തര്‍ജ്ജനി

പാര്‍വ്വതി ശങ്കര്‍

മെയില്‍ : parvathysankarranjith@gmail.com

Visit Home Page ...

കഥ

ബസന്തി

"പൂരബ് ഞാന്‍ ചെയുന്നത് തെറ്റോ ശരിയോ?"

അവളുടെ മനസ്സ് സംഘര്‍ഷഭരിതമാണ്. വിധവയായ തന്നിലേക്ക് ചൂണ്ടുന്ന ആയിരം വിരലുകളെ തട്ടിമാറ്റി മുന്നേറാന്‍ തനിക്കാകുമോ? പൂരബ് ഇന്ന് സത്യത്തില്‍ അവളുടെ മനസ്സല്ലേ? ആ മനസ്സിന് തന്റെ വികാരങ്ങളെ ഉള്കൊള്ളാന്‍ കഴിയും. ആ വിശ്വാസമാണ് ഇന്നവളെ ആ റിക്ഷയില്‍ കേറാന്‍ പ്രേരിപ്പിച്ചത്. കര്‍ണ്ണാലിന്റെ ചൂടുപിടിച്ച ചെമ്മണ്‍നിരത്തിലൂടെ റിക്ഷ കുലുങ്ങി ഉരുണ്ടുനീങ്ങി. സൂര്യന്റെ കത്തുന്നപ്രകാശം ബസന്തിയുടെ കണ്ണിലേക്ക് തീവ്രതയോടെ പതിച്ചു.


ചിത്രീകരണം:സുരേഷ് കൂത്തുപറമ്പ്

വെളുത്തപ്രതലത്തില്‍ ചുവന്നചായത്തില്‍ ഒരു പിഞ്ചുകുഞ്ഞിന്റെ നനുത്ത ചിരി പകര്‍ത്തിനിന്ന 'ആകാംക്ഷ' ക്ലിനിക്കിന്റെ കൂറ്റന്‍മതില്‍ക്കെട്ടിനുള്ളില്‍ താന്‍ എത്തിയിരിക്കുന്നു. ഇനി ദിവസങ്ങള്‍ മാസങ്ങളാണ്... പുറത്തുള്ള കഴുകന്മാരുടെ രക്തക്കറ പുരണ്ട കൊക്കുകള്‍ ഇനി കുറേക്കാലം തന്റെമേല്‍ പതിക്കില്ല. അവരുടെ കൊക്കുകള്‍ക്ക് വലിച്ചുകീറാന്‍ തന്റെ മാംസം കൊടുക്കുന്നതിലും നല്ലതല്ലേ ഈ തീരുമാനം. പിന്നെ പൂരബ്!! അവന്‍ ഇപ്പോഴും എന്റെ കൂടെത്തന്നെ ഉണ്ട്. അവനെ ഒരിക്കലും താന്‍ പിരിയുന്നില്ലല്ലോ!!!! കടിഞ്ഞാണ്‍ വലിഞ്ഞുമുറുകിയപ്പോള്‍ ഉണ്ടായ കുതിരകളുടെ അലറല്‍ ബസന്തിയെ ഉണര്‍ത്തി.

"വരൂ ബസന്തീ ..." ഡോ. രാധ അവളെ അകത്തേക്കാനയിച്ചു. അവളുടെ ചുവടുകളില്‍ ഹൃദയത്തിന്റെ വേദനകളുടെ കനം കുറഞ്ഞുവന്നു. പരിഷ്കൃതവേഷത്തിന്റെ മറവില്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ മറച്ചുപിടിച്ചു നിന്നിരുന്ന വിദേശദമ്പതികളുടെ ഏറെ നേരത്തെ കാത്തിരിപ്പിന്റെ അവസാനമായിരുന്നു ബസന്തിയുമായുളള കൂടിക്കാഴ്ച. അവരെ കണ്ടപ്പോള്‍ തലയും മുഖവും ദുപ്പട്ടകൊണ്ട് മറച്ച് ബസന്തി കുറച്ചുകൂടി അന്തര്‍മുഖിയായി.

"ദിസ് ഈസ് യുവര്‍ കരിയര്‍. ഹേര്‍ നെയിം ഈസ് ബസന്തി"

ഡോ. രമ ബസന്തിയെ അവര്ക്ക് പരിചയപ്പെടുത്തി.

