തര്‍ജ്ജനി

ജയചന്ദ്രന്‍ പൂക്കരത്തറ

കോലൊളമ്പ് പി.ഒ.
എടപ്പാള്‍ വഴി
മലപ്പുറം ജില്ല.
മെയില്‍: pookkarathara@gmail.com

Visit Home Page ...

കവിത

മുങ്ങല്‍


പാലത്തിലൂടെ
എത്ര കയറി നടന്നിട്ടും
കാഴ്ചകള്‍ക്ക്
മാറ്റമൊന്നുമില്ലല്ലോ.

വെറുങ്ങലിച്ചുണങ്ങിയ
മരക്കഷണങ്ങളും
പുലര്‍ച്ചെ
ആരോ ഉപേക്ഷിച്ച
വിസര്‍ജ്ജ്യങ്ങളും
കെട്ടിടങ്ങള്‍
കുല്‍ക്കുഴിഞ്ഞു തുപ്പിയ
യന്ത്രപ്പല്ലിലെ
മുറുക്കാന്‍ കറയും
ഗര്‍ഭനിരോധന ഉറകളും
പിഴുതെറിയപ്പെട്ട
പെണ്‍ഭ്രൂണത്തിന്റെ
അവശിഷ്ടങ്ങളും
വേദനിപ്പിച്ച്
വേദന സംഹരിച്ച
സിറിഞ്ചുകളും
ഒഴുകിപ്പരക്കുന്ന
പുഴയ്ക്ക മേലാണല്ലോ
ഞാനിപ്പോള്‍ നടക്കുന്നത്.

സരസ്വതീ,
നീ മണ്ണടരില്‍ക്കിടന്ന്
ഒച്ചയുണ്ടാക്കി
വിളിക്കുന്നത്
എന്റെ
കാല്‍ച്ചോട്ടില്‍പ്പിടയുന്ന
ഇവളെന്താണ് കേള്‍ക്കാത്തത്.

Subscribe Tharjani |