തര്‍ജ്ജനി

രാജു കാഞ്ഞിരങ്ങാട്

ചെനയന്നൂര്‍
കാഞ്ഞിരങ്ങാട് .പി .ഒ
കരിമ്പം .വഴി,
തളിപ്പറമ്പ്. 670 142. കണ്ണൂര്‍ ജില്ല.

Visit Home Page ...

കവിത

പരശുറാം എക്സ്പ്രസ്സ്

മഴുവെറിഞ്ഞ വാറിൽ
വീര്യത്തോടെ പായുന്നു
പരശുറാംഎക്സ്പ്രസ്സ്
പുഴയെ,മഴയെ,പാലത്തെ-
പാതയെ
പിന്നിലേക്ക്‌ തള്ളിമാറ്റുന്നു.
മത്സരത്തിലെ മുയലിനെപ്പോലെ
കുതിച്ചു പാഞ്ഞിട്ടും
ജയിച്ചു കയറുന്നു ആമയെപ്പോലെ
മഴ
കണ്ണൂര് നിന്നൊരു കുതിപ്പുണ്ട്
ടിപ്പുവിന്റെ പടയോട്ടം പോലെ .
വളപട്ടണം പാലത്തിൽ ഒരു കിതപ്പുണ്ട്
മൂപ്പൻ മൂസാക്കുട്ടിയെപ്പോലെ
കയ്യൂരിന്റെ കുന്നിനു താഴെ
കരിവെള്ളൂരിന്റെ ചുവന്ന മണ്ണിലൂടെ
ഇങ്ക്വിലാബ് വിളിച്ചു കടന്നു പോകും.
കാര്യങ്കോട് എത്തുമ്പോൾ
ഭയന്ന സുബ്ബരായാൻ
തേജസ്വനിയിലെ ക്കെടുത്തുചാടും.
തുളുനാടിനുമുണ്ട് തുടലൂരി യെറിഞ്ഞ
കഥകളേറെ
അറബിക്കടലിനെ നോക്കി
മഴുവെറിഞ്ഞ വാറിൽ പരശു
വീര്യത്തോടെ വടക്കോട്ട്‌ പായുന്നു

Subscribe Tharjani |