തര്‍ജ്ജനി

നിഥുല. എം

മുല്ലപ്പിള്ളി,
കല്ലേപ്പുള്ളി പി.ഒ.,
പാലക്കാട് - 678005.
മെയില്‍ : nithula@gmail.com

Visit Home Page ...

കവിത

ചലനങ്ങള്‍

അറിയാതെ അല്ല ഞാന്‍ ,
ഓര്‍ക്കാപ്പുറത്തെ വരവും ,
കാണാതെയല്ല ഞാന്‍,
മനസ്സിന്റെ തുമ്പുപിടിച്ചു
വലിക്കുന്ന വരികളും,
കേള്ക്കാതെയല്ല ഞാന്‍ .
ആ ഇലയനക്കത്തിന്‍ മര്‍മ്മരങ്ങളും,
ഓടി മറഞ്ഞിടുന്ന
ആ നിമിഷ നേരം ,
വെറും ഒരു നിമിഷമല്ല ,
ഒരു ജീവിതചലനങ്ങളാകുന്നു ,
ജീവിതവരികള്‍ ആകുന്നു....!!!!

എല്ലാം പെയ്തൊഴിഞ്ഞ മഴപോലെ..
ആ കുളിര്‍ക്കാറ്റും പാറുന്നു ,
നിമിഷനേരത്തിനായ്‌....

Subscribe Tharjani |