തര്‍ജ്ജനി

ജിതിന്‍ കക്കാട്'

Visit Home Page ...

കഥ

ഒരു വിപ്ലവത്തിന്റെ അന്ത്യം

പൂമുഖവാതിലും കടന്നു പുറത്തേ നീണ്ട വരാന്തയിലൂടെ നടന്നപ്പോൾ കറുത്ത കോട്ടിട്ട (കുറച്ചു മുംബ് തനിക്ക് ജാമ്യം എടുത്തുതന്ന ) ഒരു മനു ഷ്യന്‍ എന്തോ പറഞ്ഞത് കേട്ടു. '' എനിയെങ്കിലും പോയി സ്വന്തം പണിനോക്കി ജീവിക്കാന്‍ പഠിക്ക് ''. ഇതൊന്നും കേള്‍ക്കാനുള്ള ഒരു മനസായിരിന്നില്ല. മന സ്സിന്റെ കാര്യം പോട്ടെ ശരീരം അതിനു അനുവദിച്ചില്ല എന്ന് പറയുന്നതാ യിരിക്കും ഉചിതം. ഇരിമ്പു കവാടവും കടന്ന്‌ പുറത്തെത്തിയപ്പോൾ തിരി ഞ്ഞുനോക്കി, ' കണ്ണൂര് ജില്ല സബ്കോടതി’. മനസ്സിനുള്ളില്ലുള്ള മുഖംമൂടിയ ണിഞ്ഞ ഒരു വിപ്ലവകാരി അഹങ്കാരം വെച്ചതുപോലെ തോന്നി!!.

ചെഗുവരയുടേയും, സി.വി. ബാലകൃഷ്ണന്റെയും, പെരുമ്പടവത്തിന്റെയും രചനകളിലൂടെ ജീവിച്ച വിപ്ലവകാരികളെ മനസ്സിൽ കൊണ്ടുനടക്കുന്ന കാലം. അവരെ പോലെ എനിക്കും ജയിലിൽ കഴിയഞ്ഞുള്ള ഭാഗ്യം ഉണ്ടാ യെല്ലോ, ബസ്റ്റോപ്പിൽ ബസ്സുകാത്തു നിൽകുമ്പോൾ ഒരു ചെറുതെന്നൽ മന സ്സിനെ സ്പർശിച്ചതു പോലെ. നഗരമധ്യത്തിൽ വെച്ച് വിളിച്ചുകൂവാൻ തോന്നി 'ഞാൻ ഇന്ത്യയെ ന്നന്നാക്കും'.

ബസ്സിറങ്ങി വീട്ടിലേക്കുള്ള വഴിമധ്യത്തിൽ ഒരു വൃദ്ധൻ ചോദിച്ചു “ഇനിയെങ്ങില്ലും നന്നായികൂടെ”, അതൊന്നും വകവെയ്ക്കാതെ തന്റെതായ ലോകത്തിൽ മുന്നോട്ടുനടന്നു. ഗെയിറ്റും കടന്നു വീട്ടിൽ കേറിയപ്പോ ൾ സോ ഫ യിൽ അച്ഛൻ, ഒരു ക്രോധ നോട്ടവും നോക്കി ചോദിച്ചു “സ്വന്തം വീട്ടു കാര്യം പോലും നോക്കാൻ കഴിവില്ലാത്തവനാണോ നാട് നന്നാക്കാൻ നടക്കു ന്നെ, ഇത് തുടരാനാണ് ഭാവമെങ്കിൽ വേറെ സ്ഥലം നോക്കാം”. ഒന്നും ഉരി യിടാതെ മുകളിലെ മുറിയിലേക്ക് പോയി. അച്ഛനോട് വല്ലാത്തൊരു അരിശം തോന്നി. രണ്ടു കൈയ്യും തലയ്ക്കു കീഴെവച്ചു സീല്ലിങ്ങും നോക്കി കിടന്ന പ്പോൾ പണ്ട് അച്ഛനോട് അരിശം തോന്നിയ ഒരു സന്ധർഭം മനസ്സില് ഓടി യെത്തി.

