തര്‍ജ്ജനി

രാജു കാഞ്ഞിരങ്ങാട്

ചെനയന്നൂര്‍
കാഞ്ഞിരങ്ങാട് .പി .ഒ
കരിമ്പം .വഴി,
തളിപ്പറമ്പ്. 670 142. കണ്ണൂര്‍ ജില്ല.

Visit Home Page ...

കവിത

ആകാശവയലുകള്‍

ഇറങ്ങിപ്പോകുമ്പോഴുള്ള വയലുകള്‍
തിരിച്ചുവരുമ്പോള്‍ കാണാനില്ല
കറുത്ത കച്ചപോലുള്ള നീണ്ടറോഡ്‌
കതിര് വിളഞ്ഞ കണ്ടത്തില്‍ കെട്ടിടങ്ങള്‍
ചളിയിട്ട് തേച്ചുമിനുക്കിയ നടവരമ്പ് -
സീബ്രാവരകള്‍
കൂവല് കുത്തിയ ഭാഗത്ത് ക്രിക്കറ്റ് കോര്‍ട്ട്
ഏളകളെ ആട്ടാന്‍ കെട്ടിയ മാടം
പോലീസ് എയിഡ് പോസ്റ്റ്
അങ്കലാപ്പിന്റെ ടാറുരുക്കത്തില്‍
കാലുകള്‍ പുതയുമ്പോള്‍
അറിയാതെ മുകളിലേക്കൊന്നു നോക്കി
ഹാവൂ സമാധാനമായി,
മേഘവയല്‍ ഇപ്പോഴും അവിടെത്തന്നെയുണ്ട്
മഴവില്‍വരമ്പ് മുറിയാതെ കിടപ്പുണ്ട്
ഏളകള്‍ ആളനക്കമില്ലാത്തതിനാല്‍
കൂട്ടത്തോടെ വരുന്നുണ്ട്
വിളഞ്ഞു കിടപ്പുണ്ട് സൂര്യന്റെ കതിരുകള്‍.

Subscribe Tharjani |