തര്‍ജ്ജനി

വിജയസൂര്യന്‍

ഇ മെയില്‍ : vijayasuryan@gmail.com

Visit Home Page ...

കവിത

കറുത്തവന്റെ നിഴല്‍

നമ്മള്‍ തമ്മിലൊരു സാമ്യമുണ്ട്
നിന്റെ നിഴലിനെന്റെ നിറമാണ്‌

നമ്മളെപ്പൊഴോക്കെയോ കണ്ടിരിക്കുന്നു
കണ്ടില്ലേ നിഴലുകള്‍ പരിചയം പുതുക്കുന്നു

നീയെന്നെ കാണാതിരിക്കാൻ കുറെയേറെ പാടുപെട്ടിട്ടുണ്ടെങ്കിലും
നമ്മുടെ നിഴലുകള്‍ ചിരിച്ചിരിക്കുന്നു ഒട്ടേറെതവണ പരസ്പരം

Subscribe Tharjani |