തര്‍ജ്ജനി

ശ്രീഹരി പുലാപ്പറ്റ

Visit Home Page ...

കവിത

ബുദ്ധന്‍ ചിരിക്കുന്നു

പത്മവ്യൂഹം ചമച്ചരിപുവിനെ
പത്മാസനത്തിലമര്‍ന്നു തകര്‍ക്കുവാന്‍
ബുദ്ധദേവന്‍ പഠിപ്പിച്ച തത്വങ്ങള്‍
ബുദ്ധിഉണ്ടെകിലോര്‍ക്കുവിന്‍ കൂട്ടരെ.

യുക്തിചിന്തകള്‍ തൊട്ടുതീണ്ടാത്തൊരീ
യുക്തിവാദികള്‍ വാഴുന്നലോകത്ത്
ബുദ്ധിക്കൊടുമേയുക്തമല്ലാത്തത്
ചെയ്ത് ജന്മംതുലക്കുന്നതും ഹരം.

യുദ്ധമെന്നത് നാശം വിതക്കുമ്പോള്‍
യുദ്ധമില്ലാത്ത ലോകം കൊതിക്കുവിന്‍
യുദ്ധമിത്ഥം കൊടുമ്പിരികൊള്ളുമ്പോള്‍
ബുദ്ധനിന്നും ചിരിക്കുന്നു പൊക്രാനില്‍.

തത്വമേവം പറഞ്ഞുനടക്കുന്ന
തത്ത്വവാദി നീ ചിന്തിച്ചുനോക്കുക
യുദ്ധഭുമിതന്‍ മദ്ധ്യേയിരുന്നൊരീ
ബുദ്ധനെന്തിനായിത്ര ചിരിക്കുന്നു.

Subscribe Tharjani |