തര്‍ജ്ജനി

ഗൌതമന്‍

ക്രാന്തി,
കുമാരപുരം (പി. ഒ.),
ഹരിപ്പാട്.

Visit Home Page ...

കവിത

മുറിച്ചുമാറ്റുമ്പോള്‍

കൊമ്പിന്മേല്‍ ഇരുന്നുകൊണ്ട്

മാവ് മുറിക്കരുത്.

ആദ്യം താഴെയിറങ്ങുക.

അഞ്ചടി മാറി നില്‍ക്കുക.

മാവിനെ ഒന്നൂടെ കാണുക.

പിന്നെ,
മറക്കുക -

ചുംബനങ്ങള്‍ പോലെ

മധുരിക്കും ഫലങ്ങളെ,

ആലിംഗനം പോലെ

ആശ്വാസമേകിയ

വിസ്തൃതമായ

വേനല്‍ത്തണലുകളെ,

പുളിശ്ശേരി കൂട്ടിയുണ്ട

ഓണങ്ങളെ.

കെട്ടാനിരുന്ന ഊഞ്ഞാലുകളെ.

എന്നിട്ട് മുറിക്കുക - തടി.

മുറിച്ചതിനു ശേഷം ദഹിപ്പിക്കുക-

മരത്തിനെ,

മനുഷ്യനെ,

ബന്ധത്തെ,

ഓര്‍മ്മകളെ.

വേരൂന്നി പിന്നെയും നില്‍ക്കും,

പിഴുതുമാറ്റാന്‍ ആകാത്തൊരു .....

Subscribe Tharjani |