തര്‍ജ്ജനി

മൊഴിമാറ്റം : സുനില്‍ മാഹി

www.sunilkumartk.co.nr

Visit Home Page ...

ലേഖനം

അംബാനിയും ഗ്യാസ് വിലനിര്ണ്ണയവും 25000 കോടിയുടെ നഷ്ടവും പിന്നെ ഗുജറാത്തും

വാണിജ്യ-പരസ്യരംഗത്ത് 24 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മഹേഷ് മൂര്‍ത്തി തയ്യാറാക്കിയ കുറിപ്പ്. പൈന്‍സ്റ്റോം എന്ന ഡിജിറ്റല്‍ പരസ്യക്കമ്പനിയുടെ സ്ഥാപകനായ ഇദ്ദേഹം ആം ആദ്മി പാര്‍ട്ടി അനുഭാവിയാണ്. വിവിധ മാദ്ധ്യമങളില്‍ വില്പന-പരസ്യസംബന്ധമായ കോളങ്ങള്‍ എഴുതുന്നു.

എല്ലാ വിവാദവിഷയങ്ങളിലുമെന്നപോലെ ഇവിടെയും നിങ്ങള്ക്ക് സ്വന്തം തീരുമാനമെടുക്കാം, ചില വസ്തുതകള്‍ ഇവിടെ നിരത്താന്‍ മാത്രമാണ് ഞാന്‍ ശ്രമിക്കുന്നത്.


മഹേഷ് മൂര്‍ത്തി

1. 1990-കളുടെ അവസാനത്തില്‍ കെയിന്‍ എന്നൊരു എണ്ണക്കമ്പനി കൃഷ്ണ-ഗോദാവരി തടത്തില്‍, കുറേ പ്രകൃതിവാതകനിക്ഷേപം കണ്ടെത്തി. അന്ന് സര്ക്കാറിന്റെ അധികാരപരിധിയില്‍പെടുന്ന ഭൂമിയിലും കടലിലും ലഭ്യമായ വാതകനിക്ഷേപങ്ങള്‍ വികസിപ്പിക്കുന്നതിന്, സ്വകാര്യ-പൊതുമേഖലകളിലെ കമ്പനികള്ക്ക് തുല്യാവകാശത്തോടെ ലേലത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചുകൊണ്ട് അന്നത്തെ സര്‍ക്കാര്‍ ഒരു പൊതുവായ നയരേഖ രൂപീകരിച്ചു. ന്യൂ എക്സ്പ്ലോറേഷന്‍ & ലൈസന്സിങ് പോളിസി (NELP).

2. ഈ നയരേഖയുടെ (NELP) അടിസ്ഥാനത്തില്‍, പുതിയ എണ്ണനിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിലേക്കുമായി ലേലം നടത്തപെട്ടു. റിലയന്സ് ഇന്ഡസ്ട്രീസ് ഒരു കനേഡിയന്‍ കമ്പനിയായ 'നിക്കോ'യുമായുള്ള പങ്കാളിത്തത്തില്‍ (90% റിലയന്സ്, 10% നിക്കോ). അന്ന് ലേലത്തില്‍ വച്ച 24ല്‍ 12 വാതകക്കിണറുകളും വികസിപ്പിക്കുന്നതിനുള്ള അനുമതി നേടിയെടുത്തു. (കൂടുതല്‍ അറിയാന്‍ - petroleum.nic.in/NELP-I.doc എന്ന വെബ് പേജ് കാണുക)

3. അതിനുശേഷവും പല പ്രാവശ്യം വാതകകിണറുകള്‍ ലേലം ചെയ്യപ്പെട്ടു. അതില്‍ ചിലത് റിലയന്സിനും കിട്ടി.

4. കെയിന്‍, പൊതുമേഖലയിലെ കമ്പനിയായ ഒ.എന്‍.ജി.സി എന്നിവരെ പരാജയപ്പെടുത്തിയാണ് ഈ എണ്ണപ്പാടങ്ങള്‍ റിലയന്സ് നേടിയത്.

