തര്‍ജ്ജനി

ശ്രീജിത്ത്. എസ്

മെയില്‍ : sree4you@gmail.com
https://www.facebook.com/sreejitsphotography

Visit Home Page ...

കഥ

നാട്ടുവഴി

വീടിനു പുറകില്ലുള്ള കുന്നിന്മുകളിലേക്കു നീണ്ടു പോകുന്ന ആ പഴയ നാട്ടുവഴി സ്വപ്നം കണ്ടാണ്‌ രാവിലെ ഉറക്കമുണര്ന്ന ത്‌. കഴിഞ കുറേ ദിവസമായി ജോലിസംബന്ധമായ തിരക്കുകള്‍ വളരെ കൂടുതലായിരുന്നു.

ഓഫീസിലേക്ക് ഡ്രൈവ് ചെയ്തുപോകുമ്പോള്‍ അമ്മയുടെ ഫോണ്‍ വന്നു. “എത്ര ദിവസമായി നീ ഒന്ന് വിളിച്ചിട്ട്... സുമിത്ര പറഞ്ഞു നീ എപ്പഴും യാത്രയിലാണെന്ന്‍.......”
ക്യാബിനില്‍ കയറുമ്പോള്‍ എന്തോ ഒരു സുഖമില്ലായ്മ. നാട്ടിലേക്ക് പോയാലോ എന്നൊരു തോന്നല്‍ ശക്തമാവുന്നു.ഒരു ചെയ്ഞ്ച് ആവും.

നാട്ടിലേക്കുള്ള യാത്രകള്‍ എല്ലാം ഒരു പാക്കേജ് ടൂര്‍ മാതിരി ആയിരിക്കുന്നു. യാത്രകളുടെ ഇടവേളകളും കൂടി. 5-6 ദിവസത്തെ പരിപാടികള്‍ മുന്കൂരട്ടി തെയ്യാറാക്കി ഒരു ഓട്ടം. കഴിഞ പ്രാവശ്യം പോയിവന്നപ്പോള്‍ മകന്‍ പറഞ്ഞു.

“ഒരു ചടങ്ങു നിര്വപഹിക്കുന്ന മാതിരിയാണ് നമ്മുടെ നാട്ടിലേക്കുള്ള വെക്കേഷന്‍. ഇത്ര സമയം ഒരാളേ കാണുന്നു, ഇത്ര സമയം ഇരിക്കുന്നു, ഇത്ര സമയം യാത്രക്ക്, എല്ലാം ഒരു ടൈം ടേബിള്‍ പോലെ...ഇതു വളരെ ബോറിംഗ് ആണ്... ഇതിനും നല്ലതു പോകാതിരിക്കുന്നതാണ്...”
ഓഫീസില്‍ പറഞപ്പോള്‍ റാം അത്ഭുതപെട്ടു
“നാട്ടിലേക്കോ... ഈ സമയത്തോ ?... അടുത്ത ആഴ്ച ഇന്വെതസ്റ്റര്മാലരുമായി മീറ്റിംഗ് ഫിക്സ് ചെയ്തിട്ടുള്ളതല്ലേ...നെക്സ്റ്റ് ഇയറിലെ ബിസിനസ്‌ ഡെവലപ്പ്മെന്റ്് കിക്കൊഫ് മീറ്റിംഗും നീ തന്നെയല്ലേ പ്ലാന്‍ ചെയ്തതു..പ്രസന്റേഷന്‍ സ്ലൈഡ്സും റെഡിയാക്കണ്ടേ...”
“അതെ റാം പക്ഷെ ഒരു ചെറിയ ബ്രേക്ക്‌ വളരെ അത്യാവശ്യമാണ്..മനസ്സൊന്നു ഫ്രഷ്‌ ആക്കണം... സ്ലൈഡ്സും മറ്റും ഞാന്‍ വര്ക്ക്ത‌ ചെയ്യാം പക്ഷെ ഓഫീസില്‍ ലീവ് ആണെന്ന് പറഞ്ഞാല്‍ മതി...ഇല്ലെങ്കില്‍ ദിവസം മുഴുവന്‍ ഫോണില്‍ തീരും...”
