തര്‍ജ്ജനി

കെ.ആര്‍ .ഇന്ദിര

Visit Home Page ...

ലേഖനം

പെണ്ണുകെട്ടിനുള്ള പ്രായം

ജാതിമതഭേദമെന്യേ വിവാഹങ്ങളിലെല്ലാം ധനവും സ്ത്രീധനവും കുടുംബബന്ധിതമായ മറ്റ് ഇതരഘടകങ്ങളും അതിശക്തമായ സ്വാധീനം ചെലുത്തുന്നു. എങ്കിലും പ്രതീകാത്മകമായിട്ടുള്ള ചില ഭിന്നതകളെങ്കിലും വിവാഹങ്ങളില്‍ കാണുന്നുണ്ട് താനും. ഉദാഹരണത്തിന് ക്രിസ്ത്യാനികളുടെ വിവാഹത്തിനു മുമ്പ് പള്ളിയില്‍വെച്ച് പുരോഹിതന്‍ പ്രതിശ്രുതവധുവിനോടും വരനോടും 'ഈ നില്ക്കുന്ന ഇന്ന ആളെ വിവാഹം ചെയ്യാന്‍ നിനക്ക് സമ്മതമാണോ' എന്ന് ചോദിക്കാറുണ്ട്. അല്ല എന്ന് പറഞ്ഞാല്‍ ആ വിവാഹം അലസിപ്പോവുകതന്നെ ചെയ്യും. ഹിന്ദുക്കളുടെ വിവാഹത്തിലാവട്ടെ വധു വരനെ മാലയിട്ടു വരിക്കുന്നതാണ് പ്രധാന ചടങ്ങ്. പഴയ സ്വയംവരത്തിന്റെ ബാക്കിയാണിത്. മുസ്ലീങ്ങളുടെ വിവാഹത്തില്‍ സ്ത്രീക്ക് ഇത്തരത്തിലുള്ള അവസരങ്ങളൊന്നും കാണാറില്ല. പെണ്ണിന്റെ വാപ്പയും ചെക്കനുംകൂടി സമുദായപ്രമാണിമാരുടെ സാന്നിദ്ധ്യത്തില്‍ എടുക്കുന്ന തീരുമാനമാണ് മുസ്ലിം വിവാഹം എന്ന് രംഗപ്രകടനങ്ങളില്‍നിന്ന് വ്യക്തമാവുന്നു. ദേശഭേദമന്യേ ലോകമെങ്ങും മുസ്ലിങ്ങള്‍ ഈ രീതി അനുവര്‍ത്തിച്ചുപോരുന്നുണ്ട്. ഈ നടപടിയില്‍ വധുവിനു പങ്കില്ല.

സ്വയം തീരുമാനമെടുക്കാന്‍ ആകാത്ത പ്രായത്തില്‍ അഥവാ അതിനു അധികാരം ഇല്ലാത്ത പ്രായത്തില്‍ നിയമപ്രകാരമുള്ള ഏതു കരാറില്‍ ഏര്‍പ്പെടുന്നതിനും ഒരാള്‍ക്ക് രക്ഷാകര്‍ത്താവ് വേണം. സ്വത്ത് സമ്പാദിക്കാന്‍, ബാങ്ക് അക്കൌണ്ട് തുടങ്ങാന്‍, വിദ്യാഭ്യാസം നേടാന്‍ എല്ലാം അത് ആവശ്യമാണ്. ഈ ഗണത്തില്‍ വിവാഹം ചെയ്യലിനെയും ഉള്‍പ്പെടുത്തേണ്ടതുണ്ടോ? തീര്‍ച്ചയായും അത് ഉള്‍പ്പെടുത്തേണ്ടതാണ്. ഇന്ത്യന്‍ നിയമപ്രകാരം പ്രായപൂര്‍ത്തിവോട്ടവകാശം പോലെയുള്ള ഒന്നാണ് വിവാഹവും. രണ്ടു വ്യക്തികള്‍ തമ്മിലുള്ള കരാര്‍ ആണത്. ഈ ഇന്ത്യന്‍നിയമത്തെയാണ് മുസ്ലിങ്ങള്‍ മതത്തിന്റെ പേരില്‍ നിരാകരിക്കാന്‍ ശ്രമിക്കുന്നത്.

