തര്‍ജ്ജനി

കുഴൂര്‍ വിത്സന്‍

Visit Home Page ...

കവിത

ചിറകുള്ള രണ്ട് കവിതകള്‍

1. പറന്നുപോകുന്ന ഉത്തരങ്ങൾ

ബലിച്ചോറുണ്ണുന്ന കാക്കേ,
നീ മരിച്ചാൽ ആരു ബലിയിടും,
ആ ഉരുള ആരുണ്ണും?

ഉത്തരം
പറന്നു
പറന്നു
പറന്നു പോകുന്നു

2. പുള്ള്

ഇലകൾ പൊതിഞ്ഞ മരത്തെ അപ്പാടെ
ഒരു കൂടാക്കി, ലോകത്തെ പുറത്താക്കി
ഒരു പുള്ളിരിക്കുന്നു.

എങ്കിലും പുള്ളേ, ഒരു പാട്ടുപാടെന്ന് തോണ്ടുന്നു
കാറ്റിന്റെ വിരലുകൾ.

നോക്കി നോക്കി നില്‍ക്കേ കഷ്ടം തോന്നി
എനിക്കെന്നോട്.

Subscribe Tharjani |