ഒരു പാര്ട്ണപര്‍ എന്നതിനെക്കാള്‍ ആത്മാര്ത്ഥവ സുഹൃത്താണ് റാം.
“ശരി നീ 2-3 ദിവസത്തില്‍ തിരിച്ചു വാ..” അല്പം നീരാശ പടര്ന്ന് സ്വരത്തില്‍ റാം പറഞ്ഞു.
“തീര്ച്ചപയായും റാം...ഇതു നമ്മുടെ സ്വപ്നം അല്ലെ. കൂടാതെ ഇരുപത്തിനാല് മണിക്കുറും നമ്മള്‍ കണക്ടഡ് ആണല്ലോ.”
പുറത്തേക്കു നടക്കുമ്പോള്‍ ഒരു പുതിയ കാര്യം ചെയ്യാന്‍ പോകുന്ന ആവേശം.
സുമിത്രക്ക് ഫോണ്‍ ചെയ്തപ്പോള്‍ അവളുടെ വാക്കുകളില്‍ അത്ഭുതം
“ഇതെന്താ പെട്ടന്ന്‍... രാവിലെ ഒന്നും പറഞ്ഞില്ലല്ലോ..ആര്ക്കെനങ്കിലും അസുഖമോ മറ്റോ ?”
“അമ്മ വിളിച്ചിരുന്നു...കൂടാതെ ഒരു ചെറിയ ബ്രേക്ക്‌ വേണം ഒന്ന് മനസ്സിന്നെ റിഫ്രെഷ് ആക്കാന്‍. അടുത്ത ആഴ്ചയിലേക്ക് ബിസിനസ്‌ പ്ലാനും ഇന്വെ്സ്റ്റര്‍ പ്രെസെന്റെഷനും ഒന്ന് വര്ക്ക് ‌ ചെയ്യണം. വന്നിട്ട് പറയാം.”
“മാധവന്റെ. ട്ടേമ് എക്സാം നെക്സ്റ്റ് വീക്ക്‌ തുടങ്ങും..രണ്ടു മൂന്നു ദിവസത്തിനായി ഞങ്ങള്‍ വരേണ്ടല്ലോ ? വെറുതെ അവന്റെ ക്ലാസ്സ്‌ കളയണ്ട”
ഫോണ്‍ വെച്ചപ്പോള്‍ ചിന്തിച്ചു, അടുത്ത ബന്ധുക്കളെ കാണാനും സംസാരിക്കാനും വേണ്ട മിനിമം യോഗ്യത അവര്‍ മരണാസന്ന നിലയില്‍ ആയിരിക്കണം എന്നായിമാറിയിരിക്കുന്നു.
അമ്മയെ തിരിച്ചു വിളിച്ചപ്പോള്‍ അമ്മക്ക് നല്ല സന്തോഷം ഒപ്പം മറ്റുള്ളവര്‍ വരാത്തത്തിന്റെ ഒരു ചെറിയ നിരാശയും.
അമ്മയുടെ മുന്നൊരുക്കങ്ങള്‍ അപ്പോള്ത്തസന്നെ ആരംഭിച്ചു. എന്നോടും അച്ഛനോടും ഒരേ സമയം കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. “നോക്കു...സേതു നാളെ വര്വാ ത്രെ.. തേങ്ങ ഒരു നാലഞ്ചഎണ്ണം പൊളിക്കണം...പച്ച മാങ്ങ കിട്ട്വോ ആവോ..ഉപ്പും മുളകും തിരുമ്മി വെയ്ക്കാം. നിനക്കു നല്ല ഇഷ്ടം ആണല്ലോ.” പാവം സന്തോഷം കൊണ്ട് വാക്കുകള്‍ ഇടയ്ക്കു മുറിയുന്നു.

