തര്‍ജ്ജനി

മായ

ഹൌസ് നമ്പര്‍ -960,
സെക്ടര്‍ -10 A,
ഗുര്‍ഗാ ഓണ്‍,
ഹരിയാന.122001.
മെയില്‍: krishnamaya1967@gmail.com

Visit Home Page ...

കവിത

വായന

ഞാൻ വെറുമൊരു വാക്ക് .
പക്ഷെ എന്നിലുമുണ്ട് അക്ഷരങ്ങൾ .

അവയില്ലെങ്കിൽ ഞാനുമില്ല.
ഞാൻ ഇല്ലെങ്കിൽ അവയുമില്ല.

നീയെന്നെ വായിക്കും
വാക്കായി തന്നെ മിക്കപ്പോഴും.
നീയെന്നിൽ നിന്ന് അക്ഷരങ്ങൾ
പെറുക്കുമ്പോൾ ഒക്കെയാവണം
നമ്മളുടെ ഇടയിൽ ചില
ചീവീടുകൾ നിറുത്താതെ ചിലക്കുന്നത്.
ചെവി പൊത്താതെ തന്നെ
നാം ബധിരത നടിക്കുന്നത് .

Subscribe Tharjani |