പതിനെട്ടു വയസ്സ് കഴിഞ്ഞു കഷ്ടി ഒരു മാസം കഴിയും മുമ്പേ പാസ്സ്പോര്ട്ട് എടുത്തു വെയ്ക്കാൻ പറഞ്ഞു അമ്മാവന്മാരുടെ കോളുകൾ മുഴങ്ങി. ഒടുവില മനസ്സിലമനസോടെ അപ്ലിക്കേഷൻ കോടുത്തു. എന്റെ പേരിനൊപ്പം ചേർത്ത അച്ഛന്റെ പേരും പിതാവിന്റെ പേരിന്റെയും വാക്യത്തിൽ ചെറിയ മാറ്റം. ഉച്ചാരണം ഒന്നുതന്നെ. ഒടുവിൽ രണ്ടുപേരും ഒന്ന് തന്നെയന്നു തെളിയിക്കുന്നതിനുള്ള രേഖവേന്നമെന്നായി. ഫോറം പൂരിപ്പിച്ച് വില്ലേജ് ഓഫീസിൽ ചെന്നു, പതിനൊന്നുമണി അടിച്ചിട്ടും വില്ലേജ് ഓഫീസറെ കണ്ടില്ല. നല്ല ക്യൂവും. ഒടുവിൽ പതിനൊന്നേമുക്കാല യപ്പോല്ൽ ഓഫീസർ വന്നു. ഒരു മധ്യവയസ്കെയായ സ്ത്രീ. കണ്ടിട്ട് ഒരു പാവം. ക്യു ഓരോന്നായി ഒയിഞ്ഞു എന്റെ ഊഴമായപ്പോൾ സമയം പന്ത്ര ണ്ടര, ഫോറമും ഒപ്പും ജനന രേഖയും, കരമടച്ച രസീതും കൊടുത്തു. അവർ അതിൽ കണ്ണോടിച്ചിട്ടു ചോദിച്ചു, “തനിച്ചാണോ അച്ഛനോട് വരാൻ പറയൂ”. ഇതിൽ എല്ലാം ഇല്ലേ എന്നാ ചോദ്യത്തിന് ഒരു മന്ദസ്മിതത്തോടെ നാളെ അച്ഛനെ കൂട്ടി കൊണ്ടുവരൂ എന്നു പറഞ്ഞു അവർ അടുത്തയാളുടെ നേരെ തിരിഞ്ഞു. ഉളളിൽ ആകെ കളി കേറി. ഇതിനാണോ മൂന്നു മണിക്കൂറോളം ക്യുവിൽ നിന്നതെന്ന് സ്വയം പിറുപിറുത്തു നടന്നു.

പിറ്റേന്ന് അച്ഛനെയും കൂട്ടി വില്ലജ് ഓഫീസിൽ. അന്ന് ആളുകൾ കുറവായിരുന്നു. മൂന്നോ നാലോ പേർ ക്കഴിഞ്ഞപ്പോൾ ഊഴം ഞങ്ങളുടെ തായി. അച്ഛൻ ഫോറമും രേഖകളും കോടുത്തു. ലള്ളിതാംബിക എന്ന പേര് അപ്പോഴാന്നു മേശപുറത്തിരിക്കുന്നത് ശ്രദ്ധിച്ചത്. റേഷൻ കാർഡി ലെ എന്നാ അവരുടെ ചോദ്യത്തിന് എല്ലാംമുണ്ടെന്ന അച്ഛന്റെ മറുപടി. അവർ അതൊ ക്കെ നോക്കുനതിന്റെയിടയിൽ ഗാന്ധിജിയുടെ ചിത്രം തെളിഞ്ഞതായി എനി ക്ക് തോന്നി. ആ നിമിഷം തന്നെ സർട്ടിഫിക്കറ്റിൽ ഒപ്പും വീന്നു. വീണ്ടും ഒരു മന്ദസ്മിതംപൂകി ലള്ളിതംബിക അടുത്ത ഇരയിലേക്ക് തിരിഞ്ഞു. അന്നാദ്യമായിട്ടു അച്ഛനുമായി കുറെ ഉടക്കി. ഒരു സർട്ടിഫിക്കറ്റിനു വേണ്ടി കയിക്കൂലി, അതും എല്ലാ നിയമപ്രകാരമായ കാര്യത്തിഞ്ഞു. എന്റെ ശബ്ദങ്ങളെ ആരും മുഖവിലയിക്കെടുത്തില്ല.