കൊല്ലത്തില്‍ പത്തു പതിനഞ്ചു ദിവസം മക്കളോടോത്തും ബാക്കി ദിവസങ്ങള്‍ അവരുടെ ഓര്മലകളിലും പ്രതീക്ഷകളിലും ജീവിച്ചു തീര്ക്കാ ന്‍ വിധിക്കപെട്ട ജന്മങ്ങള്‍.
പിറ്റേന്നു വീട്ടില്‍ എത്തുമ്പോള്‍ മണി പത്തായി. അതിരാവിലത്തെ ഫ്ലൈറ്റ് ആയതുകൊണ്ട് കൂടുതല്‍ ട്രാഫിക്‌ ഉണ്ടായിരുന്നില്ല. കാറില്‍ വന്നിറങ്ങുമ്പോള്‍ അച്ഛന്‍ ഉമ്മറത്ത്‌ പേപ്പര്‍ വായിച്ചിരിക്കുന്നു. “ഇതെന്താഡാ നിന്റെ മുടിയൊക്കെ നരചൂലൊ ? കുറേശ്ശെ വയറും വന്നിരിക്കുന്നു ? നീ ആരോഗ്യം ഒന്നും ശ്രദ്ധിക്കുന്നില്ലേ ?..”
ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു “ അച്ഛാ വയസ്സ് നാല്പ തു കഴിഞ്ഞു..അച്ചനിപ്പോഴും ഞാന്‍ പഴയ കുട്ടിയാണെന്നാ വിചാരം.”
“നിന്റെയ മുറി വൃത്തിയക്കിയിട്ടുണ്ട്..പോയി കുപ്പായം മാറി വാ.. ഞാന്‍ ചായ എടുക്കാം...” അമ്മയുടെ വക.
തണുത്ത കിണറ്റു വെള്ളം ദേഹത്തു പതിച്ചപ്പോള്‍ ഒരു വല്ലാത്ത സുഖം....എന്തൊക്കയോ ശരീരത്തില്നിറന്നും ഒഴുകിപോയമാതിരി. ഒരു തരം ശാന്തത മനസ്സിന്നെ പൊതിയുന്നു.
വിലകയറ്റം, ചൂട്, പണിക്ക് സഹായത്തിനാളെകിട്ടായ്ക,...നാട്ടു വര്ത്ത മാനങ്ങളും അലസതയുമായി ദിവസം മുഴുവന്‍ വെറുതെയിരുന്നു...
ചിന്തിച്ചപ്പോള്‍ നല്ല രസം...എന്തെ ഇതൊന്നും എന്റെസയും സുമിത്രയുടെയും സംഭാഷണവിഷയം ആവുന്നില്ല.. അവിടത്തെ വിഷയങ്ങള്‍ ട്രാഫിക്‌, മകന്റെു സ്കൂള്‍ മാര്ക്ക് ‌, പവര്പോവയിന്റ്‌ സ്ലൈടുകള്‍, എക്സ്എല്‍ ഷീറ്റുകള്‍....
നമ്മുടെ ചുറ്റുപാടുകള്‍ നമ്മളെ ഒരുപാട് മാറ്റിമറിക്കുന്നു.
വീടിന്റെച പുറകിലായി ഒരു ചെറിയ കുന്നുണ്ട്..പണ്ട് വൈകുന്നേരങ്ങളില്‍ കളിക്കാന്‍ പോയിരുന്ന സ്ഥലം. വൈകുന്നേരമായപ്പോള്‍ ഒരു തോന്നല്‍ കുന്നിന്മുരകളിലേക്കൊന്നു നടന്നിട്ട് വരാം..പണ്ടത്തെ വഴി പറമ്പിന്റെണ പുറകിലോടെയുള്ള ഒറ്റയടി പാതയായിരുന്നു.
ഇറങ്ങി നടന്നപ്പോള്‍ അച്ഛന്‍ ചോദിച്ചു “എവടെക്കാ...?”
“വെറുതെ ഒന്ന് കുന്നുംമ്പുറത്തു പോയി വരാം”
“കാറെടുത്തോ ഇപ്പോ മുകളുവരെ പഞ്ചായത്ത് റോഡ്‌ ഉണ്ടല്ലോ...”
