തര്‍ജ്ജനി

കെ. വി. സുമിത്ര

എഡിറ്റർ ഇൻ ചാർജ്ജ്,
യൂത്ത് & ലൈഫ് ലൈറ്റ് മാഗസിൻ,
കൊച്ചി.
ഇ മെയില്‍ : sumithra469@gmail.com
ബ്ലോഗ് : www.athimaram.blogspot.com

Visit Home Page ...

കവിത

ശരീരം ഒരു സ്മാരകശില

സ്നിഗ്ദ്ധമാണ്
ചേലകള്‍.. ചേലകള്‍ക്കുള്ളില്‍
മയില്‍പ്പീലിയാടുന്ന
ശരീരങ്ങള്‍, ശരീരസ്ഫുരണങ്ങള്‍
അഹത്തിലും അമൃതേത്തിലും.

അകത്ത്
മരിച്ചതോ ജനിച്ചതോയെന്നില്ല
പുളകങ്ങളോ പൂമ്പൊടികളോയില്ല
കാഴ്ചകളൊഴിഞ്ഞ കാലത്തില്‍
മറവ് ചെയ്ത്,
ഒരാറ്റംബോംബിന്റെ കാലക്കെടുതിയായ്
ചരിത്രസ്മാരകങ്ങളാകേണ്ടവ.

ഒരുതുള്ളി കണ്ണീര്‍പോലും
തിരികെ പിടിക്കാതെ, പിടികൊടുക്കാതെ
എപ്പോഴും താഴേക്ക് മാത്രം
താഴ്ന്നചില്ലയില്‍ മാത്രം
കൊരുത്തമരേണ്ടവ.

ശരീരമങ്ങനെ
നടന്നു മറയുന്ന
സ്മാരകശിലകള്‍
ശിലാജീവികള്‍.

Subscribe Tharjani |