അമ്മയുടെ ശബ്ദം കേട്ടാണ് മയക്കത്തിൽ നിന്ന് ഉണര്ന്നത്. അമ്മയുടെ കണ്ണുകൾ നിറഞ്ഞിരിന്നു. “ അവർ നിന്നെ അടിച്ചോ, നല്ലോണം ഉപദ്രവിച്ചോ, തൈലം വല്ലതും പുരട്ടണോ, വല്ലതും കഴിക്കു” അമ്മ തുടരുന്നതിനടയിൽ ഒന്നും വേണ്ട ഒന്ന് സ്വര്യം തരൂയെന്നു പറഞ്ഞതും കണ്ണുനീരുക കുതി ച്ച്ചാടി. പുറം തിരിഞ്ഞു വാതിലിൽ നിന്ന് പോയതും നോക്കിനിന്നപ്പോൾ മാക്സിം ഗോർക്കിയുടെ 'അമ്മ' യിലെ അമ്മ എന്നാ കഥാപാത്രത്തെയാണു ഓർമ വന്നത്. മകൻ എന്ത് ചെയ്താലും അവനു തണലായി നില്ക്കാൻ അമ്മ. ആ കഥാപാത്രത്തെ വായിച്ചപ്പോൾ ഉടലെടുത്ത അരൂപത്തിൽ എന്റെ അമ്മയുടെ ഛായ ഇല്ലേന്നു സംശയം. സംശയമെല്ല എന്റെ അമ്മ തത്ന്നെ യാണ്. ലോകത്തിലുള്ള എല്ലാ അമ്മമാരും ഇങ്ങനെയണോ?. അപ്പോഴാണ് ചോറ് നിറച്ച പ്ലേറ്റ് കണ്ടത്. നല്ല വിശപ്പ്‌, കൈയ്യും കഴുകി പ്ലേറ്റെടുത്തു. ഞണ്ട് കാലിലെ ഇറച്ചി ഐസ്-ക്രീം പോലെ നുണരുമ്പോൾ മനസ്സ് വേറെ എവിടെയോ ആയിരുന്നു.

പാസ്സ്പോര്ട്ട് എടുത്തു, ഡിഗ്രിയും കഴിഞ്ഞു, പാസ്സ്പോര്ട്ട് എടുക്കാൻ ധൃതി കാണിച്ച മാമന്മാരുടെ അഡ്രസ്‌ പോലും പിന്നീട് കണ്ടില്ല. വീട്ടിൽ ശബ്ദ കോലാഹലങ്ങൾ മുഴങ്ങി. വീട്ടിലിരിക്കുന്നത് വീർപ്പുമുട്ടലയി, ഒടുവിൽ ജോ ലിക്കായുള്ള അലച്ചലിൽ പരമേശ്വരൻ മുതലാളിയുടെ ജ്വല്ലറിയിൽ അക്കൌ ണ്ടന്റായി ജോലി കിട്ടി. അങ്ങനെ 'ആധിതിയ' ജ്വല്ലെറിയിലെ ഉദ്യോഗസ്ഥ നായി. ഏഴായിരം രൂപ ശമ്പളം. ആദ്യമാദ്യം കുറച്ചു അകല്ച്ച വച്ചിരുന്നെ ങ്കിലും മുതാലാളിയുമായി ക്രെമേണ കൂടുതലടുത്തു. അതുകൊണ്ട് ശമ്പളം പത്തിലെത്തി. ശമ്പള വർധനവ്‌ പറയാൻ വിളിച്ചപ്പോൾ മുതലാളി പറഞ്ഞു “ ഇത് പൊരെന്നു അറിയാം, നോക്കിയും കണ്ടും നിന്നാൽ ഇനിയും ഇന്ക്രി മെന്റ് പ്രേതീഷികാം., പിന്നെ ഇതിന്റെ കാര്യം ആരോടും പറയാൻ പോവ ണ്ട”. ശരിയെന്നു പറഞ്ഞു മുതലാള്ളിയുടെ മുറിയിൽ നിമ്മും മരഞ്ഞപ്പോല്ൽ മനസ്സിന് എന്തെന്നറിയാത്ത കുളിര്. ഗള്ഫിലേക്ക് ആരെങ്കില്ലും വിസ ശരിയാ ക്കിയാൽ തന്നെ അത് നിരസ്സിക്കാനുള്ള ധൈര്യം വന്നതു പോലെ.

