തര്‍ജ്ജനി

ഷമീല. ഐ

കുഴിമുണ്ടയില്‍
നീലേശ്വരം പി.ഒ.
ഓമശ്ശേരി വഴി.
കോഴിക്കോട് ജില്ല. 673 582.

Visit Home Page ...

കവിത

മൂന്ന് ഹൈക്കു കവിതകള്‍

1.വേലിയേറ്റം

തിരയനക്കങ്ങളില്‍
പകച്ചുപോവാതെ
അടുത്ത വേലിയേറ്റ-
ത്തിനൊരുങ്ങുന്ന കാറ്റ്.

2.ഈര്‍ഷ്യ

താനെ മുളച്ചുപൊന്തിയ
തേന്മാവിന്‍ കൊമ്പിലും
ഇത്തിള്‍ക്കണ്ണിയുടെ ഈര്‍ഷ്യ.

3.കാഞ്ഞിരം

കാഞ്ഞിരത്തിന്റെ
കയ്പിനിടയില്‍
ചവയ്ക്കാനോ ഇറക്കാനോ
ആവാതെ തൊണ്ടയില്‍
കുരുങ്ങുന്നു ജീവിതം.

Subscribe Tharjani |