില്‍ എന്ന പുതു തരംഗം. യഥാര്ഥ ത്തില്‍ സിനിമയിലൂടെ സ്മിത നടത്തിയത് ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു..പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തില്‍ അത് മുഴക്കങ്ങളുണ്ടാക്കി.വീടുകളുടെ മുറ്റങ്ങള്‍ അലങ്കരിക്കുന്ന ചെടിച്ചട്ടികളില്‍ വളര്ത്തു ന്ന ഓമനപ്പൂവിന്റെ തരളതയായിരുന്നില്ല..വന്യവും തീക്ഷ്ണവുമായ ഒന്നായിരുന്നു അത്..പെണ്ണിന്റെ കരുത്തും കാമനയും ജീവിതത്തിന്റെ യഥാര്ത്ഥ നിറങ്ങളില്‍ ചാലിച്ചു വാര്ത്തെ ടുത്തപ്പോള്‍ അഭ്രപാളിയില്‍ സ്മിത ഒരു ഒറ്റ നക്ഷത്രമാവുകയായിരുന്നു..
പതിനൊന്നു വര്ഷ്ത്തിനുള്ളില്‍ ഹിന്ദി-മറാത്തി ഭാഷകളിലായി എണ്പ്തോളം സിനിമകള്‍.ശ്യാം ബെനഗലിന്റെ ‘ചരണ്ദാണസ് ചോര്‍’ (1975)എന്ന സിനിമയിലൂടെയായിരുന്നു സ്മിതയുടെ രംഗപ്രവേശം.ദൂരദര്ശ നില്‍ മറാത്ത വാര്ത്താി അവതാരകയായിരുന്ന,പൂന ഫിലിം ഇന്സ്ടിട്യൂട്ടിലെ ബിരുദധാരിയിരുന്ന സ്മിതയെന്ന പ്രതിഭയെ ശ്യാം തിരിച്ചറിയുകയായിരുന്നു. സ്മിതയുടെ അച്ഛനും അമ്മയും മഹാരാഷ്ട്രയിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്ത്തികരായിരുന്നു.സിനിമയില്‍ സ്മിത അവതരിപ്പിച്ച കഥാപാത്രങ്ങളുടെ അന്തര്ധാ്രയായിരുന്ന ധൈര്യവും കരുത്തും വ്യക്തിജീവിതത്തിലും സ്മിതയ്ക്ക് കൈമുതലായത് ആ കുടുംബപശ്ചാത്തലം കൊണ്ട് തന്നെയാണെന്ന് പറയാം.1976ല് ശ്യാം ബെനഗല്‍ അമൂല്‍ എന്ന പ്രസ്ഥാനത്തിന്റെയും ആനന്ദ് എന്ന ഗ്രാമത്തിന്റെയും കഥ പറഞ്ഞ ‘മന്ഥന്‍’ലെ ബിന്ദു സ്മിതയുടെ ഏറ്റവും പൊതുജനശ്രദ്ധ നേടിയ കഥാപാത്രമായി .’ഭൂമിക’(ശ്യാം ബെനഗല്‍) എന്ന ചിത്രത്തിലൂടെ 1977 ലും ‘ചക്ര’(രബീന്ദ്ര ധര്മ്മ രാജ്)യിലൂടെ 1980 ലും ഉര്വ.ശി അവാര്ഡ് സ്മിതയെ തേടിയെത്തി.സദ്‌ഗതി (1981,സത്യജിത് റായ്),ബസാര്‍ (1982,സാഗര്‍ സര്ഹാദദി)ആക്രോശ്(1980,ഗോവിന്ദ് നിഹലാനി),അര്ത്ഥ് (1982,മഹേഷ്‌ ഭട്ട്),മണ്ഡി(1983,ശ്യാം ബെനഗല്‍),ഉംഭര്ത്ത (1982, ജബ്ബാര്‍ പട്ടേല്‍) എന്നി സിനിമകളില്‍ വ്യവസ്ഥകളോട് കലഹിക്കുന്ന വ്യക്തിത്വവും സ്വാതന്ത്ര്യബോധവുമുള്ള സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പകരം വയ്ക്കാനില്ലാത്ത മികച്ച കഥാപാത്രങ്ങള്‍..തുടക്കത്തില്‍ മുഖ്യധാരാ കച്ചവട സിനിമകളോട് അകല്ച്ചാ കാണിച്ചിരുന്ന സ്മിത പിന്നീട് അത്തരം സിനിമകളിലും തിളങ്ങി.ശക്തി, നമാക് ഹലാല്‍ എന്നീ ബോക്സ്‌ ഓഫീസ് ഹിറ്റുകളില്‍ അമിതാബ് ബച്ചനോടൊപ്പം.മലയാളിയ്ക്ക് സ്മിതയെ സുപരിചിതയാക്കിയത് അരവിന്ദന്റെ ‘ചിദംബര’ത്തിലെ ശിവകാമിയായിരുന്നു.നിരവധി ഫിലിം ഫെയര്‍ അവാര്ഡുംകള്‍.1985 ല് രാജ്യം പത്മശ്രീ നല്കിയ സ്മിതയെ ആദരിച്ചു.1987ല് കേതന്‍ മേഹ്തയുടെ ‘മിര്ച്ച് മസാല’യിലൂടെ സ്മിത വീണ്ടും നല്ല സിനിമകളുടെ ഭാഗമായിത്തുടങ്ങി.അതേ വര്ഷംര രാജ് ബബ്ബാറുമായുള്ള വിവാഹം,പ്രസവത്തെത്തുടര്ന്നു ള്ള അപ്രതീക്ഷിത മരണം.സ്മിത പാട്ടില്‍ എന്ന പ്രതിഭ മണ്മങറഞ്ഞപ്പോള്‍ ഇനിയും എത്രയോ കഥാപാത്രങ്ങള്‍ ആ പ്രതിഭാസ്പര്ശിത്തിന്റെ സാഫല്യത്തിനായി കാത്തിരിക്കുന്നുണ്ടായിരുന്നിരിക്കാം..