ജോലി തിരക്കിലാത്ത ഒരു ദിവസം ഫേസ്ബുക്ക് തുറന്നപോഴാണ് അന്ന ഹസാര നടത്തുന്ന ' ജന ലോക്പാൽ ബില്ല്' പാസ്സാക്കാൻ നടത്തുന്ന സത്യഗ്രഹ ത്തെയെപറ്റി കണ്ടത്ത്. അഴിമതിക്കെതിരായ അന്ന ഹസാരയുടെ സമരത്തിനെ കുറിച്ച് അറിഞ്ഞപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം. പെടുന്നന്നെ പല ലിങ്കുകളും ലൈക്‌ ചെയ്തു. ടോ, പല്ല് കല്ല്‌ കടിച്ചപ്പോഴാണ് സ്വയ ബോ ധം വന്നത്. ഊണുകഴിച്ചു തീർന്നില്ല. കൈ കഴുകി ലാപ്‌ടോപ്പ് തുറ ന്ന തും എല്.സി.ഡി സ്ക്രീൻ ആകെപാടെ തകർന്നിരുന്നു. ഓണ്‍ ആകുന്നില്ല. അച്ഛൻ ദേഷ്യം കൊണ്ട് തകർത്തതായിരിക്കും. ആ സമയം എന്നെ കിട്ടിയാൽ കൊ ന്നേനെ എന്ന് ഒജോലി തിര്ക്കിലാത്ത ഒരു ദിവസം ഫേസ്ബുക്ക് തുറന്ന പോ ഴാണ് അന്ന ഹസാര നടത്തുന്ന ' ജന ലോക്പാൽ ബില്ല്' പാസ്സാക്കാൻ നടത്തു ന്ന സത്യഗ്രഹയെപറ്റി കണ്ടത്ത്. അഴിമതിക്കെ തിരായ അന്ന ഹസാരയുടെ സമരത്തിനെ കുറിച്ച് അറിഞ്ഞപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം. പെടുന്നന്നെ പല ലിങ്കുകളും ലൈക്‌ ചെയ്തു. ടോ, പല്ല് കല്ല്‌ കടിച്ചപ്പോഴാണ് സ്വയബോധം വന്നത്. ഊണുകഴിച്ചു തീർന്നില്ല. കൈ കഴുകി ലാപ്‌ടോപ്പ് തുറന്നതും എല്.സി.ഡി സ്ക്രീൻ ആകെപാടെ തകർന്നിരുന്നു. ഓണ്‍ ആകു ന്നി ല്ല. അച്ഛൻ ദേഷ്യം കൊണ്ട് തകർത്തതായിരിക്കും. ആ സമയം എന്നെ കിട്ടിയാൽ കൊന്നേനെ എന്ന് ഒർത്തുപോവുകയാണ്.