5. ലേലത്തിന്റെ നയരേഖയുടെ അടിസ്ഥാനം (NELP) ഗവര്മെന്റിന് കിട്ടുന്ന ലാഭവിഹിതവും ഏറ്റവും കുറഞ്ഞ നടത്തിപ്പുചെലവും ആയിരുന്നു. ഇത് വര്ഷാവര്ഷം പുതുക്കാനും അനുവദിച്ചിരുന്നു. ഈ ലേലനയരേഖയില്‍ ചെറിയ തോതില്‍ പിന്നീട് മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും, അത് ഈ വിഷയത്തില്‍ പ്രസക്തമാകത്തക്കവിധത്തിലുള്ളതല്ല. വായിച്ചുനോക്കാന്‍ തയ്യാറുള്ളവര്ക്ക് ഒരു ലേലപത്രിക ഇവിടെ വായിച്ചു നോക്കാം (http://petroleum.nic.in/nelp91.pdf)

6. ലളിതമായി പറഞ്ഞാല്‍ : ഗവര്മെന്റിന്റെ കൈവശം വാതകപ്പാടങ്ങള്‍, കരയിലും കടലിലും ഉണ്ട് (എന്നാല്‍ ഇന്ത്യാ ഗവര്മെന്റിന്റെ അധീനതയില്‍ത്തന്നെയാണ് അവ). ലേലം ജയിക്കുന്ന കമ്പനി വാതകനിക്ഷേപം കണ്ടെത്തുകയും അവ വികസിപ്പിക്കുകയും ചെയ്യും. അതിനുണ്ടാകുന്ന ചിലവിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ലേലത്തുക നിര്ണ്ണയിക്കേണ്ടത്. അതില്‍ ഏറ്റവും കുറഞ്ഞ തുകയ്ക്ക് ഏറ്റെടുക്കാന്‍ തയ്യാറുള്ളവര്ക്കാണ് എണ്ണപ്പാടങ്ങള്‍ ലഭിക്കുന്നത്. ഗ്യാസ് കണ്ടെത്തിക്കഴിഞ്ഞാല്‍ ആദ്യം അവരുടെ മൂലധനച്ചെലവുകള്‍ തിരിച്ചെടുക്കാം, അതിനുശേഷം ഗവര്ണ്മെന്റിന് ലാഭവിഹിതം നല്കാന്‍ അവര്‍ ബാദ്ധ്യസ്ഥരാണ്. അഥവാ ഗ്യാസ് കണ്ടെത്താനായില്ലെങ്കില്‍ ആ പാടങ്ങള്‍ ഗവര്‍ണ്മെന്റിന് തിരിച്ചുനല്കണം. സത്യത്തില്‍ ഈ 24 പാടങ്ങളില്‍ 13ഉം ഇത്തരത്തില്‍ ഗവര്മെന്റിന് തിരിച്ചു നല്കപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്. രണ്ടു ഘടകങ്ങള്‍: ഏറ്റവും കുറഞ്ഞ പ്രവര്ത്തനച്ചെലവും, ഗവര്മെന്റിനു ഏറ്റവും കൂടുതല്‍ ലാഭവിഹിതം നല്കുന്നതും അടിസ്ഥാനമാക്കിയാണ് ലേലം ജയിക്കുന്നത് ആരാണെന്ന് കണക്കാക്കിയത്. എല്ലാ കേസിലും ഗവര്മെന്റിന് എറ്റവും ലാഭകരമായ ലേലത്തുകയ്ക്കാണ് ലേലം നല്കപ്പെട്ടത്.

7. ചുരുക്കത്തില്‍, ലേലം ജയിച്ചയാള്ക്ക് ഗവര്മെന്റിന്റെ അധീനതയിലുള്ള പ്രദേശത്ത് പ്രവര്ത്തിക്കാനുള്ള ഒരു കരാറാണ് ലഭിച്ചത്. അതില്‍ യന്ത്രസാമഗ്രികള്ക്കുള്ള നിശ്ചിതതുകയും (മൂലധനച്ചെലവ്), ശമ്പളവും പ്രവര്ത്തനച്ചെലവും ചിലവാക്കി നമുക്കാവശ്യമായ ഗ്യാസ് ഉണ്ടാക്കാനാണ് അനുമതി കൊടുത്തത്.

8. ആദ്യത്തെ കരാര്‍ 2000ത്തില്‍ ആണ് ലേലം നല്കിയത്. അത് റിലയന്സിനു കിട്ടി. അവര്‍ വാതകനിക്ഷേപം കണ്ടെത്തുകയുംചെയ്തു. അന്ന് അവര്‍ ഒരു ദീര്ഘകാലകരാര്‍ -17 വര്ഷത്തേക്ക് - എന്.ടി.പി.സിയുമായി (ഒരു പൊതുമേഖലാസ്ഥാപനം) ഏര്പ്പെടുകയും ചെയ്തു. ഇതു ഒരു ദശലക്ഷം ബ്രിട്ടിഷ് തെര്മ്മല്‍ യൂനിറ്റിന് (million British thermal units or mBTUs) 2.34 ഡോളര്‍ നിരക്കില്‍ 2002 മുതല്‍ 2019 വരെ നല്കികൊള്ളാം എന്നായിരുന്നു. ഈ തുകയില്‍ അന്നേക്കും ഭാവിയിലേക്കും ഉണ്ടാകാനിടയുള്ള എല്ലാ ചെലവുകളും ഉള്പ്പെടുത്തിയതിനു ശേഷമാണ് ഈ വില അവര്‍ നിര്ണ്ണയിച്ചത്.