എന്തിനും ഏതിനും ഖുറാനെയും ശരി അത്തിനെയും ആശ്രയിക്കുന്നതായി നടിക്കുന്ന മുസ്ലിങ്ങള്‍ ഈ വിഷയത്തിലും ഗ്രന്ഥം തപ്പുന്നുണ്ട്. മുഹമ്മദ്‌ 52 വയസ്സില്‍ 9 വയസ്സുകാരിയെ വിവാഹം ചെയ്തിട്ടുണ്ട് എന്ന് ദൃശ്യമാദ്ധ്യമങ്ങളിലെ ചര്‍ച്ചയില്‍ ഒരു മുസ്ലിംനേതാവ് വാദിക്കുകയുണ്ടായി. യമനില്‍ 9 വയസ്സുകാരിയെ വിവാഹം ചെയ്ത 42 വയസ്സുകാരന്‍ ആദ്യലൈംഗികബന്ധം കൊണ്ട് തന്നെ ആ ബാലികയുടെ യോനിയും ആന്തരാവയവങ്ങളും തകര്‍ത്ത് അവളെ കൊലയ്ക്ക് കൊടുത്തതിനെപ്പറ്റി നാം വായിച്ചത് ഇക്കഴിഞ്ഞ ആഴ്ചയായിരുന്നു. മുഹമ്മദ്‌ അത്തരം കടുംകൈകളൊന്നും ചെയ്തിട്ടില്ല എന്നത് കൊണ്ട് ബാലികാവിവാഹം സാധുവാകുന്നില്ല.

മുഹമ്മദ്‌ 18 വയസ്സിലോ മറ്റോ ആണ് ആദ്യം വിവാഹംചെയ്തത്. 52 വയസ്സുകാരിയായ ഖദീജ എന്ന വാണിജ്യപ്രമുഖ, തന്റെ തൊഴിലാളിയായ മുഹമ്മദിനെ വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയാണ് അന്നുണ്ടായത്. മുഹമ്മദ്‌ നബിയാകുന്നതിനും ഇസ്ലാം മതം ഉണ്ടാക്കുന്നതിനും മുമ്പുള്ള അറേബ്യയില്‍ സ്ത്രീക്ക് സാര്‍ത്ഥവാഹകസംഘം ഉണ്ടായിരുന്നു. അവള്‍ക്ക് തന്റെ തൊഴിലാളിയെ വിവാഹം ചെയ്യാമായിരുന്നു. തന്റെ പകുതിപോലും പ്രായമില്ലാത്ത ഒരു കുമാരനെ വിവാഹം ചെയ്യാന്‍ തീരുമാനിക്കാനും അത് നടപ്പില്‍ വരുത്താനും ഉള്ള സ്വാതന്ത്ര്യവും അധികാരവും അവകാശവും ഉണ്ടായിരുന്നു. എന്നാല്‍ മുഹമ്മദിന്റെ 30 വര്‍ഷത്തെ ഇസ്ലാം മതപ്രചാരണശ്രമങ്ങള്‍കൊണ്ട് ദേശത്തെ പുരുഷന്മാരില്‍ വലിയൊരു പങ്ക് യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ജീവനോടെ ശേഷിച്ച പുരുഷന്മാര്‍ക്ക് നാല് വീതം പെണ്ണ് കെട്ടാന്‍ വേണ്ടത്ര സ്ത്രീകളും പെണ്‍കുട്ടികളും ശേഷിച്ചു. അവരിലാര്ക്കും സാര്‍ത്ഥവാഹകസംഘം ഉണ്ടായിരുന്നില്ല. അവരില ഒരു 9 വയസ്സുകാരിയെ മുഹമ്മദും വിവാഹം ചെയ്തു. സ്ത്രീക്ക് വലിയ പദവിയും സുരക്ഷിതത്വവും ഇസ്ലാം നല്കി എന്ന് പ്രചരിപ്പിക്കുന്ന മുസ്ലിങ്ങള്‍ മുഹമ്മദിന്റെ ആദ്യവിവാഹവും അവസാനവിവാഹവും തമ്മിലുള്ള സാമൂഹ്യഅന്തരത്തെ തമസ്കരിക്കുന്നു.

