തര്‍ജ്ജനി

കെ. വി. സുമിത്ര

എഡിറ്റർ ഇൻ ചാർജ്ജ്,
യൂത്ത് & ലൈഫ് ലൈറ്റ് മാഗസിൻ,
കൊച്ചി.
ഇ മെയില്‍ : sumithra469@gmail.com
ബ്ലോഗ് : www.athimaram.blogspot.com

Visit Home Page ...

കവിത

ആളാട്ടം

പകിട പകുത്ത്
ആട്ടമറിയാത്ത
കളിയാട്ടങ്ങള്‍ക്ക് നടുവില്‍
നിന്നുകൊടുക്കുന്നതും മറ്റൊരു കളിയല്ലേ?

കളികഴിഞ്ഞ് അലമാരയില്‍
വിയര്‍പ്പുമണമറയ്ക്കും
അറവുമൃഗംപോലെയല്ലേ
ഈ കത്തിവേഷങ്ങളും!!!

ആടാനുണ്ട്
അണിയറയില്‍
മുഖംമിനുക്കൊഴുപ്പുമുണ്ട്
പാടാനുണ്ട്
പാട്ടുകേള്‍ക്കാന്‍ ആള്‍ക്കാരുമുണ്ട്.

എല്ലാരുമുണ്ടെങ്കിലും
അകത്താര്‍ത്തിയോടെ
വേവും കഞ്ഞിയും
നോക്കിയൊരാളെപ്പോഴുമുണ്ട്;
കാലങ്ങളോളം വിശന്നിരുന്ന്
പുഴുവെരിച്ചുതുടങ്ങിയ
എന്റെ ഉടല്‍.

Subscribe Tharjani |