9. ഇതിനു കുറച്ച് കാലത്തിനുശേഷം റിലയന്സ് സഹോദരങ്ങള്‍ സ്വത്ത് ഭാഗംവെച്ചു. ആ ഭാഗം വെയ്പ് നിങ്ങള്‍ക്ക് ഓര്മ്മയുണ്ടെങ്കില്‍, അതിലെ പ്രധാന പ്രശ്നം അനില്‍ അംബാനിയുടെ ആര്‍.എന്‍.ആര്‍.എല്‍ന് ഗ്യാസ് നല്കണം എന്ന ആവശ്യമായിരുന്നു. ഒടുവില്‍ എന്.ടി.പി.സിക്ക് നല്കുന്ന അതേ നിരക്കില്‍ (യൂനിറ്റിന് 2.34 ഡോളര്‍) ഗ്യാസ് നല്കാം എന്ന ഉറപ്പിലാണ് ആ ഭാഗം വെയ്പ് നടന്നത്.

10. ഈ കാലയളവില്‍ പ്രകൃതിവാതകത്തിന്റെ ലോകവിലനിലവാരം ഗണ്യമായ തോതില്‍ വര്ദ്ധിപ്പിക്കപ്പെട്ടു. അത് ചെലവുകളിലുണ്ടായ വര്ദ്ധന കാരണമല്ല, പകരം ഒപെക്ക് പോലെയുള്ള വിലനിയന്ത്രണാധികാരമുള്ള കുത്തകകള്‍ തന്നിഷ്ടപ്രകാരം വിലവര്ദ്ധീപ്പിക്കാന്‍ തീരുമാനിച്ചതുകൊണ്ട് മാത്രമാണ്.

11. ഇത് ഇന്ത്യയെപ്പോലുള്ള, നല്ല വാതകനിക്ഷേപങ്ങള്‍ ഉള്ള രാജ്യങ്ങള്ക്ക് ശുഭവാര്ത്ത തന്നെ ആയിരുന്നു. എന്നാല്‍ വാതകനിക്ഷേപങ്ങള്‍ കണ്ടെത്തുന്ന കമ്പനികളെ ബാധിക്കുന്ന കാര്യമേ ആയിരുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം അവരുടെ യന്ത്രസാമഗ്രികളുടെ വിലയും, മറ്റ് ശമ്പളച്ചെലവുകളും താരതമ്യേന സ്ഥിരമോ, ചെറിയ വര്ദ്ധന മാത്രം നേരിടുന്നതോ ആയിരുന്നു.

12. ഈ സ്ഥിതിവിശേഷത്തില്‍ ഒരു മികച്ച അവസരം കണ്ടെത്തിയ മുകേഷ് അംബാനി, (സ്വന്തം പിതാവിന്റെ അതേ രീതിയില്‍ത്തന്നെ) കരാര്‍ ലഭിച്ചശേഷം വ്യവസ്ഥകള്‍ മാറ്റിമറിക്കാന്‍ 2009ല്‍ ഗവര്മെന്റിനെ സ്വാധീനിക്കാന്‍ ശ്രമിച്ചുതുട്ങ്ങി. ഇത് എന്‍.ടി.പി.സിയെ മാത്രമല്ല സ്വന്തം സഹോദരനെയും തറപറ്റിക്കാന്‍ സഹായിക്കുന്നതാണെന്ന് മുകേഷ് മനസ്സിലാക്കിക്കാണണം.

