തര്‍ജ്ജനി

രാഹുല്‍ ഹരിദാസ്

Visit Home Page ...

കവിത

പരിണയം

പോകുന്നു വിമുഖയായി നീ
വരണ്ട സ്വപ്നത്തിന്‍ മഖശാലയിലേക്ക്‌
തിരിഞ്ഞു നോക്കാനൊരുമ്പെടാതെ
വിമലയായി നീ നടന്നകന്നു .
നിയമഗീതത്തിന്റെ ശ്രുതിയിലായെന്നും
നിയതമായെന്നുമെന്‍ സ്വപ്നത്തിലാണ്ടതും
വരമാല നിന്നെ കീഴ്പെടുത്തുംവരെ
വരതനുവായിരുനിന്നീ നിമിഷവും .
ചതിയറിയാതെ ഞാന്‍ സ്നേഹിച്ചു നിന്നെയും
ചിതറിയതെന്‍ സ്വപ്നമാണ്ഡപസങ്കല്പം.
കഥയറിയാതെ ഞാനാടിത്തിമിര്‍ത്തതോ
വ്യഥയുടെ വക്രവാകതിന്റെ നിശ്വാസവും
സംഹൂതിയായിരുനിന്നീ സ്വയംവരം
സംഹ്രതിയായിരു ന്നെനിക്കീ സ്വയംഭുവം.
സ്ഫുടിതമാമെന്‍മനം സ്പഷ്ടമാണേവര്‍ക്കും
സ്പന്ദനം മാത്രമായൊതുങ്ങീടുന്നു
അഭംഗമായൊരാഴിയിലൂടെ ഞാന്‍
അനുവാദമില്ലാതെ നടന്നകന്നു .
അറിയാതെ കണ്ണുനീരിറ്റിറ്റു വീണതെന്‍
അറ്റകാലത്തിലേക്കോര്‍മ്മകളായ്.

Subscribe Tharjani |