തര്‍ജ്ജനി

സെബാസ്റ്റ്യന്‍ പെരുമ്പനച്ചി

ഇ മെയില്‍ : pdseban2000@gmail.com

Visit Home Page ...

കവിത

ചുംബനസുഗന്ധികള്‍

നനഞ്ഞ ജൂണ്‍
മഴക്കാട്‌
പത്താം തരം സി
തുമ്പു പൊട്ടിയ പല്ല്‌
പാതിമുറിഞ്ഞ ചിരി

എന്റെ ജൂണ്‍
മഴയുടെ പൂമണം
ഒഴിഞ്ഞ ക്ലാസ്സ്‌ മുറി
മഴ പുതച്ച്‌ നാം
അധരം; ഹ്ര്ദയം
പ്രണയാതുരം

നിന്റെ ജൂണ്‍
മഴനിലാകാവല്‍
മിഴികളില്‍ ഗ്രീഷ്മം
കാതില്‍ നീലാംബരി
പനിപിടിച്ച പാല്‍മുഖം
നിന്റെ പെണ്‍മണം
എന്റെ പ്രണയകാലം

Subscribe Tharjani |