തര്‍ജ്ജനി

സുലോജ് സുലോ

അമ്പലമുകള്‍
682 302.

Visit Home Page ...

കവിത

അസര്‍ അലി മുഹമ്മദ്‌ അഥവാ ലെനിന്‍ വ്ലാട്മീര്‍ ഇലീച്ച്

വഴിയേപോയ ചെക്കന്മാരാണ്
പറഞ്ഞത്
ടൌണ്‍ ഹാളിനു മുന്നില്‍
ബോധമില്ലാതെ ...
അസ്സര്‍ അലി മുഹമ്മദ്‌ എന്ന
എന്റെ അലീക്ക .......

കയ്യില്‍ നിന്നും കിട്ടിയ കടലാസ്സില്‍
എത്ര മാത്രം

'റഷ് സലൂണ്‍
നോര്‍ത്ത് അവന്യൂ
ബാഗ്ദാദ് '

ബാഗ്ദാദ് എന്നു വിളിക്കുന്ന
ആളുകള്‍
ഒഴിഞ്ഞുപോയ ഈ തെരുവിന്റെ അറ്റത്തെ
എന്റെ സലൂണിലെയ്ക്ക്
ഭൂതകാലത്തിലെ ഏതോ വേനല്‍ച്ചൂടില്‍
വിഖ്യാതറഷ്യന്‍കവി
പുഷ്കിനുമൊപ്പമാണ് അലീക്ക
ആദ്യമായി കടന്നുവന്നത്.

നിറംക്കെട്ട തുകല്‍ബാഗില്‍നിന്നും
എടുത്തുനീട്ടിയ
ബദാംപരിപ്പിന് ചുരുട്ടിന്റെ മണമായിരുന്നു.

പുഷ്കിന്‍ അധികം സംസാരിച്ചിരുന്നില്ല
ഇടതൂര്ന്നമുടി പതുക്കെ വെട്ടിയൊതുക്കുമ്പോള്‍
ഒര്ഗിനില്‍ മിഴി നട്ടിരിക്കുകയായിരുന്നു.

പോകാന്‍നേരം അത് അവിടെ വെച്ച്
മറന്നതോ
അതോ എനിക്ക് തരാന്‍മറന്നതോ !
ചില്ലുകളില്‍ പറ്റിപ്പിടിച്ച
മഞ്ഞില്ന്‍ കഷ്ണങ്ങള്‍ കൈവെള്ളയില്‍
വെച്ച്
ഉന്മാദിയായി വന്ന നേരത്താണ്
മിഖായല്‍ ബുള്‍ഗോക്കൊവിനെ
പരിചയപ്പെടുത്തുന്നത്
വൈറ്റ് ഗാര്ഡ്* കയ്യിലെടുത്തു
അന്നയെ ഓര്ത്ത് പാടുന്നു ..

like a white stone
deep in a
draw-well lying
As hard and clean,
a memory lies
in me.
i cant strive nor
have i heart for striving
it is such pain and
yet such ecstasy .....*

ആളുകള്‍ ഉപേക്ഷിച്ച യുദ്ധാതിര്ത്തിയിലെ നഗരം തന്നെയാണ്
ഈ സലൂണ്‍.

അലിയിക്കയോടൊപ്പം ഗോര്ക്കി വന്നുകയറിയത്‌
വെള്ളപ്പൊക്കം തെരുവിനെ വിഴുങ്ങിയ കാലത്താണ്.

നീളന്‍ കോട്ടിന്റെ ഉള്ളിലേക്ക് കൈകള്‍ തിരുകി
വട്ടത്തൊപ്പിയില്‍ പൂക്കള്‍ പിടിപ്പിച്ച്
കയറി വന്ന ഓര്മ്മ
വെള്ളപൊക്കത്തെയും കവിഞ്ഞു നില്ക്കുന്നു ...

എന്നാല്‍
ഇലകള്‍ വീണു നിരത്തുകള്‍ കവിയുന്ന സന്ധ്യയ്ക്ക്‌
അലിയിക്ക ഒരു അത്ഭുതം കാണിച്ചു !
അന്ന് കൂടെ കൂട്ടിയത്
സഖാവ് ലെനിന്‍ !!

ഒരു മനുഷ്യന്റെ കണ്ണുകളിലെ തീഷ്ണതയെ
മറിക്കടക്കാതെ അയാളോട് സംസരിക്കാനവില്ലെന്നു പഠിച്ച നിമിഷം !
പുഷ്കിനുമായുള്ള പ്രശ്നത്തെ പറഞ്ഞു
നില്പുകളെ വെറുത്തു
മേശപ്പുറത്ത്
വെറും
അര റൂബിള്‍ വെച്ച് ഇറങ്ങിപോയ
ലെനിന്‍ വ്ലാദ്‌മീര്‍ എലീച്ച് .............

പിന്നെയും എത്രയോ പേര്‍ ...
അവരുടെ തടി രോമങ്ങള്‍ മിനുക്കുന്നത് കാണാന്‍
ആളൊഴിഞ്ഞ തെരുവിലെ
സലൂണ്‍ വിളിക്കുകള്‍ ഉറങ്ങാതെ കാത്തിരുന്നു ...

മനോഹരമായ പുറംചട്ടകള്‍ വിടര്‍ത്തുമ്പോള്‍
അകലെ സെന്റ്‌ പീറ്റെര്‍സ്ബര്‍ഗ്ഗിലെ
മഞ്ഞുപ്രഭാതങ്ങളുടെ മണമുള്ള കാറ്റുകള്‍
ഉള്ളിലേയ്ക്കടിച്ചു കേറും.

ടൌണ്‍ഹാളിന്റെ വിരിപ്പാതയില്‍
ചോരയൊലിപ്പിച്ചു കിടക്കുന്ന രൂപത്തെ
ഒന്നേ നോക്കിയോള്ളൂ ...
നീളന്‍കുപ്പായം പണ്ട് സലൂണില്‍ വെച്ച് മറന്ന ഗോര്ക്കിയുടെതാണെന്ന്
ഓര്മ്മ വന്നു....
കാലുറകള്‍ കവി അന്ന അഖമതോവ്
ഉപയോഗിച്ച ...
മയക്കോവ്സ്കിയുടെ ചുരുട്ടും ....

പക്ഷെ ...
ആ കണ്ണുകള്‍ !!!

ഒരു മനുഷ്യന്റെ കണ്ണുകളിലെ തീക്ഷ്ണതയെ
മറികടക്കാതെ
അയാളോട് സംസാരിക്കാനാവില്ലെന്നറിഞ്ഞ
അതേ കണ്ണുകള്‍ ..........

തൊണ്ടയില്‍ പൊട്ടിയ
ഒരലര്‍ച്ചയുടെ
എക്കോ ...

സഖാവ് ലെനിന്‍ ..
ലെനിന്‍ ലെനിന്‍ വ്ലാട്മീര്‍ ഇലീച്ച്..!!

Subscribe Tharjani |