120 കോടി വരുന്ന വന്‍ജനതയാല്‍ നാറിപ്പുഴുത്ത് നരകിക്കുന്ന ഇന്ത്യയില്‍ ഏറ്റവും അത്യാവശ്യമായ ജനസംഖ്യാനിയന്ത്രണത്തിന്റെ ഭാഗമാണ് വിവാഹപ്രായം ഉയര്‍ത്തല്‍. ഇപ്പോള്‍ ഇന്ത്യയിലുള്ള 60 കോടി സ്ത്രീകളില്‍ 30 കോടി പേര്‍ പ്രസവിക്കാവുന്ന പ്രായത്തില്‍ ഉള്ളവര്‍ ആണെന്നിരിക്കട്ടെ. അവര്‍ 2 കുഞ്ഞുങ്ങളെ വീതം പ്രസവിച്ചാല്‍ ജനസംഖ്യ 60 കോടി വര്‍ദ്ധിക്കും. വിവാഹം കഴിഞ്ഞ് ആദ്യവര്‍ഷത്തില്‍ത്തന്നെ പ്രസവിക്കുക എന്നതാണ് ഇന്ത്യയിലെ നാട്ടുമര്യാദ. വിവാഹം ചെയ്യാതെ പ്രസവിക്കാന്‍ ഇന്ത്യയിലെ സ്ത്രീകള്‍ ധൈര്യപ്പെടുകയും ഇല്ല. അതുകൊണ്ട് സ്ത്രീയുടെ വിവാഹപ്രായം കഴിയുന്ന അത്ര ഉയര്‍ത്തുകയും പ്രസവത്തിന്റെ എണ്ണം ഒന്നായി ചുരുക്കുകയും ചെയ്താല്‍ രാജ്യം ജനസംഖ്യാവിസ്ഫോടനത്തില്‍നിന്ന് രക്ഷപ്പെടുകയുള്ളൂ. സ്ത്രീയുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും സ്വാശ്രയത്വത്തിനും വിവാഹപ്രായം ഉയര്‍ത്തുന്നതാണ് ഉചിതവും.

ഈ സാമൂഹ്യപാഠങ്ങള്‍ നിഷേധിക്കുന്നവര്‍ രാജ്യത്തെത്തന്നെ വിനാശത്തിലേക്ക് പതിപ്പിക്കുന്നു. വിവാഹപ്രായം 18 ആക്കിയതിനെച്ചൊല്ലി അവരില്‍നിന്ന് രാജ്യം മുഴുവന്‍ പ്രതിഷേധം ഉണ്ടാവേണ്ടതായിരുന്നു. പക്ഷെ മറ്റു സംസ്ഥാനങ്ങളില്‍ നിയമലംഘനം യഥേഷ്ടം നടത്തുവാന്‍ യോജിച്ച സാഹചര്യം ഉള്ളതുകൊണ്ട് അവിടങ്ങളില്‍ പരാതി ഉണ്ടാവുന്നില്ല. മറിച്ച് കേരളത്തില്‍ യത്തീംഖാനക്കാര്‍ 16 കാരിയെ അറബിക്ക് നിക്കാഹ് ചെയ്തുകൊടുത്തതിനെ തുടര്‍ന്ന് ഉണ്ടായ ക്രിമിനല്‍ നടപടികളാണ് ഇവിടത്തെ 10 മുസ്ലിം സംഘടനാനേതാക്കളെ ഒരുമിച്ച് സുപ്രീം കോടതിയിലേക്ക് നയിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ ലളിതമായി നടത്താന്‍കഴിയുന്ന ഒരു നിയമലംഘനം കേരളത്തില്‍ നടത്താന്‍കഴിയുന്നില്ല എന്നതാണ് തങ്ങളുടെ പരാതി എന്ന് അവര്‍ പറയുകയില്ല. മാത്രമല്ല, മുസ്ലിം പെണ്‍കുട്ടികള്‍ പെട്ടെന്ന് തൈക്കിളവികളാവുന്നു എന്നാണ് പറയുന്നത്. ഇന്ത്യന്‍ നിയമങ്ങള അനുസരിക്കാന്‍ ഇന്ത്യന്‍മുസ്ലീങ്ങള്‍ ബാദ്ധ്യസ്ഥരല്ല എന്നുപോലും പറയുന്നു.