എല്ലാം തുടങ്ങിയത് ലാപ്ടോപ്പിൽ നിന്നല്ലേ. പക്ഷേ അണ്ണാ ഹസാ രെയും സംഘവും ഉയർത്തെഴുന്നേറ്റതുപോലെ തന്നെ താഴ്ന്നു ഇല്ലാ താവുകയും ചെയ്തു. അതിന്റെ ഭാഗമായി ചിലർ തല പോക്കി യെ ങ്കിലും പോരാട്ടത്തിനു പോകുമ്പോൾ യോദ്ധാവ് വാളിന് മൂർഛക്കൂട്ടെണ്ട കാര്യം മറന്നു പോയതു പോലെയായി. പക്ഷേ എനിക്ക് ഈ മുന്നേറ്റങ്ങൾ എന്തോ ഒരു ഉത്സാഹം തന്നിരിന്നു ഒരു കാലം. ഒരു ദിവസം പെടുന്നന്നെ പരമേ ശ്വരൻ മുതലാളി അദ്ദേഹത്തിന്റെ കാറിനരികെ വിളിച്ചുവരുത്തി. കാരണം ചോദിക്കാൻ തുടങ്ങുബോഴേക്കും കാറിൽ കേറാൻ ഉത്തരവിട്ടു. കാർ നിർ ത്തിയത് ഇൻകംടാക്സ് ഓഫീസിനു മുൻപിൽ ആയിരുന്നു. അദ്ദേഹം എന്നെ കുറച്ചു ഉദ്യഗസ്തരെ പരിചയപെടുത്തി. തിരിച്ചു വാഹനത്തിൽ സംശ യ ങ്ങ ൾ ഉടലെടുത്തു. അധികസമയം കാക്കാതെ തന്നെ അദ്ദേഹം അതിനുള്ള മറുപ ടി തന്നു, " നമ്മൾ പുതുതായി തുടങ്ങാൻ പോവുന്നില്ലേ, ഫർണിച്ർ കട, അതി ന്റെ ആവിശ്വത്തിന്, നമ്മുടെ എക്സ്പോർട്ട്/ ഇംപോർട് ലൈസെൻസ്സിനു, അവര്ക്കുവല്ലതും കൊടുകേണ്ട വരും. " അറിയാതെയോ അറിഞ്ഞോ എന്റെ ന്നാവിൻതുമ്പത്തു നിന്ന് വികടസരസ്വതി വീണു 'കൈക്കൂലിയോ'

പരമേശ്വരൻ മുതലാളി ഒരു ചിരിചിരിച്ചു "അങ്ങനെ വെണമെങ്കിലും വ്യാക്ക്യാനിക്കാം, ഒരു സമ്മാനം അത്രേയെയുള്ളൂ, ഇനി നിന്നെ എല്പിക്കാ ല്ലോ." എയർകണ്ടീഷനുള്ള ആ കാറിനുള്ളിലും ഒരു വീർപ്പുമുട്ടൽ. ഓഫീസി ലെത്തിയതും രാജിക്കത്ത് തയ്യാറാക്കിയതും അത് പരമേശ്വരൻ മുതലാളി യു ടെ മുഖത്ത്‌ വലിചെറിഞ്ഞതും പെട്ടെന്നായിരിന്നു. വീട്ടിലെത്തിയപ്പോൾ അമ്മ ചോദിച്ചു "ഇന്നന്തേ നേരെത്തെ?". " ഇന്ന് നേരെത്തെ കഴിഞ്ഞു", അതിൽ ഉത്ത രം ഒതുക്കി റൂമിലേക്ക്‌ നടന്നു.ഇനിയെന്ത് എന്നാ ചോദ്യം അലട്ടുന്നു ണ്ടായി രുന്നു. ഒരു വശത്ത് ' ഇതൊരു വാശിപുറത്തു എടുത്ത തീരുമാനമല്ലെ എന്നാ ചോദ്യവും'. അങ്ങനെഇരിക്കെയാണ് ' റവല്യൂഷൻ അഗൈൻസ്റ് ബ്രയിബറി ' എന്നാ ആശയം ഉടലെടുത്തത്. ഉടനെ ഇതേ പേരിൽ ഫേസ്ബുക്ക് പേജ് ക്രി യേറ്റ് ചെയ്തു, അതിനു അടികുറിപ്പുകളും എഴുതി.

