തര്‍ജ്ജനി

നിഥുല. എം

മുല്ലപ്പിള്ളി,
കല്ലേപ്പുള്ളി പി.ഒ.,
പാലക്കാട് - 678005.
മെയില്‍ : nithula@gmail.com

Visit Home Page ...

കവിത

ഏടുകള്‍

എവിടെയോ ആ ഏടുകള്‍ പാറികളിച്ചു,
ഒന്നും അറിയാതെ, ഏതോ കൈപ്പടയില്‍
തെളിഞ്ഞ വാക്കുകളുമായ്,
നീലയെന്നോ ചുവപ്പെന്നോ
തരംതിരിക്കാതെ,
ആ ഒലിച്ചിറഞ്ഞുന്ന മഷിതുള്ളികള്‍......!!!

പറന്നു മറവണിയുമ്പോള്‍,
ആ നനുത്ത മേഘം മാത്രം
സാക്ഷിയായ്,
ശബ്ദങ്ങള്‍ അറിയാതെ
കാറ്റിനെറ്റ ഇമകള്‍ അറിയാതെ,
ഇലമര്‍മ്മരം സ്പര്‍ശിക്കാതെ,
എങ്ങും പാറിക്കളിച്ചുകൊണ്ട്,
വീണ്ടും അലക്ഷ്യമായിത്തന്നെ,
ഓടിപ്പോയി, ഇതളിന് പൂവഴിയിലൂടെ..........

Subscribe Tharjani |