13. അവര്‍ അന്നത്തെ മന്ത്രി ജയപാല്‍ റെഡ്ഡിയോട് ഗ്യാസ് വില 4.30/യൂനിറ്റ് ആയി വര്ദ്ധിപ്പിക്കാന്‍ ആവശ്യപ്പെട്ടു. അത് അദ്ദേഹം നിരസിക്കുകയും ചെയ്തു. വില വര്ദ്ധിപ്പിക്കാന്‍ കാരണമായി അവര്‍ ചൂണ്ടിക്കാട്ടിയത് ചെലവുകളിലുണ്ടായ വര്ദ്ധനയാണ്. എന്നാല്‍ സംഭവവശാല്‍ ഇതേ കാലയളവില്‍ രേഖാമൂലം (ലിങ്ക് http://articles.economictimes.indiatimes.com/2009-06-18/news/27646349_1_mmbtu-block-kg-d6-fertiliser-and-power-units) ഗ്യാസ് കുഴിച്ചെടുക്കുന്നതിനും അത് തീരത്ത് എത്തിക്കുവാനുമുള്ള ചെലവ് 0.8945 ഡോളര്‍ ആണെന്ന് അവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. അതായത് അവരുടെ ലാഭം യൂനിറ്റിന് 1.44 ഡോളര്‍ എന്നതില്‍നിന്നും വര്ദ്ധിപ്പിച്ച് 3.30 ഡോളര്‍ ആക്കാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരുന്നത്. അതുവഴി ഇന്ത്യാ ഗവര്മെന്റിനും അനിലിനും കോടികളുടെ നഷ്ടം ഉണ്ടാക്കാനും അവര്ക്ക് സാധിക്കുമായിരുന്നു.

14. മന്ത്രിയുടെ നിരസനം വകവെയ്ക്കാതെ മുകേഷ് റിലയന്സിന്റെ സ്ഥിരം വിദ്യകള്‍ പുറത്തെടുത്തു. അയാളെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി, മുംബൈക്കാരനായ ചങ്ങാതി മിലിന്ദ് ദേവ്രയെ മന്ത്രിയായ് കൊണ്ടുവന്നു. ഈ ചങ്ങാതി പ്രണബ് മുഖര്ജി വഴി ഒരു താത്കാലികസമിതി, 'എംപവേര്ഡ് ഗ്രൂപ്പ്' എന്നപേരില്‍ സംഘടിപ്പിച്ചു, അന്നു മുതല്‍ റിലയന്സിന് ഗ്യാസ് വില 4.20 ഡോളര്‍ ആയി വര്ദ്ധിപ്പിച്ചു കൊടുത്തു.

15. ഒടുവില്‍ മുകേഷും എന്‍. ടി.പി.സിയും തമ്മില്‍ നിയമയുദ്ധം തുടങ്ങി. ഈ കേസ് ഇപ്പോഴും കോടതികളില്‍ നടന്നുകൊണ്ടേയിരിക്കുകയാണ്. ഗവര്‍ണ്‍മെന്റ് സ്വന്തം കമ്പനിയായ എന്‍.ടി.പി.സിയെ തുണക്കാന്‍ തയ്യാറായതേയില്ല. അനിലിന് ഇതിനുപകരം മറ്റെന്തോ കിട്ടിയതുകാരണമാകണം, ഇക്കാര്യത്തിന് പുറകേ നടക്കുന്നത് നിര്ത്തുകയും ചെയ്തു.

16. ഈ വിലയാണ് ഇന്നു നാം മുകേഷിനു നല്കിക്കൊണ്ടിരിക്കുന്നത്. നമ്മുടെ ഭൂമിയിലും കടലിലും ഉള്ള ഗ്യാസിനു നമ്മുടെ തന്നെ നികുതിയില്‍നിന്നും നല്കുന്ന വില. ഇത് നമ്മുടെ രാസവളഫാക്ടറികളെയും ഭക്ഷ്യവസ്തുക്കളുടെ വിലയെയും യാത്രാചെലവിനെയും ബാധിക്കുന്നു, സര്‍വ്വോപരി നമ്മുടെ മാസബജറ്റിനെയും ഇത് സ്വാധീനിക്കുന്നു. അതു കൊണ്ടരിശം തീരാതെ, അംബാനി വേറെ വഴികള്‍ കണ്ടെത്തി.

