തര്‍ജ്ജനി

രമേശ്‌ കുടമാളൂര്‍

KPRA 140, 'പ്രണവം',
കാഞ്ഞിരംപാറ,
തിരുവനന്തപുരം.
മെയില്‍ ramesh.v67@gmail.com
ബ്ലോഗ് http://www.rameshkudamaloor.blogspot.com

Visit Home Page ...

കവിത

മഹാവൃക്ഷം

മനസ്സൊരു മഹാവൃക്ഷം
തലയുയര്‍ത്തിപ്പിടിച്ചങ്ങനെ നില്‍ക്കുന്നു !

പെട്ടെന്ന് ചാടിക്കയറി വരുന്നൊരു വികൃതി
അണ്ണാറക്കണ്ണന്‍-
മുതുകില്‍ മൂന്നു വരയുള്ള ചപലന്‍
ഉണ്ടക്കണ്ണന്‍.

ചാടി മറിയുന്നവന്‍ ചില്ല തോറും-
പൂത്ത ചില്ല,
പൂവ് കാണാത്ത ചില്ല,
കരിഞ്ഞ ചില്ല,
മോഹം മുളച്ചു തുടങ്ങിയ തളിര്‍ ചില്ല
മഴച്ചില്ല,
നനഞ്ഞു കൊതി തീരാത്ത ചില്ല,
വേണ്ടാതീനങ്ങള്‍ ഇത്തിള്‍ക്കണ്ണിയായി
പടര്‍ന്നു കേറുന്ന ചില്ല,
ഓരോരോ ചില്ലയില്‍ കേറി മറിഞ്ഞ്
പാതി പഴുത്ത കനിയും പറിച്ചു
പാതി പുളിപ്പ് ചുണ്ടില്‍ ചെടിച്ച്
ഉലയുമോരോ ചില്ലയും
ഇലയും ഇതളും
ശിഖരവും
തായ്ത്തടിയും താണ്ടി
അവന്‍ പോയ പോക്കില്‍
ആകെയുലഞ്ഞമ്പരന്നു നില്‍ക്കുന്നീ
പാവം മഹാവൃക്ഷം!

Subscribe Tharjani |