‘വേണ്ട ആ പഴയ ഇടവഴിയിലൂടെ പോകാം.”
“ടോര്ച്ചെ ട്തോ...തിരിച്ചു വരുമ്പോള്‍ ഇരുട്ടാവും... ആ വഴി ഇപ്പോ ആരും കാര്യായി ഉപോയിക്കാറില്ല..എല്ലാവര്ക്കും ബൈക്കും കാറും മതി..നടക്കാനോക്കെ ആര്ക്കാ സമയം..”
നടന്നു തുടങ്ങിയപ്പോള്‍ നല്ല ഉന്മേഷം തോന്നി. ഒരു പാട് കാലം പിന്നോട്ട് പോയ മാതിരി. പണ്ടുപേക്ഷിച്ച അടയാളങ്ങള്‍ മാതിരി പുളിയും, മുത്തശ്ശി മാവും, ആല്മിരവും തല ഉയര്ത്തി നില്ക്കു ന്നു. കല്ലുപ്പും പുളിയും കൂട്ടി തിന്നും, മാങ്ങക്ക് കല്ലെറിഞും, ആല്ച്ചുകവട്ടില്‍ വിശ്രമിച്ചും എത്ര എത്ര ഒഴിവുകാലങ്ങള്‍. തിരിഞ്ഞു നോക്കുമ്പോല്‍ ഓര്മമകളിലെവിടെയോ ഒരു നഷ്ടബോധം. ചിന്തകളില്‍ മുഴുകി കുന്നിന്പുോറത്തെത്തിയതറഞ്ഞില്ല.
പണ്ട് ഫുട്ബോളും, ക്രിക്കറ്റും കൊണ്ട് സജീവമായിരുന്ന കുന്നിന്പുഞറം ആരവങ്ങളില്ലാതെ ഒഴിഞ്ഞുകിടക്കുന്നു. കുട്ടികള്‍ കളികള്‍ സ്വന്തം മതില്കെട്ടിനകത്തും, കമ്പ്യൂട്ടറിലും ഒതുക്കി എന്നു തോന്നുന്നു. ഒന്നു രണ്ടു പേര്‍ ബൈക്കുകളില്‍ വന്നു കാറ്റുകൊള്ളാനിരിക്കുന്നു.
ഓര്മനകളുടെ മേഘക്കീറുകളുമായി ഞാനും ഒരൊഴിഞ്ഞ കോണില്‍ സ്ഥാനം പിടിച്ചു. അസ്തമയസൂര്യന്‍ ചുവപ്പു പടര്ത്തി യ സന്ധ്യയില്‍ ദൂരെ ഒരു തോടുപോലെ ഭാരതപുഴ. മണല്പരപ്പിനാല്‍ സംരക്ഷിക്കപെട്ട ആ വെള്ളികൊലുസണിഞ സൌന്ദര്യം കയ്യേറ്റവും, മണലെടുപ്പും മൂലം വാര്ധകക്യസഹജമായ ഒരു ശുഷ്ക ഭാവം പേറി ഒഴുകുന്നു. പല സന്ധ്യകളിലും എന്റെു സ്വപ്നങ്ങള്ക്ക്് കൂട്ടായി എന്നോടു സംവദിച്ച നിളേ മാപ്പ്... ഞാനുള്പെഎടുന്ന ഈ മനുഷ്യകുലം നിനക്കു സമ്മാനിച്ചത്‌ മുറിവുകള്‍ മാത്രം.
സൗന്ദര്യം കുറച്ചു കുറഞ്ഞാലും ഈ കുന്നിന്പുിറത്തെ സന്ധ്യകള്‍ എന്നും മനോഹരം തന്നെ. എന്താണാവോ കാണുന്നവരെ മോഹിപ്പിക്കുന്ന ആ സൗന്ദര്യത്തിന്റെ് രഹസ്യം?