17. പഴയ കരാറില്‍ ഒരു വ്യവസ്ഥ ഉണ്ടായിരുന്നില്ലേ. കമ്പനി മൂലധനനിക്ഷേപം തിരിച്ചുപിടിച്ചതിനു ശേഷം മാത്രം സര്ക്കാരിന് ലാഭവിഹിതം നല്കിയാല്‍ മതി എന്ന് ? മണിശങ്കര്‍ അയ്യര്‍ മന്ത്രിയായിരുന്ന കാലത്ത്, 2004ല്‍, റിലയന്സിന്റെ ആവശ്യപ്രകാരം ആവശ്യമായ മൂലധനനിക്ഷേപം 2.39 ബില്ല്യണ്‍ ഡോളര്‍ 40 (എം.എം.എസ്സ്.സി.എം.ഡി) യൂണിറ്റ് ഗ്യാസ് പ്രതിദിനം ഉണ്ടാക്കുന്നതിന് നിശ്ചയിച്ചു നല്കപ്പെട്ടു. അതായത് റിലയന്സ് ആദ്യം 2.39 ബില്യണ്‍ ഡോളര്‍ (ഏകദേശം 10000 കോടി ഇന്ത്യന്‍ രൂപ) മിച്ചംവെച്ചിട്ട് മതി ഗവര്‍ണ്‍മെന്റിന് ലാഭവിഹിതം കൊടുക്കാന്‍ ആരംഭിക്കുന്നത് എന്ന നില വന്നു.

18.എന്നാല്‍ രണ്ടു വര്ഷത്തിനകം 2006ല്‍ ചങ്ങാതി മുരളി ദേവ്രയെ പെട്രോളിയം മന്ത്രിയാക്കി, പാവം മണിശങ്കര്‍ അയ്യരെ പുറത്തുചാടിച്ചു. എന്നിട്ട് ഏതോ മന്ത്രശക്തിയാലെന്നപോലെ മുമ്പ് അംഗീകരിച്ച മൂലധനനിക്ഷേപത്തുക നിലവിലുള്ളതിന്റെ നാലിരട്ടി അതായത് 8.80 ബില്യണ്‍ ഡോളര്‍ (50000 കോടി രൂപ) മുമ്പുള്ളതിന്റെ ഇരട്ടി മാത്രം ഉത്പാദിപ്പിക്കുന്നതിന് നല്കാന്‍ തീരുമാനിച്ചു. സാധാരണ ഗതിയില്‍ ലോകത്തെല്ലായിടത്തും എണ്ണക്കിണറുകളിലെ ഉത്പാദനം ഇരട്ടിയാക്കുമ്പോള്‍, ഉത്പാദനചെലവ് കുറയുകയും ഉത്പാദനക്ഷമത വര്ദ്ധിക്കുകയുമാണ് ചെയ്യുക. പ്രത്യേകിച്ചും, റിലയന്സിനെപ്പോലെ ലാഭക്ഷമതയുള്ള കമ്പനികളില്‍.

19. പക്ഷേ ഇല്ല. റിലയന്സിന്റെ പണക്കൊതി അവിടെയും അവസാനിച്ചില്ല. ഇതിനര്ത്ഥം റിലയന്സ് സ്വന്തം 50000 കോടി ഉണ്ടാക്കിക്കഴിയുന്നതുവരെ നമുക്ക് നമ്മുടെ സ്വന്തം എണ്ണപ്പാടങ്ങളില്‍നിന്ന് ഒന്നും കിട്ടില്ല എന്നായി. ഈ 40000 കോടിയുടെ അധിക സമ്മാനത്തെകുറിച്ച് ചോദിച്ചപ്പോള്‍ എല്ലാ ചെറിയ വിശദാംശങ്ങളും (40000 കോടി) ഓര്ത്തുവെയ്ക്കാനാവില്ല എന്നായിരുന്നു മുരളി ദെവ്രയുടെ മറുപടി. (വീഡിയോ ലിങ്ക്- https://www.youtube.com/watch?v=xtAy1Y7Lv9I)

20. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നത് സി.എ.ജി റിപ്പോര്ട്ടോടുകൂടിയാണ്. സിംഗപ്പൂരിലെ ഇന്ത്യന്‍ എംബസി നടത്തിയ അന്വേഷണത്തില്‍ ഒരു ബയോമെട്രിക്സ് എന്നു പേരുള്ള, റിലയന്സിന്റെ വിലവര്ദ്ധനയുടെ ഗുണഭോക്താവായ, ഒരു കമ്പനി, റിലയന്സില്‍ നിക്ഷേപിച്ചു. ഒരിന്ത്യന്‍ ബാങ്ക് ഒരു ജാമ്യവസ്തുവും ഇല്ലാതെ നല്കിയ ഒരു ലോണ്‍ വഴിയാണ് ഈ തുക സമാഹരിച്ചത് എന്നാണ് അവരുടെ വാദം. ഒന്നോര്ത്തുനോക്കൂ - ഒരിന്ത്യന്‍ ബാങ്കിലേക്ക് പോകുന്ന ആര്ക്കും അറിയാത്ത ഒരു കമ്പനി, ഒരിന്ത്യന്‍ കമ്പനിയില്‍ നിക്ഷേപിക്കാന്‍ 6500 കോടി ആവശ്യപ്പെടുക, അത് ലഭിക്കുക !! ഈ കമ്പനി വ്യക്തമായും നിയന്ത്രിക്കുന്നത് റിലയന്സുമായി ബന്ധപ്പെട്ടവരായിരിക്കുന്നതിനാല്‍ ഇത് ഇന്ത്യയില്‍ അധികവില വാങ്ങുകയും, സ്വന്തം കമ്പനിയെ ബിനാമിയായി നിര്ത്തി, അവര്ക്ക് വിദേശത്ത് പണമെത്തിക്കുകയും, പിന്നെ ആ പണം തന്നെ മറ്റു മാര്ഗ്ഗങ്ങളിലൂടെ ഇന്ത്യയിലെ സ്വന്തം കമ്പനികളിലെത്തിക്കുകയും ചെയ്യുക. ആഹ്, എന്തെളുപ്പം.

