തര്‍ജ്ജനി

ഉസ്മാന്‍ മുഹമ്മദ്‌, പെരിന്തല്‍മണ്ണ

Visit Home Page ...

കവിത

പെണ്ണെ നിന്നോട് ...

കാര്യങ്ങള്‍
ഇത്രയോക്കെയായ സ്ഥിതിക്ക്
ഇനിയുമിങ്ങനെ
ഔപചാരികതയുടെ
വിളര്‍ത്ത ചിരികളില്‍
കാര്യങ്ങളവവസാനിപ്പിക്കാന്‍
എനിക്കൊട്ടും താല്പര്യമില്ല ..

അന്യോന്യം പണയം
വെക്കുന്നതിനെ കുറിച്ച്
ഗാഡമായി ചിന്തിക്കാന്‍
സമയമായിരിക്കുന്നു ..

നീ എന്തിനാണ്
വഴിയറിയാത്ത
കാറ്റുകളെയും
ഒഴുകാനറിയാത്ത
അരുവികളെയും
പഴുക്കാനറിയാത്ത
പഴങ്ങളെയും
കുറിച്ച് വേവലാതിപ്പെടുന്നത് ?

വെറുതെ ഒലിച്ചു പോയ
ഋതുക്കളെ ഓര്‍ത്തു
ഈ കരയില്‍ എത്രകാലമാണ്
നമുക്ക് മുഖം മുഖം
നോക്കിയിരിക്കാനവുക ..

പേരില്ലാത്ത ഗ്രാമങ്ങളും
തകര്‍ന്നടിഞ്ഞ നഗരങ്ങളും
ഇലയില്ലാത്ത മരങ്ങളും
പിന്നെ
കുറെ തലയില്ലാത്ത
ഉടലുകളും മാത്രമാണ്
നമുക്കൊപ്പമുള്ളത്...

ആയതിനാല്‍
ഞാനെഴുതുന്ന കവിതയുടെ
ബിംബമായി നീ
വരികളിലേക്ക് പ്രവേശിക്കുക...
അനേകം
പരികല്പനകളിലൂടെ
വാഴ്ത്തപ്പെട്ടവളാവുക ..

Subscribe Tharjani |