വിവാദങ്ങളില്‍ നിന്ന് അകന്നു കഴിയാന്‍ ആഗ്രഹിച്ചിരുന്ന സ്മിതയെ വിവാദങ്ങള്‍ എന്നും പിന്തുടര്ന്നി രുന്നു.മുഖം നോക്കാതെയുള്ള തുറന്നു പറച്ചിലുകളുടെ പേരില്‍,സിനിമാ സെറ്റുകളിലെ അസാധാരണമായ പെരുമാറ്റങ്ങളുടെ പേരില്‍,സഹപ്രവര്ത്ത കയും തുല്യപ്രതിഭയുമായിരുന്ന ശബാന അസ്മിയുമായുള്ള മത്സരങ്ങളുടെ പേരില്‍,വിവാഹിതനായിരുന്ന രാജ് ബബ്ബാറുമായുള്ള ബന്ധത്തിന്റെ പേരില്‍ സ്മിത ഗോസ്സിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നു.പക്ഷെ,വ്യക്തിജീവിതത്തില്‍ സ്മിതയുടെ ശത്രുക്കളെന്നു പേര് കേട്ടവര്‍ പോലും കലാകാരിയെന്ന നിലയില്‍ ആ പ്രതിഭയോടുള്ള ആദരവ് തുറന്നു പറഞ്ഞിട്ടുണ്ട്..2013ല് ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്ഷിികത്തോടനുബന്ധിച്ച് സ്മിത പാട്ടിലിന്റെ പേരില്‍ ഒരു പോസ്റ്റല്‍ സ്റ്റാന്പ് പ്രകാശനം ചെയ്തിരുന്നു. സമിതയുടെയും രാജ് ബബ്ബാറിന്റെയും മകന്‍ പ്രതീക് കഴിഞ്ഞ വര്ഷം ഹിന്ദി സിനിമാലോകത്ത് തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.
എഴുപതുകളിലാണ് ഉറച്ച പെണ്ശഴബ്ദങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ കേട്ട് തുടങ്ങിയത്.സ്മിതയെപ്പോലെയുള്ള കലാകാരികളുടെ ആര്ജ്ജ വമായിരുന്നു നായികാ സങ്കല്പ്പ ങ്ങള്‍ തന്നെ മാറ്റി മറിച്ച ആ പുതുവസന്തത്തിന്റെ ഊര്‍ജ്ജം.നല്ല സിനിമയുടെ ചരിത്രവഴികളിലെ പ്രൌഢമായ പെണ്ണിടങ്ങളില്‍ ശ്രദ്ധേയമായ ഒരു കാലടിപ്പാട് സ്മിത പാട്ടില്‍ എന്ന മറാത്തി പെണ്കുവട്ടിയുടെതാണ്.’നായിക’എന്ന സങ്കല്പ്പ്ത്തിന്റെ വിവിധങ്ങളായ അര്ത്ഥപവും പൂര്ണ്ണജതയും കാലാകാലങ്ങളായി തേടുമ്പോള്‍ തീക്ഷ്ണമായ സൌന്ദര്യവും നിഗൂഢമായ ഭാവങ്ങളുമായി അസാമാന്യ അഭിനയസിദ്ധിയുമായി വന്നു കടന്നു പോയ സ്മിത പാട്ടില്‍ എന്ന ‘നായിക’യെ ഓര്ക്കാ്തിരിക്കാന്‍ നമുക്കാവില്ല എന്നത് തന്നെയാണ് ആ പ്രതിഭയ്ക്കുള്ള പ്രേക്ഷകരുടെ അന്ഗീകാരവും.
"At 25 Smita is clearly the queen of Indian parallel cinema, as much an icon for film-makers of the milieu as was Anna Karina for young directors in France at the outset of their new wave. Patil is not a classic beauty but the lady glows. She never makes a false move on screen."
Elliott Stein, American critic

Subscribe Tharjani |