21. പിന്നിടുണ്ടായത് അതിലും വിചിത്രം, ഇന്ത്യന്‍ എമ്പസിയുടെ അന്വേഷണം എവിടെയുമെത്തുന്നില്ല. സി.എ.ജി വിനോദ് റായ്ക്ക് ശേഷം ആയുധക്കച്ചവടരംഗത്ത് അഴിമതിപ്പണം വഴിതിരിച്ചു വിടുന്നതില്‍ പ്രശസ്തനായ മുന്‍ പ്രതിരോധസെക്രട്ടറി ശശികാന്ത് ശര്മ്മ നിയമിക്കപെടുന്നു. എത്ര സമര്ത്ഥമായാണ് ഒരാള്‍ ഗവര്‍ണ്‍മെന്റിനെ ഒതുക്കുന്നത്.

22 . പക്ഷേ ഇതവിടം കൊണ്ടും തീരുന്നില്ല. അംബാനിയുടെ ആര്ത്തിയും സര്ക്കാറുകളെ ഒതുക്കാനുള്ള ശ്രമവും തുടര്ന്നു. റിലയന്സ് വില വീണ്ടും 4.20 നിന്നും വര്ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടര്ന്നു. ഇപ്രാവശ്യം ചങ്ങാത്തം കൂടിയത് വീരപ്പ മൊയിലിയോടാണ്. അദ്ദേഹമായിരുന്നു പുതിയ പെട്രോളിയം മന്ത്രി. പൊടുന്നനെ റിലയന്സ് ഉത്പാദനത്തില്‍ വലിയ കുറവ് സംഭവിക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മൊയിലിക്ക് ഒരു ഭീഷണി - "കൂടുതല് വില തന്നില്ലെങ്കില്‍, ഞങ്ങള്‍ സമരം ചെയ്യും, നിങ്ങളുടെ എണ്ണക്കിണറുകളില്‍".

23. ഗവര്‍ണ്‍മെന്റ് എന്നത്തേയും പോലെ വളരെ സൌഹാര്ദ്ദപൂര്‍വ്വം അവരുടെ ഗുണകാംക്ഷിയായ ഒരുദ്യോഗസ്ഥനെ - രംഗരാജന്‍ - വിലനിര്ണ്ണയിക്കാന്‍ ചുമതലപ്പെടുത്തുന്നു. അദ്ദേഹം ചില വിചിത്രമായ കണക്കുകളിലൂടെ പുതിയ വില 8.4 ഡോളര്‍ ആയിരിക്കണം എന്ന് കണ്ടെത്തുന്നു! അതായത് 100% വര്ദ്ധന. ഒന്നോര്ത്തു നോക്കൂ, നമ്മുടെ സ്വന്തം കിണറുകളില്‍നിന്നും ഗ്യാസ് കുഴിച്ചെടുക്കാന്‍ 4 ഇരട്ടി തുക. അതും മൂലധനനിക്ഷേപം തിരിച്ചുനല്കിയതിനു ശേഷം, പ്രവര്ത്തനച്ചെലവ് അത്രയൊന്നും വര്ദ്ധിക്കാതിരുന്നിട്ടും. സത്യത്തില്‍ ലോകത്തിലെ ഒരേയൊരു ഗ്യാസ് വിപണിയായ അമേരിക്കയില്‍ പോലും ഇന്ന് വില 5 ഡോളറിലും താഴെയാണ്, അതും എല്ലാ ചെലവുകളും ലാഭവും കണക്കാക്കിയതിന് ശേഷം.അടുത്ത 10 വര്ഷത്തേക്ക് ഗ്യാസ വില ഇതേ നിലവാരത്തില്‍ തുടരുകയും ചെയ്യും.പക്ഷേ നമ്മുടെ കിണറുകളില്‍ നിന്നും ഇയാള്‍ കുഴിച്ചെടുക്കുന്ന ഗ്യാസിന് നാം അതിന്റെ മൂന്നിരട്ടി തുക നല്കണം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ യു.എസ്സ് എനര്ജി ഇന്ഫോര്മേഷന്റെ വെബ്സൈറ്റ് സന്ദര്ശിക്കുക (http://www.eia.gov/dnav/ng/hist/rngwhhdd.htm)