തിരിച്ചു വീട്ടിലെത്തുമ്പോള്‍ നേരം നന്നായി ഇരുട്ടിയിരുന്നു. അച്ഛനും, അമ്മയും മുറ്റത്തേക്ക് നോക്കി ഇരിക്കുന്നു. പിന്നിലെരിയുന്ന സന്ധ്യദീപം ആ കാഴ്ചയുടെ മാറ്റു കൂട്ടി. ഒരിക്കല്‍ അച്ഛനോടു പറഞ്ഞു നമുക്കീവീട് പൊളിച്ചു പണിയാം. വേണ്ട എന്നായിരുന്നു അച്ഛന്റെ ഉറച്ച മറുപടി. നീയും കുടുംബവും ഇവിടെ സ്ഥിരമായി താമസിക്കാന്‍ വരുന്ന സമയത്ത് ആലോചിക്കാം. ഞങ്ങള്ക്കാ യി അങ്ങനെ ഒരു മാറ്റം വേണ്ട. ഞങ്ങള്‍ വരില്ല എന്ന് അച്ഛനുറപ്പായിരുന്നിരിക്കണം. പിന്നെ കൂടുതല്‍ നിര്ബാന്ധിക്കാന്‍ പോയില്ല. ഇപ്പോള്‍ തോന്നുന്നു നന്നായി ആ തീരുമാനം എന്ന്‍.
“കുട്ട്യേ നിന്റെസ ഫോണ്‍ കുറേ നേരമായി ശബ്ദമുണ്ടാക്കുന്നു” അമ്മ പറഞു.
സുമിത്ര, ഓഫീസ് എല്ലാവരും വിളിച്ചിരിക്കുന്നു.
വിട്ടില്‍ അമ്മയും മകനും തമ്മില്‍ എക്സാം സമയത്ത് ടി വി കാണുന്നതിന്നെ ചൊല്ലിയുള്ള തര്ക്കംാ. ഒരുവിധം പരിഹരിച്ചു.
ആദ്യ റിങ്ങില്‍ തന്നെ റാം ഫോണ്‍ എടുത്തു. “ നീ എവിടെയായിരുന്നു? ഞാന്‍ കുറേ നേരമായി ശ്രമിക്കുന്നു. നമ്മുടെ പ്രസേന്റ്റെനഷനു വേണ്ട ബാക്കിയുള്ള ഇന്ഫാര്മേ്ഷന്‍ കൂടി ഞാന്‍ അയച്ചിട്ടുണ്ട്. അതൊന്നു റിവ്യൂ ചെയ്ത് ആവശ്യമുള്ളത് പ്രസെന്റ്റെ ഷനില്‍ ചേര്ക്കളണം.” പിന്നെ മറ്റു ഓഫിസ് കാര്യങ്ങളും.
ലോകത്തെവിടെ ആയിരുന്നാലും ദിവസത്തില്‍ ഒരു പ്രവശ്യമെങ്കിലും റാം വിളിക്കും. ഒന്നിച്ചു ജോലി ചെയ്തിരുന്ന സമയം മുതല്‍ സ്വന്തം കമ്പനി തുടങ്ങിയിട്ടും മാറ്റമില്ലാത്ത ഒരു ശീലം. “ചുറ്റുപാടുകളും, സാഹചര്യങ്ങളും ഒരുപാട് മാറിയിട്ടും നീ ഇപ്പോളും നിന്റെു നാട്ടുവഴികളില്‍ ചിലപ്പോഴൊക്കെ യാത്ര ചെയുന്നു അവിടെ നിനക്ക് ഒറ്റക്ക്‌ സഞ്ചരിക്കാനാണ് കൂടുതല്‍ ഇഷ്ടം” ഇടക്കൊക്കെ കേള്ക്കാ റുള്ള സ്നേഹം കലര്ന്ന വാക്കുകള്‍. ഒന്ന് രണ്ടു പെഗ് ഉള്ളില്‍ ചെന്നാല്‍ റാം കൂടുതല്‍ വാചാലനാകും കേരളത്തിനു പുറത്തു ജനിച്ചതിന്റെ നേട്ടങ്ങളും നഷ്ടങ്ങളും തുടങ്ങി ഒരുപാട് വിഷയങ്ങളില്‍ ഞങ്ങള്‍ നേരം വെളുപ്പിച്ചിട്ടുണ്ട്. എങ്ങുനിന്നോ വന്നു ജീവിതത്തിന്റെല ഒരു ഭാഗമായിരിക്കുന്നു റാമും കുടുംബവും. ഓഫീസ് ആവശ്യങ്ങള്ക്ക് വീട് വിട്ടു യാത്ര ചെയുമ്പോള്‍ പരസ്പരം ഒരു വലിയ സഹായവും.
