തര്‍ജ്ജനി

ഡി. യേശുദാസ്

http://olakkannada.blogspot.com
ഇ മെയില്‍ : manakkala.yesudas@gmail.com
ഫോണ്‍:
9446458166

Visit Home Page ...

കവിത

ആഴം കുറഞ്ഞു കുറഞ്ഞ്…

പറയേണ്ടതൊന്നും പറഞ്ഞില്ല
കേൾക്കെണ്ടതൊന്നും കേട്ടില്ല
ചെയ്യാവുന്നതെല്ലാം ചെയ്തു-
പരാജയപ്പെട്ട പകൽ

എങ്ങോട്ടു വേണേലും
ഇറങ്ങി നടക്കാം
തോറ്റുപോയ ഭ്രാന്തിന്.

മരണത്തിന്റെ അടയാളമായി
കറ്റത്തുപാറുകയാണ് കറുപ്പ്

കാറ്റിനു വീർപ്പുമുട്ടുന്ന
ഒഴിഞ്ഞ മുറ്റത്തു-
ചിതറിക്കിടക്കുന്നു,പ്ലാവിലകൾ

പട്ടിയെപ്പോലെ
നെഞ്ചിലെ ചായ്പിൽ
ചുരുണ്ടുകൂടുന്നു,
കുരമുട്ടിയ ഭാരം

അടിഞ്ഞുകൂടിയവയെ
അടിച്ചു മാറ്റുകയോ
വളമാക്കുകയോ ചെയ്യാമായിരുന്നു.

ഒഴിവില്ലായ്കയാൽ
ഒന്നും നടന്നില്ല.

Subscribe Tharjani |