24. ഇതു കഴിഞ്ഞപ്പോള്‍ റിലയന്സ് തങ്ങളുടെ ഉത്പാദനം ഭാവിയില്‍ പെട്ടെന്നു വര്ദ്ധിക്കുമെന്ന് കണ്ടെത്തുന്നു. അതോടെ അവരുടെ സ്റ്റോക്ക് വിലയും കുത്തനെ വര്ദ്ധിക്കുന്നു. അപ്പോഴേക്കും കോണ്ഗ്രസ്സും ബിജെപിയും അവരുടെ കാല്ക്കീഴില് എത്തിക്കഴിഞ്ഞിരുന്നു. പക്ഷേ, അപ്പോള്‍ ഡെല്ഹിയില്‍ ആം ആദ്മി പാര്ട്ടി അധികാരത്തിലെത്തുകയും - എല്ലാവര്ക്കുമെതിരെ- വീരപ്പ് മൊയിലി, അംബാനിയടക്കം- അഴിമതിക്കും മോഷണത്തിനുമെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുന്നു. ഉടന്‍ നടത്തിയ ചരടുവലികളുടെ ഫലമായി 49 ദിവസം മാത്രം പ്രായമായ, ആം ആദ്മിയുടെ ന്യൂനപക്ഷസര്ക്കാറിനുള്ള പിന്തുണ പിന്‍വലിപ്പിക്കുന്നു.

25. അതുകൊണ്ടൊന്നും അവസാനിച്ചില്ല. മന്ത്രി വിലവര്ദ്ധനയ്ക്ക് വേണ്ടി 4.20 ഡോളര്‍ നിന്നും 8.4 ഡോളര്‍ ആക്കാനുള്ള ശ്രമങ്ങള്‍ തുടര്ന്നു. വ്യക്തമായും വിലവര്ദ്ധന ഇലക്ഷനു മുമ്പ് നടപ്പാക്കാനായിരുന്നു ശ്രമം.

26. അരവിന്ദ് കേജ്രിവാളും ആം ആദ്മി പാര്ട്ടിയും ഇക്കാര്യത്തില്‍ ഇലക്ഷന്‍ കമ്മീഷനെ സമീപിക്കുകയും അനുകൂലതീരുമാനം നേടുകയും ചെയ്തു. വിലവര്ദ്ധന അടുത്ത 60 ദിവസത്തേക്ക്, ഏകദേശം ജൂണ് 1വരെ മരവിപ്പിച്ചു. പക്ഷേ അമ്പാനി ഒട്ടും ഭയക്കുന്നില്ല. അയാള്‍ തന്റെ ശ്രദ്ധ ഇപ്പോള്‍ കോണ്ഗ്രസ്സിനെ വിട്ട് മോദിയില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇലക്ഷനുശേഷം ഇതു നടപ്പാക്കിക്കിട്ടും എന്നായിരിക്കണം അയാളുടെ പ്രതീക്ഷ.

27. എന്നാല്‍ ഈ വിഷയം അവിടെയും തീരുന്നില്ല. ഭാവിലേക്കുള്ള ആസൂത്രണം തുടരുന്നുണ്ട്. മോദിയിലേക്ക് ശ്രദ്ധ തിരിച്ച അമ്പാനിക്ക് വേണ്ടി ഗുജറാത്ത് ഗവര്‍ണ്‍മെന്റിന്റെ കമ്പനി വില ഇനിയും വര്ദ്ധിപ്പിച്ച് 14 ഡോളര്‍ (വിശ്വസിച്ചാലും ഇല്ലെങ്കിലും) ആക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്! അതായത് അന്തര്‍ദ്ദേശീയവിലയുടെ നാലിരട്ടി. ഗുജറാത്ത് ഗവര്മെന്റ് കമ്പനിയുടെ കത്തുകള്‍ ഇവിടെ വായിക്കുക. (http://www.aamaadmiparty.org/gas-pricing-the-complete-truth-exposed-by-aap)

