തര്‍ജ്ജനി

രാജു ഇരിങ്ങല്‍

ഫോണ്‍: 00973 36360845.
ഇമെയില്‍: komath.iringal@gmail.com

Visit Home Page ...

കവിത

മരിച്ചവന്റെ പുതപ്പ്

കോന്തലയിലെന്തിനാണമ്മേ
ബാക്കി വന്ന റൊട്ടി
പൊതിഞ്ഞു വച്ചിരിക്കുന്നത്.
അതും കൂടി കഴിച്ച്
വയറു നിറക്കാം,
തുകലിലെ അവസാനത്തെ തുള്ളി വെള്ളവും
നമുക്ക് നക്കി കുടിക്കാം.

ഉടുക്കാതെ പെരുന്നാളിനു വേണ്ടി മാറ്റി വെച്ച
ആ പട്ടു പാവാടയില്ലേ..
അതെടുത്തുടുത്തോളൂ
മുല്ലപ്പൂമണം നഷ്ടപ്പെട്ട
കുപ്പിയിലെ അവസാനത്തെ മണവും
എടുത്ത് പൂശിക്കോളൂ
വീടു വിട്ടോടുമ്പോള്‍
കരുതി വച്ച
വെളുത്ത പുതപ്പില്ലേ..
മരിച്ചവന്റെ പുതപ്പ്..
മറക്കാതെ അത് കയ്യില് തന്നെ പിടിക്കണേ..
നമുക്കിനി പരസ്പരം ഒന്ന് കെട്ടിപ്പുണരാം
നാളെ സൂര്യനുദിച്ചാല്‍,
കവലവരെ പോകാം
വെടികൊണ്ട് മരിച്ചില്ലെങ്കില്‍
ഒരിലത്താളില്‍
ആവി പറയ്ക്കുന്ന
പലഹാരങ്ങള്‍ സ്വപ്നം കാണാം.

Subscribe Tharjani |