തര്‍ജ്ജനി

രാജു കാഞ്ഞിരങ്ങാട്

ചെനയന്നൂര്‍
കാഞ്ഞിരങ്ങാട് .പി .ഒ
കരിമ്പം .വഴി,
തളിപ്പറമ്പ്. 670 142. കണ്ണൂര്‍ ജില്ല.

Visit Home Page ...

കവിത

നഗരം അങ്ങിനെയാണ്

നഗരം അങ്ങിനെയാണ്
അട്ടിയട്ടിയായി അടുക്കി വെച്ച
ശവപേടകം പോലെ .
ആഴവും,പരപ്പുമേറിയ
പാരാ വാരം പോലെ .
അകപ്പെട്ടാൽ അടഞ്ഞു പോകുന്ന
ഗുഹ.
അലഞ്ഞലഞ്ഞു അറ്റം കാണാത്ത കാട്.
തെരുവുകളും,തെമ്മാടികളും-
അടിമയും,ഉടമയും
രാജാക്കളും,പ്രജകളും വാഴുന്നയിടം
ഗലികളിൽ നിന്നും ഗലികളിലേക്ക്
കുണ്ടനിട വഴികളിൽ രേതസ്സിന്റെ -
വഴു വഴുപ്പുകൾ
ആസക്തിയുടെ ഈറനണിഞ്ഞ -
കൃശഗാത്രികൾ
ആർത്തിയുടെ അമ്ലഭരണിയുമായി
മഹാസ്തനികൾ
മാനിന്റെ ചടുലതയും മഹാസിരകളിൽ
അഗ്നിയുമായി അകത്തളത്തിലെ സീൽക്കാരങ്ങൾ
ഗതകാല പ്രഭുക്കളുടെ ഹവേലികൾ
വാൻ വാണി ഭത്തിന്റെ നിലവറകൾ ,നാലുകെട്ടുകൾ
കൊള്ളക്കാർ,കള്ള ക്കടത്തുകാർ, ആണ്‍ വേശ്യകൾ
കൂട്ടം തെറ്റിയവന്റെ വിപത്ത് നിറഞ്ഞ വഴി.
നഗരം അങ്ങിനെ യാണ്.
ചിലപ്പോൾ ചിരിയായി
ചിരി വിലാപമായി
കലാപമായി,കാലാൾ പടയായി
ചോരനായി,ചാവേറായി
കുരുക്ഷേത്രത്തിൽ കൃഷ്ണനില്ലാത്ത
യുദ്ധ കുതൂഹലമായി

Subscribe Tharjani |