തര്‍ജ്ജനി

സുധ. കെ. എഫ്

sudhakf@gmail.com

Visit Home Page ...

കവിത

അവന്‍ എനിക്കുവേണ്ടി എഴുതിയത്

അവന്‍ എനിക്ക്‌ പ്രണയ ലേഖനങ്ങള്‍ എഴുതിയില്ല,
കവിതകളും എഴുതിയില്ല ,
ചിത്രങ്ങള്‍ വരച്ചില്ല ,
സ്വപ്നങ്ങളുടെ കാര്യം പാടേ വിട്ടേക്ക്!

അവന്‍ എനിക്ക് വേണ്ടി എഴുതിയത്
വിക്സിന്റെ എരിച്ചലിന്റെ ഇടയില്‍
ഞാന്‍ എത്ര മോശമായ മനുഷ്യനാണെന്നു
സൂചിപ്പിക്കുന്ന കുറ്റപത്രമാണ്‌.

ഞാന്‍ പിന്നീട് കുറ്റപെടുത്തലുകളില്‍ Ph D നേടി
അപ്പോള്‍, എനിക്ക് ബോധം വെച്ചു :
അന്നത്തെ കുറ്റപത്രം
അവനെക്കുറിച്ച് തന്നെയുള്ള കവിതയായിരുന്നുവെന്ന് !!!! .

"മഞ്ഞ" പല്ലുകള്‍

അവള്‍ അവളുടെ "മഞ്ഞ"പ്പല്ലുകള്‍
ആ കമ്പ്യൂട്ടര്‍ സ്ക്രീനിലെ ക്യാമറയുടെ
പക്കലേക്ക് കൊണ്ടുപോയി,
നല്ലോണം ഒന്ന് ഇളിച്ചുകാണിച്ചു .

അതിനു മുമ്പ് അവള്‍ ഒരു ഫോട്ടോയില്‍പോലും
പല്ല് കാണിച്ച് ചിരിച്ചിട്ടില്ലായിരുന്നു .

Subscribe Tharjani |