എന്തുകൊണ്ടാണ് കേരളത്തിലെ പ്രായംകൊണ്ടു മുതിര്‍ന്ന മുസ്ലിം പുരുഷന്മാര്‍ ഈ വിഷയത്തില്‍ ഏകസ്വരം പുറപ്പെടുവിക്കുന്നത്? ഈ വിഷയം മാത്രം ഉന്നയിക്കുന്നത്? പിന്‍തുടര്‍ച്ചയോ സ്വത്തവകാശമോ സംബന്ധിച്ച് തര്‍ക്കം ഉണ്ടാവാത്തതെന്ത്? ക്രിമിനല്‍ നടപടച്ചട്ടങ്ങള ശരി അത് പ്രകാരം വേണം എന്ന ആവശ്യപ്പെടാത്തതെന്ത്? അറബിക്കല്യാണത്തില്‍ ജയിലിലായ യത്തീംഖാനക്കാരെ പുറത്തിറക്കുക മാത്രമാണോ അവരുടെ ലക്ഷ്യം?

മാദ്ധ്യമചര്‍ച്ചകള്‍ ഈ പുരുഷന്മാരുടെ ഉള്ളു തുറക്കുന്നില്ല. അവ സ്ത്രീയുടെ അഭ്യുന്നതിയെ മാത്രം ചുറ്റിപ്പറ്റുന്നു. ചരിത്രം സംശയാതീതമായി തെളിയിച്ചുപോന്നിട്ടുള്ള ഒരു പൊതുസത്യമുണ്ട്. ഇന്ത്യന്‍ മുസ്ലിം യഥാര്‍ത്ഥത്തില്‍ പൂര്‍ണ്ണമായും ഇന്ത്യക്കാരന്‍ അല്ല. അവര്‍ പ്രാഥമികമായി ലോകഇസ്ലാമികസാമ്രാജ്യത്തിലെ പൌരനാണ്. രണ്ടാം പൗരത്വമെ അവര്‍ ഇന്ത്യയില്‍ കല്പിക്കുന്നുള്ളൂ. മറ്റു രാജ്യങ്ങളില്‍ എല്ലാം ചെയ്തതുപോലെ ഇന്ത്യയും മുസ്ലിം ഭൂരിപക്ഷപ്രദേശമാക്കാന്‍ മുസ്ലിങ്ങള്‍ക്ക് ആഗ്രഹമുണ്ട്. പക്ഷെ കേരളത്തിനു പുറത്തുള്ള ഹിന്ദുക്കള്‍ നിര്‍ലോഭം പ്രസവിക്കുന്നത് കൊണ്ട് ഇന്ത്യയില്‍ അത് ക്ഷിപ്രസാദ്ധ്യമല്ല. എന്നാല്‍ കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. 2001 ലെ സെന്‍സസില്‍ കേരളത്തില്‍ 24 ശതമാനം മുസ്ലിങ്ങള്‍ ആണ് ഉണ്ടായിരുന്നത്. അതിനു ശേഷം കേരള ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ അത് 29 ശതമാനമായി ഉയര്ന്നിരുന്നു. 2011 ലെ ജനസംഖ്യ കണക്കെടുപ്പ് മതാടിസ്ഥാനത്തിലുള്ള കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. മുന്‍വര്‍ദ്ധനാനിരക്ക് തുടരുകയാണെങ്കില്‍ കേരളത്തിലെ ഇപ്പോഴത്തെ മുസ്ലിം ജനസംഖ്യ ഒരു കോടി ആയിരിക്കണം ഇപ്പോള്‍. പരിഷത്തിന്റെ പുസ്തകത്തില്‍ക്കണ്ട കണക്കനുസരിച്ച് കേരളത്തിലെ ഹിന്ദു, ക്രിസ്ത്യന്‍ ദമ്പതികളുടെ പ്രത്യുല്പാദനനിരക്ക് രണ്ടില്‍ താഴെയായിരുന്നു. എന്നാല്‍ മുസ്ലിങ്ങളുടെത് 3.6 ആയിരുന്നു. അതായത് ഏതാണ്ട് ഇരട്ടി. തീര്ച്ചയായും അടുത്ത സെന്‍സസില്‍ കേരളത്തില്‍ ജനസംഖ്യയില്‍ ഒന്നാം സ്ഥാനം മുസ്ലിങ്ങള്‍ക്കായിരിക്കും. അതായത് കേരളം ഒരു ഇസ്ലാമികസ്റ്റേറ്റ് ആയിമാറാന്‍ ഏറെ താമസമില്ല.