' ഇന്ത്യ സമ്പന്നരാഷ്ട്രമാകും' ഇത് സ്വപ്നം കണ്ടു നടന്നാൽ ഞാനും, നിങ്ങളും, വരും തലമുറകളും ചത്തു വീഴുക മാത്രം കൊണ്ടിരിക്കും. ഫോർ ബ്സ് മാഗസിൻ തിരഞ്ഞടുക്കുന്ന കോടിശ്വരൻമാരിൽ പകുതിയിലധികാമോ, മുഴുവനോ ഇന്ത്യക്കരയെന്നു വരാം, എന്നാലും നമ്മുടെ ദാരിദ്ര്യം തീരുമോ?, ദരിദ്രർ ദരിദ്രർ തന്നെ. പണവും അധികാരവും ചില കേന്ദ്രങ്ങളിൽ ഒതുങ്ങും. ബ്രിടീഷുകാരുടെ അടിമകളായി കഴിഞ്ഞതയിരുന്നില്ലേ ഇതിനും ഭേദം. നമ്മു ടെ തന്നെ ചില സഹോദരന്മാരുടെ അടിമകളായി കഴിയുന്നതിനും ഭേദം. ജനാധ്യപതിയ രാഷ്ട്രത്തെ ജനങ്ങൾക്ക്‌ ഭരണപക്ഷത്തെയും പ്രതിപക്ഷതെയും മാറി മാറി വിജയിപ്പിക്കണമന്നു നിയമമുണ്ടോ?.

ഇതിന്റെയെല്ലാം അടിസ്ഥാനം തുടങ്ങുന്നതു കൈകൂലിയിൽ നിന്നല്ലേ. നമ്മളെല്ലാം വില്ലേജ് ഓഫീസിലും, എന്തിനു വിദ്യാഭ്യാസത്തിനു പോലും കൈക്കൂലി കൊടുത്ത് ശീലിപ്പിച്ചത് നമ്മൾ തന്നെയെല്ലേ. കൈക്കൂലി തുടച്ചു മാറ്റേണ്ട ആവിശ്യകതയെ കുറിച്ച് ഞാൻ പറയാതെ തന്നെ എല്ലാ വ ര്ക്കും അറിയാം. കുറച്ചെങ്കിലും രാഷ്ട്രബോധമോ അഭിമാനമോ ഉള്ള വ ർക്ക് ഈ കൂട്ടാഴ്മയിൽ ചേരാം . കൈക്കൂലിയെ തുടച്ചു മാറ്റാം ഇല്ലെ ങ്കി ൽ ' ആം ആദ്മിയായി ’ പരിഹാസങ്ങൾ ഏറ്റുവാങ്ങി കഴിയാം, തീരുമാനം നിങ്ങളുടെ കൈകളിൽ "

പേജിന്റെ ലൈക്കിൽ അക്കങ്ങൾ കൂടി കൂടി വന്നു. പല ചർച്ചകളും സംവാദങ്ങളും നടന്നു കൊണ്ടിരുന്നു. ലൈക്കിന്റെ എണ്ണം ഇരുപ്പതിനായിരം കടന്നപ്പോൾ പുതിയൊരു ആശയം ഉദ്ഭവിചു. എന്തുകൊണ്ട് ഞങ്ങളുടെ ശക്തി തെളിയിച്ചുകൂടാ.ഒടുവിൽ കൈക്കൂലി വിരുദ്ധ സേനയുടെ കണ്ണൂര് സിവിൽ സ്റ്റേഷൻ പ്രദിക്ഷണം ഉടലെടുത്തു. പങ്കെടുക്കും എന്നാ പട്ടികയിൽ പതിനായിരം ക്ലിക്കുകൾ വന്നതോടെ ആ ദിവസം വന്നെത്തി.

