തര്‍ജ്ജനി

പോളി വര്‍ഗീസ്‌

7 Anand Flats
24, South Avenue
Sri Nagar Colony
Saidapet
Chennai 15
മെയില്‍ : polyvarghese@gmail.com
ബ്ലോഗ് : http://kalapan.blogspot.in

Visit Home Page ...

കവിത

കെട്ടടങ്ങാത്ത ഭ്രമാത്മക പാതകള്‍

എന്നെ അനാഥമാക്കിയ ജീവിതത്തോടു
കലഹിക്കണോ, ഒഴുകി തീര്‍ക്കണോ?

കറയെടുത്ത മൂടുപടം
ഏറ്റു വാങ്ങണോ, തിരിഞ്ഞു നടക്കണോ?

അവസാന തുള്ളി ചോര പൊടിയും വരെ,
ഞാന്‍ സാബത്ത് പോലും മറന്ന
ക്രുശിതന്‍.

ഇനി വാക്കുകള്‍ ചീകി മുറിവുകള്‍
കൊയ്യാനാവില്ല.

ഞാന്‍ എന്റെ കര്‍ണ്ണങ്ങള്‍ മുറിച്ചെടുത്തു.
ഇനി കേള്‍വി യന്ത്രം കുഴിച്ചു മൂടാം .

കണ്‍മൂടികള്‍ അഗ്നി തിന്നു തീര്‍ത്തു.
ഈ കാഴചകള്‍ തിരിച്ചറിയാത്തിടത്തോളം...

ഞാന്‍ മശായി ബാബ
സ്വന്തം മിടിപ്പില്‍ നിന്ന് കൊടുങ്കാട്ടിലെ
വൃക്ഷ ശിഖരത്തില്‍ പൂവായി ഉണര്‍ന്നവന്‍.

ഇഴയാത്ത ഞെരമ്പുകളില്‍ നിന്ന്,
പിറക്കാത്ത ഹൃദയത്തിലേക്ക് യാത്ര പുറപെട്ടവന്‍.

ഒടുക്കത്തെ അത്താഴത്തിനു മുന്പ്
സ്വയം തിന്നു മുടിച്ചവന്‍.

ഞാന്‍ വേര്‍പെട്ടവന്റെ വേദന വിഴുങ്ങിയ കാറ്റ്.

കനവു രാവുകളില്‍ സ്വയം ഭോഗത്താല്‍ ,
ചാപ്പിള്ളകളെ പെറ്റു കൂട്ടിയവന്‍,
കിളിര്‍പ്പിച്ചവന്റെ പരി ദേവനങ്ങളെ
പലായങ്ങളുടെ കൊമ്പില്‍ കോര്‍ത്തെടുത്തവന്‍ .

മരിച്ച മണ്‍തരികള്‍ കറുത്ത മേഘങ്ങളോടു ഇണ ചേരുന്നതിനു മുന്പ്
എന്‍റെ തിരശ്ചീനമായ കോശ ദാഹങ്ങള്‍ക്ക് കയ്പ്പേകാന്‍
കടല്‍ മുറിവുകളുടെ കണക്കു പുസ്തകം തന്ന പ്രേയസിയോട് ഒരു വാക്ക് ..

കെട്ടടങ്ങാത്ത ഭ്രമാത്മക പാതകള്‍-
ഒരിക്കല്‍ നിന്നിലോഴുകി കുതിര്‍ന്ന ഈ തുണി.
എന്‍റെ മുഖത്തു നിന്നു എടുത്തു മാറ്റുക..

അവസാന സുഹൃത്തായ ഈ കുഴിയില്‍ കിടന്ന്‍
പറയാന്‍ ഒന്നുണ്ട് ബാക്കി ,,

"ഞാന്‍ ഇരട്ടകളില്‍ ഒരുവന്‍
പിന്നെ പീഞ്ഞ മരത്തിന്റെ കുഞ്ഞു ശവപെട്ടിയും"

Subscribe Tharjani |