ഇതൊരു 25000 കോടിയുടെ, അധികബാദ്ധ്യതയാണ് നികുതിദാതാവിന്റെ തലയില്‍, മോദിയുടെ പിറകില്‍ നില്ക്കുന്ന അംബാനിക്ക് വേണ്ടി, ചുമത്തുന്നത്. (ഇനി മോദിയെ ഇന്ത്യ മുഴുവന്‍ വാടകവിമാനങ്ങളില്‍ പറത്തുന്ന അംബാനിക്കുവേണ്ടി എത്ര നികുതി നല്കേണ്ടിവരുമോ ആവോ !!)

ഇത് എല്ലാ വ്യവസായങ്ങള്ക്കും രാസവളം മുതല്‍ ഗതാഗതം, കല്ക്കരി, ഖനനംവരെ അധിക ചെലവിനു കാരണമാകുന്നു. അങ്ങിനെ ഇവ നാം ഉപയോഗിക്കുന്ന വസ്തുക്കളുടെ വില വര്ദ്ധനവിനും കാരണമാകുന്നു. പക്ഷേ തീര്ച്ചയായും മിസ്റ്റര്‍ അംബാനിയുടെ വില്ല 'ആന്റ്റില്ല' ഇനിയും ഉയരുമായിരിക്കും. ഫോര്ബ്സിന്റെ ലിസ്റ്റില്‍ ധനികരുടെ പട്ടികയില്‍ അദ്ദേഹം ഇനിയും ഉയരങ്ങളില്‍ എത്തുമായിരിക്കും, അതില്‍ അഭിമാനിച്ച് നമുക്ക് സന്തോഷിക്കാം..

ഇത് മോദി/ഗുജറാത്ത് ഗ്യാസ് നിരക്കില്‍ വിലവര്ദ്ധന നടപ്പിലാക്കിയാല്‍ മാത്രം.

തീര്ച്ചയായും നമ്മുടെ വോട്ടും, കര്മ്മോദ്യുക്തതയും ഈ സ്ഥിതി മാറ്റിയേക്കാം.

ഇതിനെതിരെ ഉയരുന്ന ഓരോ മുഷ്ടിയും ഈ പോരാട്ടങ്ങള്ക്ക് ശക്തി പകരട്ടെ..

വന്ദേ മാതരം

Subscribe Tharjani |
Submitted by Sajan (not verified) on Tue, 2014-04-15 15:23.

വളരെ നല്ലൊരു ജോലിയാണ് നിങ്ങള്‍ ചെയ്തത്.. പക്ഷെ രാഷ്ട്രീയാന്ധത ബാധിച്ചവര്‍ക്ക്‌ ഇതൊന്നും തെരഞ്ഞെടുപ്പില്‍ വിഷയമാവില്ല. ഇതുപോലെ ഒറ്റപെട്ട സ്വരങ്ങള്‍ അല്ലാതെ മാദ്ധ്യമങ്ങള്‍ മുഴുവന്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് എതിരാണ് .. രാജ്യത്തെ ഒട്ടുമിക്ക മാദ്ധ്യമങ്ങളും .. രാഷ്ട്രീയക്കാരാലും ..കോര്‍പറേറ്റ്കളാലും നടത്തപ്പെടുന്നതാണ് ... തെരഞ്ഞെടുപ്പില്‍ ഇതൊന്നും ആരും ചര്‍ച്ച ചെയ്യാറില്ല .. യു പി എ സര്‍ക്കാര്‍ വില കയറ്റി എന്നതും ,, മോഡി വര്‍ഗ്ഗീയലഹള ഉണ്ടാക്കി എന്നതും മാത്രമാണ് ചര്‍ച്ച ..

രാജ്യം കട്ട് മുടിപ്പിച്ച സര്‍ക്കാരിനു പകരം ഞങ്ങളെ കയറ്റുവാന്‍ .. ബി ജെ പ്പിയും
വര്‍ഗ്ഗീയവാദിയെ അകറ്റി നിര്‍ത്തുവാന്‍ ഞങ്ങള്‍ക്ക് വോട്ടു ചെയുവാന്‍ കോണ്‍ഗ്രസ്സും പറയുന്നു ..
ഈ വിഷയത്തെ പറ്റി ആരും മിണ്ടുന്നില്ല ..