"താങ്ക് യൂ സോ മച്ച് മൈ ഡിയര്‍ ബസന്തി" നിഷ്കളങ്കമായ ചിരിവിടര്ത്തി കരോലിന്‍ തന്റെ വെളുത്ത പഞ്ഞിക്കെട്ടുപോലുള്ള കൈകള്‍കൊണ്ട് ബസന്തിയെ പിടിച്ച് മാറോടണച്ചു. ആ കരവലയത്തില്‍ ബസന്തി ദേഹം ചുരുക്കി വിനീതയായി നിന്നു. ഡെന്നിസ് കരോളിന്റെ സന്തോഷം പങ്കിട്ടു.

"വീ ആര്‍ ഫ്രം ആസ്ട്രേലിയ ..." കരോലിന്റെ സ്വയം പരിച്ചയപ്പെടുത്തലുകള്‍ ബസന്തി അത്ഭുതത്തോടെ കേട്ടിരുന്നു. അവള്ക്കൊന്നും മനസ്സിലായിരുന്നില്ല. ഒടുവില്‍ ഡോ. രമ അവര്‍ക്ക് എല്ലാം മനസ്സിലാക്കിക്കൊടുത്തു.

മരുന്നുകളുടെ കുത്തുന്ന മണമുള്ള ആ മുറിയില്‍ പേരിനൊരു പുറംചട്ടമാത്രം ധരിച്ചു ബസന്തി കിടന്നു. കരോലിനും ടെന്നിസും അവള്ക്കടുത്തുതന്നെ നില്പുണ്ടായിരുന്നു. പൂരബല്ലാതെ മറ്റൊരാണും ഇതുവരെ തന്നെ ഈ കോലത്തില്‍ കണ്ടിരിക്കില്ല. തന്റെ അര്‍ദ്ധനഗ്നശരീരം അവളെ അസ്വസ്ഥയാക്കി. അത് മനസ്സിലാക്കിയിട്ടെന്നോണം ഡെന്നിസ് പുറത്തേക്ക് പോയി.

നീണ്ട സിറിഞ്ചുമായി ഡോ. രമ വന്നു. ബസന്തിയുടെ കാലുകളെ വകഞ്ഞുമാറ്റി. അവളുടെ ഹൃദയം പടപടയെന്ന് മിടിച്ചു. സിറിഞ്ച് തുടകള്‍ക്കിടയിലൂടെ അവളുടെ യോനികളെ കീറി മുറിച്ചു ഗര്ഭപാത്രം ലക്ഷ്യമാക്കി നീങ്ങി. എവിടെയോ ഒരു വേദന. വരാനിരിക്കുന്ന വലിയ വേദനയുടെ ഒരു സൂചന മാത്രമോ അത് ? അവള്‍ കണ്ണുകള്‍ മുറുകെ അടച്ചു.

"പൂരബ്, നമ്മുടേതല്ലാത്ത ഒരു ഭ്രൂണം എന്റെ ഉള്ളില്‍ എത്തപ്പെട്ടു. പക്ഷെ, പൂരബ് ഞാന്‍ കളങ്കിതയല്ല... ഇതു ഒരു നന്മയുടെ കളങ്കമാണ്... ഉപയോഗശൂന്യമായി ദ്രവിച്ചുപോകുമായിരുന്ന എന്റെ ഗര്ഭപാത്രത്തിലൂടെ നാം ചെയ്യുന്ന നന്മ. ഒരമ്മയാകാന്‍ ഒരിക്കലും കഴിയാത്ത അവള്‍ എന്നിലൂടെ ആശ്വസിക്കട്ടെ."

ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആകാംഷ കൂടിവന്ന രണ്ടുപേര്‍ ബസന്തിയും കരോളിനും ആയിരുന്നു. ബസന്തിയുടെ മനംപുരട്ടലും ആദ്യത്തെ ഛര്‍ദ്ദിയും, ഡെന്നിസ് ആശുപത്രിവാസികള്‍ക്ക് മധുരംനല്കി ആഘോഷമാക്കി.

"അതെ, നീ ഗര്ഭിണിയാണ്, ബസന്തീ." ഡോ. രമയുടെ വാക്കുകളില്‍ അവള്‍ നാണിച്ചു തലതാഴ്ത്തി.

"പൂരബ്, അതിനു ജീവന്‍വെച്ചു.
അത് വളരാന്‍ തുടങ്ങി.
നീ ഒരച്ഛനാകാന്‍ പോകുന്നു, പൂരബ്.
നീ ചിരിക്കുവാണോ? നിനക്ക് സന്തോഷമായോ?"

