തര്‍ജ്ജനി

സുപ്രിയ. കെ

supriya.chottu@gmail.com

Visit Home Page ...

കവിത

താവളമില്ലാത്ത നിശാചരി

രാത്രിയുടെ കൂടെ ഇറങ്ങി തിരിച്ചതാണ്...
എന്നോ കോറിയിട്ട തോന്നിയാക്ഷരങ്ങളുടെ
പേരില്‍ ഇറങ്ങി പോയതാണ്...
പടുമുളയ്ക്ക് വളരാന്‍ മണ്ണുതേടിഇറങ്ങിയതാണ് മഴ തേടിയിറങ്ങിയതാണ്'

രാത്രിയുടെ കറുത്ത കരങ്ങള്‍ക്കൊപ്പം
നിലാവിന്റെ തണുത്ത കരങ്ങള്‍ക്കൊപ്പം
പുതിയ ഇടതാവളത്തിനായ്..
ഇറങ്ങിത്തിരിച്ച. യാത്രയില്‍.... .
കൂടെ വിഷക്കുപ്പിയും..

ഭാണ്ഡകെട്ടൂനിറയെ
കവിതകളും ഉണ്ട്
ഈ രാവ്‌ പുലരും മുമ്പെ..
എല്ലാത്തിനെയും കെട്ടഴിച്ചു വിടണം..
ആദ്യം യക്ഷിയണോന്നറിയണം

ഞരമ്പുകളില്‍ കുത്തിയമര്‍ത്തിയാല്‍
നീലിച്ച രക്തം കണ്ടാല്‍
ആവാഹിച്ചു ..പാലമരത്തിലെ
ഇരുമ്പാണിയില്‍ തറയ്ക്കണം
ഭ്രാന്തന്‍ കവിതയാണെങ്കില്‍
ചങ്ങലയ്കിടണം

ഒടുവില്‍...
നഖമില്ലാത്ത വിരലുകള്‍ കൊണ്ടെന്റെ
മേലും കുത്തിയിറക്കണം.

Subscribe Tharjani |