തര്‍ജ്ജനി

മായ

ഹൌസ് നമ്പര്‍ -960,
സെക്ടര്‍ -10 A,
ഗുര്‍ഗാ ഓണ്‍,
ഹരിയാന.122001.
മെയില്‍: krishnamaya1967@gmail.com

Visit Home Page ...

കവിത

വീട് ..

എന്റെ വാതില്ക്കലെയ്ക്കുള്ള വഴിയ്ക്കെപ്പോഴും
മുല്ല മൊട്ടുകളുടെ മണമാണ്.
കാറ്റ് പറഞ്ഞിട്ട് പോയതതു പൊഴിയാത്ത
സ്വപ്നങ്ങളുടെ ഗുണമെന്ന് ..

എന്റെ വരാന്തയരികിൽ കാവൽ
ചെമ്പരത്തിയുടെ കാടാണ് .
രാവ് പറഞ്ഞിട്ട് പോയതതിനെന്നും
ചുംബനത്തിന്റെ ചൂടെന്നും .

എന്റെ ജാലക വിരികളിലെപ്പോഴും
ചില്ല് ചിതറുന്ന സ്വരമാണ്.
ഉച്ച കണ്ടിട്ട് പറഞ്ഞതതു ചില
പൊട്ടിച്ചിരിയുടെ ബാക്കിയെന്ന് .

എന്റെ പൂമുഖപ്പടിയിലെപ്പോഴും
മഞ്ഞു പുണരുന്ന തണുവാണ് .
സന്ധ്യ തൊട്ടിട്ടു പറഞ്ഞതതു സ്നേഹം
കണ്ണിലെഴുതുന്ന പുഴയെന്നും..

Subscribe Tharjani |