തന്റെ വയര്‍ കാണുമ്പോള്‍ ബസന്തിക്ക് ഒന്നും തോന്നിയില്ല. നിര്‍വ്വികാരയായി അവള്‍ കിടന്നു. പക്ഷെ സ്ക്രീനില്‍ തെളിഞ്ഞ കുഞ്ഞ് നെഞ്ചിടിപ്പുകള്‍ അവളിലെ വികാരങ്ങളെ ഉണര്ത്തി. ആ ചലങ്ങള്‍ കൈയും കാലുമിളക്കിക്കളിക്കുന്ന തന്റെ ഉള്ളില്‍ വളരുന്ന കുഞ്ഞിന്റേതാണ് എന്ന സത്യം അവളെ അത്ഭുതപ്പെടുത്തി. അതുകണ്ട് ആനന്ദിക്കുന്ന കാരോളിനെയും ടെന്നിസിനെയുംകണ്ട് അവളുടെ കണ്ണുകളില്‍ ഈറനണിഞ്ഞു.

"ഡോക്ടര്‍, വിച്ച് ബേബി?" കരോളിന്റെ ചോദ്യത്തില്‍ ആകാംഷ നിഴലിച്ചു.

'ദാറ്റ് സ് സസ്പെന്‍സ്" ഡോ.രമ കുസൃതിച്ചിരി വിടര്ത്തി.

കരോളിന്‍ ബസന്തിയുടെ വയറ്റില്‍ തലചേര്‍ത്തുവച്ചു. കുഞ്ഞിന്റെ അനക്കം ആ അമ്മമാര്‍ പരസ്പരം അറിയുന്നുണ്ടായിരുന്നു. കാരോളിന്‍ ബസന്തിയുടെ വയറ്റില്‍ നല്കിയ ചുംബനം, ടെനിസിനും പകര്‍ന്നു. തങ്ങളുടെ കാണാക്കണ്മണിക്ക് ആദ്യചുംബനവും നല്കി.

"കം സൂണ്‍ മൈ ബേബി'.. ടെന്നിസ് കരോളിന്റെ കണ്ണുകളില്‍നിന്നും ഒഴുകിയ നീര് തുടച്ചു ആശ്വസിപ്പിച്ചു.

തന്റെ ശരീരത്തില്‍ പടര്ന്ന നീരും വേദനയും. ഉറക്കമില്ലാത്ത രാത്രികളും, കുഞ്ഞുചലങ്ങള്‍ തുടിക്കുന്ന വയറ്റില്‍ കൈചേര്‍ത്തുവെച്ച് ആശ്വസിച്ചു ബസന്തി തള്ളിനീക്കി.


ചിത്രീകരണം:സുരേഷ് കൂത്തുപറമ്പ്

"പൂരബ്, എന്റെ വയറിനു കനംവച്ച് തുടങ്ങി. നിനക്കേറ്റവും ഇഷ്ടമുള്ള എന്റെ നാഭിച്ചുഴി അപ്രത്യക്ഷമായി. അവള്‍ വളരുകയാണ്. അതെ പെണ്കുട്ടിയാണ്. എനിക്കുറപ്പാണ്. നിനക്ക് പെണ്കുട്ടികളെ വലിയ ഇഷ്ടമല്ലേ.. നിന്റെ സന്തോഷം ഞാന്‍ കാണുന്നു, പൂരബ്. ഞാനിവളെ വല്ലാതെ സ്നേഹിക്കുന്നു, പൂരബ് .... നിന്റെ മുഖം വാടിയതെന്തേ? എന്താ, ഞാന്‍ ഇവളെ സ്നേഹിക്കുന്നത് നിനക്കിഷ്ടമല്ലേ??? പറയ്, പറയു, പൂരബ് "

"ബസന്തി, നീ അവളെ സ്നേഹിക്കാന്‍ പാടില്ല.. അതിന് നിനക്കാവകാശം ഇല്ല, മോളെ. നീ വെറും ഒരുപകരണം മാത്രമാണ്. പത്തുമാസം ആ കുഞ്ഞിനെ സൂക്ഷിക്കാന്‍ ദൈവം സൃഷ്ടിച്ച ഒരുപകരണം മാത്രമാണ് നിന്റെ ഗര്‍ഭപാത്രം. നീ അതിനെ സ്നേഹിച്ചാല്‍ പിന്നീടു കടുത്തവേദന സഹിക്കേണ്ടിവരും. ഒരുപക്ഷെ, നീ ഇപ്പോള്‍ അനുഭവിക്കാന്‍ പോകുന്ന പ്രസവവേദനയെക്കാള്‍ വലിയൊരു വേദനയാകും അത്."