നവംബർ ആറ്‌. ഞാനും റവല്യൂഷൻ അഗൈൻസ്റ് ബ്രയിബറിയിൽ നിന്ന് ലഭിച്ച ചില സുഹൃത്തുക്കളും രാവിലെ തന്നെ ഹാജരായി. പോലീ സ്കാരോ ഒന്നും കണ്ണിൽപെട്ടില്ല. "ഒരു പ്രസ്‌ കോണ്‍ഫറൻസ് " വെക്കാ മായിരുന്നു" കൂട്ടത്തിൽ ഓരാൾ പറയുന്നത് കേട്ടു. എന്റെ മനസ്സിൽ ജനക്കൂട്ടം തന്നെ പ്രത്യക്ഷപ്പെട്ടു. ഒടുവിൽ സമയം പത്തര ആയപ്പോൾ ആകെ മുപ്പത്തിചില്ലറ പേര്മാത്രം. എന്തായാലും സംഭവിച്ചത് സംഭവിച്ചു. തെയ്യാ യ്യായറാക്കി വെച്ച പ്ലേകാര്ഡുകളും മുദ്രവാക്യങ്ങലുംമായി നമ്മൾ പ്രദി ക്ഷണം തുടങ്ങി. ഒരു ഈച്ച പോലും അനങ്ങുന്നില്ല. കൂട്ട തിലൊരാൾ കല്ലെ ടുത്ത്‌ ജനലിലേയ്ക്ക് എറിഞ്ഞു. 'ഠപ്പെ' ജനൽ ചില്ലുകൾ അടര്ന്നു വീണു. ശ്രദ്ധാകേന്ദ്രങ്ങൾ നമ്മളിൽ തിരിഞ്ഞു. ചില്ലുകൾ പിന്നെയും അടർന്നുവീണു. ഒടുവിൽ പോലീസ് എത്തി. കൂടെയുള്ളവരുടെ എണ്ണം ക്രമതീത മായി കുറ ഞ്ഞു. ഒടുവിൽ പന്ത്രണ്ടാളെ അറസ്റ്റ് ചെയ്തു.

കൂടെയുള്ളവരെ ഓരോരുത്തരായി ബന്ധുക്കൾ ജാമ്യത്തിളിറക്കി. ഒടുവിൽ അടുത്ത വീട്ടിലെ രഘുവേട്ടന്റെ കാരുണ്യത്തിൽ എനിക്കും കിട്ടി. ഇതോര്ത്തു ദിവസങ്ങൾപോയി

ഒടുവിൽ പണിയും കൂലിയുംമില്ലാതായപ്പോൾ ഈ പന്നിയൻ വീട്ടിൽ വിപിൻ ലോണും അച്ഛന്റെ ക്രിപയാലും ഒരു ബസ്സിറക്കി റൂട്ടെടു കുന്നതിനു ആർ.സി ബുക്കും പേപ്പറുമായി ശ്രീധരേട്ടന്റെ അടുക്കൽ ചെന്നു. ശ്രീധരേട്ടൻ ആർ.ടി ഓഫീസിലെ യെജൻറ്റ് ആണ്. ആർ.ടി ഓഫീസ്സിൽ എന്തെങ്ങിലും നടത്തണമെന്ന് വിചാരിച്ചാൽ നടത്തിയിരിക്കും. ആർ.സി ബുക്കും പേപ്പറും തുകയും അദേഹത്തെ ഏല്പിച്ചു. കൂട്ടത്തിൽ ഒഴിഞ്ഞ ഒരിടത്തേയ്ക്ക് മാറ്റി നിർത്തി അയാൾ പറഞ്ഞു,"ഒന്നും കൊടുക്കാതെ എങ്ങനെ, ഒരു രണ്ടായിരം എടുക്കു തത്ക്കാലം, വല്ലതും നടക്കുയോയെന്നു നോക്കട്ടെ '.

ഒരു നിമിഷം ഇടവേട്ടാതെ ആ മുഖത്തേക്ക് നോക്കി. 'രക്ഷപെടെണ്ടേ' എന്നാ മുഖഭാവം കണ്ടപ്പോൾ പെഴ്സിനായി പോക്കെറ്റിൽ വേഗം തപ്പി.....

Subscribe Tharjani |