തര്‍ജ്ജനി

ദര്‍ശന. കെ. ജെ

Visit Home Page ...

കവിത

സുഹൃത്ത്

നീയും ഞാനും പങ്കുവച്ചത്
ഒരേ സ്വപ്നങ്ങളായിരുന്നില്ല,
നിനക്കും എനിക്കും അറിയാമായിരുന്നത്
വ്യത്യസ്ത യാഥാര്‍ത്ഥങ്ങള്‍...

നിന്റെയും എന്റെയും ചിന്തകള്‍
വേറിട്ട വഴികളിലായിരുന്നു.

എന്നിട്ടും
നീ എന്നില്‍ നിന്നെയും
ഞാന്‍ നിന്നില്‍ എന്നെയും കണ്ടെത്തി.

പിന്നീടാണറിഞ്ഞത്
നിലനില്പിനു വേണ്ടിയുള്ള അത്താണിയാണ്-
സൗഹൃദം.

Subscribe Tharjani |