തര്‍ജ്ജനി

ശ്രീകുമാര്‍

മെയില്‍: sreekuar.mail@gmail.com

Visit Home Page ...

കഥ

നഷ്ടപ്പെട്ട പ്രതിബിംബം

കിടക്കയില്‍നിന്നും ചാടിഎണീറ്റ് തലയണ വലിച്ചെറിയുമ്പോള്‍ ഒരുമാത്ര ഞാന്‍ ഘടികാരത്തിലേക്കു നോക്കി, സമയം 4 മണികഴിയുന്നു. ജീവിതത്തിന്റെ പല ഏടുകള്‍ കൊഴിഞ്ഞുപോയപ്പോളും താനിത്ര രാവിലെ ഉണര്ന്നതില്ല. ഇത്രനേരം ഞാനനുഭവിച്ചതൊരു സ്വപ്നം മാത്രമാണോ? അല്ല, ഒരിക്കലുമല്ല. കണ്ടില്ലേ ചുണ്ടില്‍ പടര്ന്ന ചോര നുണഞ്ഞുകൊണ്ട് അവനാ മൂലയ്ക്കു കിടക്കുന്നത്. ഉറക്കത്തിന്റെ ആഴങ്ങളിലെപ്പോഴോ എന്റെ സ്വപ്നങ്ങളെ കാര്ന്നുതിന്നുന്ന രാത്രിയുടെ കൂട്ടുപിടിച്ചാവണം അവനാ അതിക്രമത്തിനു മുതിര്ന്നത്. ആശ്ചര്യം തോന്നുന്നില്ലെ? ഒരു തലയണ മനുഷ്യനെ വിഴുങ്ങുകയോ, തല മുഴുവന് അകത്തു കടന്നപ്പോളാണ് ഞാന്‍ ഉണര്ന്നതുതന്നെ. ഒച്ച എടുത്തെങ്കിലും ശബ്ദം പുറത്തേക്കു വന്നതില്ല. എന്റെ കാഴ്ചകളോ മങ്ങിയിരുന്നു.

വിചിത്രമായിരുന്നു അതിനുള്വശം, ജനാലകളോ വാതിലുകളോ എന്തിന് ചുവരുകള് തന്നെ ഇല്ലാത്ത മുറി. പഞ്ഞികള് കൊണ്ടോ മേഘങ്ങള് കൊണ്ടോ തീര്ത്ത മൃദുലമായ മറ മാത്രം, അവ ചലിച്ചുകൊണ്ടേ ഇരുന്നു. ശക്തമായി അകത്തേക്കു വീണതു കൊണ്ടാവും തലക്കു നന്നേ ഭാരം തോന്നുന്നു. ശരീരമാസകലം നുറുങ്ങുന്ന വേദനയും. കഴിഞ്ഞ കുറേ കാലങ്ങളായി എന്റെ സ്വപ്നങ്ങളേയും നിശ്വാസങ്ങളെയും തഴുകി ഉറക്കിയ തലയണെ നിനക്കെങ്ങനെ ഇതിനു കഴിഞ്ഞു. ആശ്ചര്യമെന്നെ തോന്നു എന്റെ വിഭ്രാന്തികള്ക്ക് ചായം പൂശിയ നിറക്കൂട്ടുകള് നിര നിരയായി ഇരിക്കുന്ന മേശയും കസേരയും ഞ്ഞനവിടെ കണ്ടു. ഇന്നലെ അവസാനമായി വലിച്ചു തീര്ത്ത സിഗരറ്റിന്റെ കുറ്റിയും അതില് കണ്ടു.

ഭീമാകാരനായി വളര്ന്ന ഒരു തലയണ മേശയും കസേരയും വിഴുങ്ങുകയോ? ബോധം അബോധ മനസിനെ കീഴ്പ്പെടുത്തിയപ്പോള് രക്ഷപെടണമെന്നൊരു ചിന്ത എനിക്കുണ്ടായി. മേഖംപോലെ ചലിച്ചുകൊണ്ടിരിക്കുന്ന ചുവരുകള്ക്കിടയില് എവിടെയാണ് രക്ഷ പെടാനുള്ള പഴുതുകള്? വകഞ്ഞു മാറ്റിയ ചുവരുകള്ക്കുള്ളില് വീണ്ടും ചുവരുകള് തീര്ത്തതു സ്വപ്നമോ? പക്ഷെ അന്വെഷണങ്ങള്ക്കൊടുവിലാരോ എന്നെ ഇവിടേക്കു വലിച്ചിട്ടതല്ലെ. അറിയില്ല. മുഖം കഴുകാനായി നടക്കുമ്പോള് ചോരകട്ടപിടിച്ച തലയണയെ ഒരു വട്ടം കൂടെ ചവിട്ടാന് മറന്നില്ല.

മുഖത്തേക്കു തണുത്ത വെള്ളം വീണപ്പോള് മനസൊന്നു കുളിര്ന്നു. പക്ഷെ അടുത്ത നിമിഷം ഞാന് വീണ്ടും തളര്ന്നു, ചുവരില് തൂക്കിയ വലിയകണ്ണാടിയില് ചുവരുകള് മാത്രം. എവിടെയാണെന്റെ പ്രതിബിംബം? ആരാണതു മോഷ്ടിച്ചത്? ഒരുവേള ഞ്ഞാനതു മറന്നു വച്ചതോ? ഇല്ല ഒരിക്കലുമില്ല. ഇനി ഈ തലയണക്കുള്ളില് മറഞ്ഞതോ? ഇല്ല ഇനി ഇവിടെ നില്ക്കാനാവില്ല രക്ഷ പെടണം.

അടഞ്ഞ വാതില് തുറക്കാന് കഴിയുന്നില്ല ആരാണിതു പുറത്തുനിന്നും പൂട്ടിയത്? ചോര നുണഞ്ഞു മയങ്ങുന്ന തലയണയെ നോക്കുമ്പോള് ഭയം ഏറി വന്നു. സര്വ്വ ശക്തിയും എടുത്തു തള്ളിനോക്കി. എന്റെ ശക്തികൊണ്ടോ, അതോ പുറത്തു നിന്നാരോ തുറന്നതു കൊണ്ടോ ഞാന് തെറിച്ചു വീണത്. കണ്ണിനെ മൂടിയ ഇരുള്മറയുമ്പോള് അവ്യക്തമായി ഞാന് കണ്ടു മാലാഖമാരെ. അതില് നീളം തോന്നിയ ഒരു മാലാഖ മുഖത്തു നിന്നും നീല നിറം കലര്ന്ന തുണി മാറ്റി എന്നെ നോക്കി പുഞ്ച്ചിരിച്ചു. വലതുവശത്തായി തൂങ്ങി നില്ക്കുന്ന കുപ്പിയില് നിന്നും ഇറ്റിറ്റു വീഴുന്ന ജീവ ജലം ഞരമ്പുകളെ ഉത്തേജിപ്പിക്കുന്നതു ഞാനറിഞ്ഞു. നടന്നു മറയുന്ന മാലാഖമാര്ക്കൊടുവില് ചില്ലു ജാലകം മറയുമ്പോള് ഞാനവളെ കണ്ടു, നിറഞ്ഞ കണ്ണുകളില് തിളങ്ങുന്നതെന്റെ പ്രതിബിംബമല്ലെ?

Subscribe Tharjani |