ഫോണ്‍ വിളികള്‍ തീര്ന്നപ്പോഴെക്കും ഒരു മണിക്കൂറില്‍ കൂടുതല്‍ ആയി. അത്രയും നേരം അച്ഛന്‍ ഉമ്മറത്തുണ്ടായിരുന്നു. “ എത്ര നേരാ നീ ഫോണില്‍ ഒരു ദിവസം സംസാരിക്കുന്നത് ? തല വേദനിക്കില്ലേ ? നിന്റെ് വീട്ടില്‍ വന്നപോഴും ഇതേ അവസ്ഥ.”
ആളുകളെ തിരിച്ചറിയാന്‍ എനിക്കിപ്പോള്‍ മുഖങ്ങളെക്കാള്‍ കൂടുതല്‍ ശബ്ദങ്ങള്‍ കേട്ടാല്‍ കഴിയും എന്നു പറയാന്‍ തോന്നി. എന്തോ മിണ്ടാതെ നിന്നു.
“വെട്ടിപിടിച്ചു മുന്നേറല്‍ മാത്രമല്ല ഇടക്കൊക്കെ ജീവിച്ചു തീര്ക്കാ നും കൂടിയുള്ളതാണ് ജീവിതം” ആത്മഗതം മാതിരി അച്ഛന്‍ പറഞ്ഞു.
അത്താഴം കഴിഞ്ഞ് വെറുതെ മുറ്റത്ത് നിലവും ആസ്വദിച്ച് കുറച്ചു നേരം നടന്നു.
അടുത്ത ദിവസം മുഴുവനും പ്രസന്റേഷനും, ഇമെയില്‍ മറുപടികളും, അലസതയുമായ് തീര്ത്തുി. വൈകുന്നേരം റാമിന് പ്രേസെന്റ്റെ ഷന്‍ ഇമെയില്‍ അയച്ചു കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോഴേക്കും മറുപടി വന്നു. പ്രേസ്ന്റ്റേന്‍ എനിക്ക് വളരെ ഇഷ്ടമായി. ഇതു കണ്ടു ഞാന്‍ ആകെ ചാര്ജ്ഴ അപ്പ്‌ ആയിരിക്കുന്നു. നീ വേഗം വരണം. നമുക്കിനിയും ഒരുപാട് മുന്നോട്ടു പോകാനുണ്ട്.
തീര്ച്ച്യായും എന്നു മാത്രം മറുപടി കൊടുത്തു.
“അമ്മേ... ഒരു ചായ..” അന്നത്തെ പേപ്പര്‍ വായിച്ചിരിക്കുമ്പോള്‍ അമ്മ ചായയും കൊണ്ടുവന്നു. “രാവിലെ മുതല്‍ യന്ത്രമനുഷ്യന്റെ മാതിരി നീ ഈ കുന്തത്തിന്റെ മുമ്പിലാ..പിന്നെ ഫോണും..നിനക്കു മടുക്കില്ലെ ഇങ്ങനെ എപ്പഴും ഇതു നോക്കിയിരിക്കാന്‍..പണ്ടൊക്കെ വിട്ടിലെ ആവശ്യത്തിനു പോലും നിന്നെ കിട്ടില്ലായിരുന്നു.”