കോണ്‍ഗ്രസ് ജയിച്ച ഇടത്ത് പാറിയത് ലീഗിന്റെ കൊടി ആണ് എന്ന പ്രസ്താവനയും ലോകസഭാ തെരഞ്ഞെടുപ്പിൽ മൂന്നാമത് ഒരു മണ്ഡലം കൂടി തങ്ങൾക്കു കിട്ടണം എന്ന ആവശ്യപ്പെടലും മണ്ഡലപുനര്‍നിർണ്ണയത്തിൽ മലപ്പുറം ജില്ലയിൽ സംഭവിക്കുന്ന വര്‍ദ്ധനവും എല്ലാം ജനപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിൽ വേണം നിരീക്ഷിക്കാൻ. കേരളം പിടിച്ചെടുക്കുന്നതിനുള്ള നടപടിയാണ് മുസ്ലിം പെണ്‍കുട്ടികളെ വിദ്യ അഭ്യസിക്കാൻ വിടാതിരിക്കുകയും ചെറുപ്പത്തിൽ കെട്ടിക്കുകയും പന്നി പെറുന്നത് പോലെ പെറുവിക്കുകയും ചെയ്യുക എന്നത്. സാധാരണക്കാരായ മുസ്ലിം പെണ്‍കുട്ടികളെ ഇങ്ങനെ നരകിപ്പിക്കുന്നതിന് മുന്‍കൈ എടുക്കുന്നതിൽ മതാന്ധരും അക്ഷരവൈരികളും ആയ താടിക്കാർ മാത്രമല്ല ഉള്ളത്. മന്ത്രിപ്രമുഖനും വിദ്യാസമ്പന്നനും പ്രൊഫെഷണൽ ബിരുദധാരിയും ആയ മുനീറും വിദ്യാഭ്യാസവിചക്ഷണനും പ്രൊഫെഷണൽ ബിരുദധാരിയും ആയ ഫസൽ ഗഫൂറും അക്കൂട്ടത്തിലുണ്ട്. അവരൊന്നും സ്വന്തം വീട്ടിലെ പെണ്ണുങ്ങളെ പേറ്റ് യന്ത്രങ്ങൾ ആക്കാൻ ഇടയില്ല. എന്നാൽ അവരുടെ സാമ്രാജ്യമോഹങ്ങൾക്ക് കുറെ പേറ്റ് യന്ത്രങ്ങൾ ആവശ്യമുണ്ട്. അവരാണ് താഴെക്കിടയിലുള്ള മുസ്ലിം പെണ്‍കുട്ടികൾ അത് കൊണ്ട് ഈ വിഷയത്തെ വെറുമൊരു തൈക്കിളവി പ്രശ്നമായി കാണാതിരിക്കുക. ജാഗ്രത.

Subscribe Tharjani |