തര്‍ജ്ജനി

ശ്രീകല കെ. വി

ശിവം,
കന്നിമേല്‍.A.
കിളികൊല്ലൂര്‍
കൊല്ലം.
പിന്‍: 691 004
ബ്ലോഗ്: http://www.marampeyyunnu.blogspot.com

Visit Home Page ...

കവിത

മഴവഞ്ചിയില്‍

കാറ്റ് :
നെഞ്ചത്ത് വിരല്‍ വച്ച് ചുംബിക്കും പൂവേ
നീയേത്, നിന്റെ നാമമെന്ത് ?

പൂവ് :
പ്രണയമാണെനിക്കെന്നും
നിറയുന്ന നിറമാണ്
കണ്ണില്‍ നനവാണ്, ഉടലില്‍ ജലമാണ്
നീയെന്നെ മറന്നെന്നോ കൊച്ചുകാറ്റേ ?

മരം :
മറുവാക്കില്ല മറന്നു വച്ചോരില്ല
ജീവനില്‍ നിന്നൊന്നു
മാറി നോക്കുമ്പൊഴിക്കാലഘട്ടമൊരു
പോക്കുവെയിലോ

വെയില്‍ :
പോകുന്നുന്നനന്തമാം വയലൊന്നകലെയ്ക്ക്
‌വാന്ഗോഗിന്റെ ചിത്രമായി
കാറകന്നഗാധമാം ചിറകൊന്നില്‍ നോവുമായ്
കാകാ നീ ഈ കര വിട്ട് പോയോ?...

കാകന്‍:
അവതാരമില്ല, ജപവാക്യമില്ല
നമുക്കെല്ലാ വീഥിയുമൊന്നുപോലെ
പൊരുത്തങ്ങളൊക്കെ-
യീ പ്രപഞ്ചമെന്നറിയവേ
പൊരുത്തക്കേടൊക്കെയെന്‍ മനസ്സ് മാത്രം !?

ഭൂമി:
കാടില്ല മേടില്ല സ്നേഹമപാരമാം
നീര്ച്ചോലയൊന്നാമായ്
ചുറ്റുന്നു പ്രാര്‍ത്ഥന സൂര്യനോടായ്

ഞാന്‍:
നീ ചൊന്ന വാക്കുകള്‍ ഞാന്‍ കേട്ട കാര്യങ്ങള്‍
മറവിതന്‍ താഴ്ചയില്‍ ആഴ്ന്നുപോകെ
മൂടപ്പെടുന്നു മുകളില്‍ പണിയുന്നു
കാലമിതിങ്ങനെ മാറിടുന്നു
തുഴയില്ലാതൊഴുകകുന്നെന്‍
നെഞ്ചിലെ നെരിപ്പോടുമായ്
ആദ്യമഴയിലെന്‍ കടലാസ്സുവഞ്ചി
നോവുകള്‍ കീറിയ ചാലിലൂടകലേയ്ക്ക്
മടക്കമില്ലാത്തൊരാ മഴപ്പാട്ടുമായ് ....

Subscribe Tharjani |