തര്‍ജ്ജനി

മുയ്യം രാജന്‍

Excavation Department (7th Floor)
Western Coalfields Ltd
Coal Estate
Civil Lines
NAGPUR-440 001 (Maharashtra)
ഇമെയില്‍:muyyamrajan08@gmail.com
വെബ്ബ്: muyyamkanavukal.blogspot.com

Visit Home Page ...

കവിത

ചൂല്

ചൂലെന്ന് വിളിച്ചതിനാണ്
പെറ്റിക്കേസ്
കുടുംബകോടതിയില്‍
കയറിയത്.

പരാതിക്കാരിയായ
എന്റെ ഭാര്യ ശ്രീപാര്‍വ്വതി
പുതിയ പാര്‍ട്ടിയില്‍
ചേര്‍ന്നത് ഞാനറിഞ്ഞില്ല
അതാണ് പുലിവാലായത്,

അങ്ങനെയാണ് അവളുടെ
മാനാഭിമാനത്തിന് മുറിവേറ്റത്.

പുലര്‍ച്ചയുടെ
സുഖമയക്കത്തില്‍
നിന്നെന്നുമെന്നെ
വിളിച്ചുണര്‍ത്തിയത്
നടുമുറ്ററ്റത്ത് അവള്‍
ചൂല് കൊണ്ട് വരയുന്ന
ചിത്രങ്ങളാണെന്ന്
വാദിച്ചിട്ടും വക്കീലമ്മയ്ക്ക്
വിശ്വാസം വന്നില്ല !

പരിസരം വൃത്തിയാക്കുമെങ്കിലും
അഴിഞ്ഞുപോയാല്‍
വരിയൊപ്പിച്ച് വാരിക്കെട്ടാന്‍
വലിയ പാടാണ്
ചൂലായാലും
ഭാര്യ ചീറ്റുന്ന
ഭര്‍ത്സനങ്ങളുടെ ചൂടായാലും.

മുറ്റമടിച്ചു വാരാന്‍
ചൂലെങ്കിലുമുണ്ട്
മനസ്സിലെ മാറാല മാറ്റാന്‍
സ്നേഹലേപനത്തിനും
ആവാത്ത സ്ഥിതിയ്ക്ക്
ഒരു പോംവഴി കണ്ടു:

ഞാനുമവളുടെ അണിയില്‍ ചേര്‍ന്നു
ചൂലിന്റെ അടിയേല്‍ക്കാനല്ല;
എന്റെ പ്രിയതമയുടെ മാത്രം
ചൂരേല്‍ക്കാന്‍ !

Subscribe Tharjani |