തര്‍ജ്ജനി

ഷീബ ഷിജു

പി ബി നമ്പര്‍: 42149
ദുബായ്‌.
യു. എ. ഇ.
മെയില്‍ : sheebashij@gmail.com

Visit Home Page ...

കവിത

രണ്ട്

നമുക്ക് മരിക്കാം,
പച്ചയെ കറുപ്പിക്കുന്ന കടലില്‍
ചേതനാ നൌകയാവാന്‍!

നീ നേരത്തെ പോയാ-
സമയചക്രത്തില്‍ നാഴിക
കൊരുത്ത് വയ്ക്കണം.

കൊഴിഞ്ഞ ഇടത്തിലേക്ക്
ഞാനും വരുംവരെ കാലം
ഒന്നുകളെ വരയ്ക്കട്ടെ!

നിന്നെ മൂടിയ മണ്ണിലെന്നെയും നട്ടാ-
സുഗന്ധം കുഴിച്ചെടുത്ത്
നമുക്ക്‌ ദലങ്ങള്‍ പരത്തണം.

ഇതള്‍ ചിറകില്‍
ആരും ജനിക്കാത്ത ഗോളങ്ങളില്‍
ആദ്യത്തെ കാറ്റായ് അലയാം.

ചങ്കില്‍ പൊതിഞ്ഞെടുക്കാം
അമ്മയെ വിതയ്ക്കാന്‍
ഒരു സ്നേഹവിത്ത്‌.

വളര്ത്തേണം മക്കളെ
കഥ വിലക്കാത്ത
കനികളായി.

വേണമിനിയുമൊന്ന്
ഭൂമിയില്‍ പിറക്കില്ലെന്ന
വാക്ക്‌.

Subscribe Tharjani |