ബസന്തി മയക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു .അടിവ.യറ്റിൽ ഉരുണ്ടു കേറുന്ന വേദന അവൾ മനസ്സിലാക്കി.അവൾ പല്ലുകൾ കടിചമാർത്തി ..ശബ്ദം പൊന്തുന്നില. അടുത്ത് കസേരയിൽ ഉറങ്ങുന്ന കരോളിനും ടെന്നിസും അവളുടെ ഞരക്കം കേട്ട് ഉണര്ന്നു.
എല്ലുകൾ ഒടിയുന്ന വേദന ..ശരീരം ആസകലം ഞെരിഞ്ഞമരുകയാണ് .തനിപ്പോ മരിക്കും അവൾക്കു തോന്നി...അതാ അവിടെ പൂരബ് .അവൻ തന്നെ മാടി വിളിക്കുന്നുണ്ട്..പക്ഷെ എനിക്ക് പോകാൻ കഴിയില്ല .എന്റെ കുഞ്ഞിനെ ഒരു നോക്ക്ക് കാണണം.അവൻ തന്നെ വീണ്ടും വിളിക്കുന്നു .ഇല്ല നാൻ വരില്ല പൂരാബ്.നീ എന്റെ കുഞിനെ കാണാൻ അനുവദിക്കു .അവൾ സകല ദൈവങ്ങളെയും വിളിച്ചു പ്രര്ധിച്ചു.ഒരു കൊന്ടയുടെ മറവിൽ ബസന്തിയുടെ വേദനകൾ കണ്ടു കരോളിൽ കൂപ്പുകൈയോടെ നിന്നു .

തന്റെ വലത്തേ തുടയിൽ ഉരസി നീങ്ങുന്ന തൂവല സ്പര്ശം അവളാ ണ് .അതാ അവൾ പിറന്നു കഴിഞു.കാത്തിരിപ്പിൻറെ അന്ത്യം .

"its a beautiful girl !!
ചോര പുരണ്ട അവളുടെ കുഞ്ഞി കൈകൾ കരോളിൻ ചുംബിച്ചു .പൊക്കിൾ കൊടിയിലൂടെ അവൾക്കു ബസന്ദിയു മയുള്ള അവസാന ബന്ധവും അറ ത് മാറ്റപ്പെട്ടു.ആ കുഞ്ഞു ഹൃദയം വേദനിച്ചു.അവൾ ഉറക്കെ കരഞ്ഞു.അത് ബസന്തിയുടെ ജീവനെ പിന്ന്നെയും അവളിലെക്കെതിച്ചു. ബസന്തി മെല്ലെ കണ്ണ് തുറന്നു.അവളുടെ തളര്ന്ന മിഴികൾ ആ കുഞ്ഞു നീല കണ്ണുകളിൽ ഉടക്കി .കാരൊലിന്റെ കൈകളില അവൾ കൈകളിട്ടടിക്കുന്നത് ബസന്തി നോക്കി കിടന്നു.
'പൂരാബ്,അവൾ എത്ര സുന്ദരിയാണ്.അവളുടെ നീല കണ്ണുകൾ എന്നെ ആകര്ഷിക്കുന്നു.ഇ ത്രയും ഭംഗിയുള്ള കുഞ്ഞ് എന്റെ വയറ്റിൽ പിറന്നെന്നോ?അല്ഭുതമാ യിരിക്കുന്നു പൂരബ് എനിക്കവളെ ഒന്നെടുക്കണം.മാറോ ടണ ക്കണം.എന്ന്റെ മാറ് അവള്ക്കായി പാൽ ചുരത്താൻ തുടങ്ങി !!!"
ബസന്തി തളര്ന്ന കൈകൾ പൊക്കി.കുഞിനെ തരാനുള്ള അവളുടെ ആന്ഗ്യം ആരും ശ്രദ്ധിച്ചില്ല .ഡോ അവളുടെ കൈകളിൽ പിന്നെയും സൂചി മുന താഴ്ത്തി.നീണ്ട മയക്കത്തിലേക്കു വഴുതി വീഴുമ്പോഴും അവളുടെ മനസ്സിൽ ആ നീല കണ്ണുകൾ മാത്രം പ്രകാശിച്ചു .