അമ്മയുടെ പ്രയോഗം കേട്ടു ചിരി വന്നു.. “യന്ത്രന്മനുഷ്യന്‍”. അതെ മെല്ലെ മെല്ലെ ഒരു സ്പന്ദിക്കുന്ന യന്ത്രമനുഷ്യനായി മാറിയിരിക്കുന്നു. സ്വന്തം ചിന്തകളല്ല മറിച്ച് ചുറ്റുപാടുകള്നുയസരിച്ചാണ് ഞാന്‍ ചലിക്കുന്നത്‌.
ഓഫീസില്‍ ഡിസയ്നിംഗില്‍ വര്ക്ക്ക‌ ചെയുന്ന ഗൌതമിനെ ഫോണ്‍ ചെയ്തു. ഇന്റെര്ണ‍ല്‍ പ്രസന്റേഷന്‍, ട്രെയിനിംഗ്, തുടങ്ങി പല ഓഫീസ് ആവശ്യങ്ങള്ക്കും എന്റെട ഭ്രാന്തന്‍ ആശങ്ങള്ക്ക്ള ദ്രിശ്യാവിഷ്കാരം നല്കുഷന്നതു ഗൌതം ആണ്. “ഗൌതം എനിക്കൊരു ഹെല്പ്െ വേണം. ഇയര്ലി് ഫിനാന്ഷ്യ ല്‍ പ്രോജെക്ഷന്‍ വേണ്ടി ഒരു സ്ലൈഡ് ഡിസൈന്‍ ചെയ്തു തരണം. പേര്സളണല്‍ ആവശ്യത്തിനാണ്. ഒരു ചെറിയ കുന്നിന്‍ മുകളിലേക്ക് പോകുന്ന റോഡ്‌, റോഡിനോരുവശത്ത് ലൈനില്‍ നാലഞ്ചു വലിയ മരങ്ങള്‍, മരങ്ങള്ക്ക്ടുത്ത് റോഡില്‍ എനിക്ക് ടെക്സ്റ്റ്‌ എന്റര്‍ ചെയ്യാം പറ്റണം. അതുപോലെതന്നെ ഇലക്കൂട്ടങ്ങള്ക്ക്ാ നടുവില്‍ നമ്പറും. പറ്റുമെങ്കില്‍ റോഡിന്റെറ മറുഭാഗത്ത് ഒരു പുഴയും”
രാത്രിയയപ്പോഴേക്കും ഗൌതമിന്റെ ഇമെയില്‍ വന്നു. സ്ലൈഡ് പറഞ്ഞതിലും ഭംഗിയായി വന്നിരിക്കുന്നു.
പിറ്റേന്ന് രാവിലെ അച്ഛനോടും, അമ്മയോടും യാത്ര പറയുമ്പോള്‍ അവരുടെ കണ്ണുകളിലേക്ക് കൂടുതല്‍ നേരം നോക്കാന്‍ കഴിഞില്ല.പറയാതെ അവ പലതും പറഞ്ഞു. എപ്പോഴും മനസ്സില്‍ എടുക്കാറുള്ള തീരുമാനം വീണ്ടും എടുത്തു. നാട്ടിലേക്ക് വരുന്ന ഇടവേളകള്‍ കുറക്കണം.
തലേന്ന് രാത്രിതന്നെ റാമിന് പുതിയ സ്ലൈഡ് അയച്ചു കൊടുത്തിരുന്നു. കൂടെ ഈമെയിലില്‍ എഴുതി.. “ഇതാണ് ഞാന്‍ എന്റെ പേര്സരണല്‍ റഫറന്സ്ു കോപ്പിയില്‍ വെയ്ക്കാന്‍ പോകുന്നത്.
എയര്പോ്ര്ട്ടി ലേക്കുള്ള യാത്രയില്‍ മറുപടി വന്നു.
“സ്ലൈഡ് വളരെ നന്നായിരിക്കുന്നു. ആ നാട്ടുഴിയിലെവിടെയോ നീ ഇപ്പോഴും നിന്നെ വീണ്ടെടുക്കുന്നു”.

Subscribe Tharjani |