തര്‍ജ്ജനി

ജയചന്ദ്രന്‍ പൂക്കരത്തറ

കോലൊളമ്പ് പി.ഒ.
എടപ്പാള്‍ വഴി
മലപ്പുറം ജില്ല.
മെയില്‍: pookkarathara@gmail.com

Visit Home Page ...

കവിത

വാണിഭക്കാരന്‍

വഴിവാണിഭക്കാരാ
വഴിവാണിഭക്കാരാ
നിന്നടയാളങ്ങളെന്തൊക്കെയാണ് ?

പൊട്ടിത്തെറിച്ച
ബലൂണ്‍പൊടികളും
കുഞ്ഞിക്കൈ നീട്ടിപ്പിടിക്കുന്ന
പാവയും
ഏതോ മുഴുപ്പില്‍
കുലുങ്ങിക്കിടക്കുന്ന
കല്ലിന്റെ മാലയും
അങ്ങനെ....അങ്ങനെ...

തീര്‍ന്നില്ല നാളുകള്‍.

പനിച്ചു വിറച്ചു
കിടക്കുന്ന മക്കള്‍ക്ക്
അരിയാറു വാങ്ങാന്‍
പെട്ടിയിലിട്ട
പണമെല്ലതും വാരി
പാത്തും പതുങ്ങീം
നടക്കുന്ന തവളയ്ക്ക്
കിലുക്കിക്കൊടുത്തില്ലേ
ജാള്യത്തിന്‍
കാല്കള്‍ മുറിച്ച നീ.

Subscribe Tharjani |