പുതിയ പ്രകാശത്തിലേക്ക് ബസന്തി കണ്ണ് തുറന്നു.നീണ്ട കൊല്ലത്തെ മയക്കത്തിൽ നിന്നും ഉണര്ന്നതുപോലെ അവള്ക്ക് തോന്നി.ചുറ്റുപാടും പരിചിതമാകാൻ മിനുട്ടുകൾ വേണ്ടി വന്നു.മങ്ങിയ കാഴ്ച മെല്ലെ തെളിയുമ്പോൾ ഡോ രമ പുഞ്ചിരി തൂകി നില്പുണ്ടായിരുന്നു.
അവളുടെ മനസിലേക്ക് ആ നീല കണ്ണുകള ക്ഷണത്തിൽ ഓടി എത്തി.
"എവടെ കുഞ്ഞ് " അവൾ പരിഭ്രാന്തിയോടെ ചാടി എഴുനേറ്റു.ചുറ്റും നോക്കി .

"കുഞ്ഞിനെ അവര് കൊണ്ട് പോയി.ബസന്തി കിടക്കൂ ..നല്ല ക്ഷീനമുണ്ടാകും. !"
ബസന്തിയുടെ ഹൃദയം തട്ടി ഉടഞ്ഞു.ചിതറി തെറിച്ച ആ ഹൃദയ ചില്ലുകളിൽ അവൾ തന്നോട് സഹതപികുന്ന പൂരബിനെ കണ്ടു.
"ഇ താ..ഇതവർ നിനക്ക് തരനെല്പിച്ചതാണ് പിന്നെ ഇ കത്തും.കത്ത് നാൻ വായിച്ചു തരാം "

"പ്രിയപ്പെട്ട ബസന്തി.

നിന്നോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല .നീ ഇ ല്ലയിരുന്നെങ്ങിൽ ഞങ്ങള്ക്ക് ഈ പൊന്നോമനയെ കിട്ടില്ലായിരുന്നു.ഇ വൾക്ക് വേണ്ടി നീ സഹിച്ച യാതനകൾ ഒരിക്കലും ഞങ്ങൾക്ക് മറക്കാൻ കഴിയില്ല .നീ എന്നും ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ടാകും.ഇവൾ വലുതാകുമ്പോൾ ഞങ്ങൾ നിന്നെ പറ്റി പറഞ്ഞു കൊടുക്കും.നിനക്ക് എല്ലാ നന്മകളും നേരുന്നു.

നീ ചയ്ത ഉപകാരത്തിനു എന്ട് തന്നാലും പകരമാകില്ല .എങ്കിലും ഞങ്ങളുടെ ഏളിയ പാരിതോഷികം സ്വീകരികണം
സ്നേഹത്തോടെ ,
കരോളിൻ ഡെന്നിസ്

കറുത്ത ഒരു സ്യുട്ട് കേസ് പെട്ടി ഡോ . ബസന്തിക്ക് നല്കി പോയി .
ബസന്തി നിർ വികാ ര യായി കുറച്ചു നേരം ഇരുന്നു.കണ്ണുകളിൽ നിന്ന് കണ്ണീർ പുഴയോഴുകി.
അവൾ പെട്ടി മെല്ലെ തുറന്നു.കുറെ നോട്ട്ടു കെട്ടുകൾ അനന്തരീക്ഷത്തിൽ പണത്തിന്റെ മണം വാരി വിതറി.

മുലപ്പാൽ പൊട്ടി ഒലികുന്ന നെഞ്ചു കൈകൾ കൊണ്ട് വലിച്ചമാര്തി അവൾ പൊട്ടി ക്കരഞ്ഞു .

ദിവസങ്ങള്ക്ക് ശേഷം...

ബസന്തിക്ലിനിക്കിന്റെ പടി കടന്നു ഇറങ്ങുമ്പോൾ ,ഒരടംബരകരിൽ വന്നിറങ്ങുന്ന ആ വിദേശ ദമ്പതികളെ ഡോ രമ ക്ലിനിക്കിന്റെ അകത്തേക്ക് ആനയിച്ചു ..

Subscribe Tharjani |