തര്‍ജ്ജനി

എനിക്കുഭയമാണ്‌

!< files/pictures/tharjani/bhayamanu.jpg(alt malayalam poem illustration)!

എനിക്കുഭയമാണ
തിര്‍ത്തിവാര്‍ത്തകള്‍
നിവര്‍ത്തിവായിക്കാന്‍
ഒരൊറ്റമകനേ
എനിക്കു ദൈവം
കനിഞ്ഞു തന്നുള്ളൂ.
അതിര്‍ത്തിസേനയിലവനെവിട്ടതു
ദാരിദ്ര്യം കൊണ്ടാണേ!
മറിച്ചുമേനിയില്‍ രാജ്യസ്നേഹം
നടിക്കുവാനും വയ്യേ!
പഠിത്തമാദ്യം മിടുക്കനായി
ശരാശരിക്കും മേലെ.
പിന്നെ പിന്നെ എരണക്കേടായി
ശരാശരിക്കും കീഴെ.
വയലും വിളയും വെട്ടും കിളയും
എന്നോടൊപ്പം കൂടാന്‍
മടിച്ചു നിന്നവന്‍
പഠിച്ചുകേറാന്‍
കിതച്ചു വിഷമിച്ചൊടുവില്‍-
കിസാനു പകരം ജവാന്റെ റോളില്‍
അതിര്‍ത്തികാക്കാന്‍ പോയി.
എനിക്കുഭയമാണതിര്‍ത്തി വാര്‍ത്തകള്‍.

ബാബു പാക്കനാര്‍