തര്‍ജ്ജനി

വിജിത്ത് വിജയന്‍

Visit Home Page ...

കവിത

രണ്ട് 'കവി'ത

കവി

മറ്റൊരുവന്റെ
ഓര്‍മയുടെ കടലാസ്
കടംവാങ്ങി
സ്വപ്നത്തിന്റെ
ഒരുവരി കൂടി
എഴുതിച്ചേര്‍ത്തു ;

ജനകീയകവി

തോറ്റവന്റെ
കണ്ണീരൊപ്പി
തൂലികയുടെ
ദാഹം തീര്‍ത്ത്
സ്വന്തം കടലാസില്‍
പരിവര്‍ത്തനത്തിന്റെ
മുദ്രാവാക്യങ്ങലെഴുതി ;

Subscribe Tharjani |