തര്‍ജ്ജനി

ജയചന്ദ്രന്‍ പൂക്കരത്തറ

കോലൊളമ്പ് പി.ഒ.
എടപ്പാള്‍ വഴി
മലപ്പുറം ജില്ല.
മെയില്‍: pookkarathara@gmail.com

Visit Home Page ...

കവിത

പ്രിയങ്കരാ....

ചുവന്നിട്ടാണ്
അക്ഷരങ്ങളെഴുതിയിരിക്കുന്നത്
എന്നാണയാള്‍
പറഞ്ഞുകൊണ്ടേയിരുന്നത്.

പരുക്കനായ
കരിമ്പുള്ളി നാവില്‍നിന്ന്
വാര്‍ന്നുവീണ
തീത്തുള്ളിയാണ്
അതെന്ന് ഓര്‍ത്തുപോയി.

വായിലൂടെ
വിഴുങ്ങിയ
കൊളുത്തിറങ്ങി
ഒറ്റ വലിയുടെ ഊക്കില്‍
കണ്ണും തുളച്ച്
പ്രണയചിഹ്നമായി മാറിയ ചൂണ്ട.

ആ സ്തീ പുരുഷബന്ധം
തിരിച്ചറിയാന്‍
മീന്‍ മുറിച്ചു മാറ്റിയ
പിഞ്ഞാണത്തില്‍
ചോന്ന വരകളുള്ള
മഞ്ഞ നിറമാര്‍ന്ന
ചെറിയ
അനേകം തരിമണികളില്‍
കണ്ണുടക്കി നില്ക്കേണ്ടി വന്നു.

Subscribe Tharjani |