തര്‍ജ്ജനി

ജയചന്ദ്രന്‍ പൂക്കരത്തറ

കോലൊളമ്പ് പി.ഒ.
എടപ്പാള്‍ വഴി
മലപ്പുറം ജില്ല.
മെയില്‍: pookkarathara@gmail.com

Visit Home Page ...

കവിത

കരിങ്കാലി

എന്റെ ഹൃദയത്തിന്
രണ്ടറകളാണ്.

ഇടത്തേ പൊളി തുറന്നാല്‍
വടക്ക്
വരിക്കപ്ലാവും കടന്ന്
കണ്ണെത്താത്തിടത്തോളം കാണാം.

വലത്തേ പൊളി തുറന്നാല്‍
വാളന്‍പുളിമരവും കടന്ന്
തെക്കോട്ടും.

ഇതിന്നിടയില്‍
ആരെങ്കിലും
കയറി വന്നാല്‍
അവരെ
വിവസ്ത്രരായി കാണാം.

ഹാ എത്ര സുന്ദരമാണ്
എന്റെ ഇപ്പോഴത്തെ അവസ്ഥ.

അതുകൊണ്ട്​
ഞാന്‍
ഇടതനോ വലതനോ
എന്നാര്‍ക്കും
അറിയില്ലല്ലോ.

Subscribe Tharjani |