തര്‍ജ്ജനി

സുവീഷ് പരിയകത്ത്

Visit Home Page ...

ലേഖനം

ആ പഴയ അദൃശ്യമായ ചരടിനാൽ നമ്മെ ഇന്നും ബന്ധിച്ചുവച്ചിരിക്കുന്നൂ സഖീ ...!!

വിശ്വപ്രശസ്തചിത്രകാരൻ മൈക്കൽആഞ്ചലോ(Michelangelo) തന്റെ 'ആദ്ദമിന്റെ സൃഷ്ട്ടി ' എന്ന പെയിന്റിങ്ങിൽ, മനുഷ്യന്റെ രൂപമുള്ള താടിനീട്ടി വളർത്തിയ ദൈവം, ചിത്രത്തിൽ ഇടതു വശത്തിരിക്കുന്ന ആദ്ദമിന്റെ കൈയിലേക്ക് തന്റെ നീട്ടി പിടിച്ച കരങ്ങളാൽ ജീവൻ എന്ന പ്രതിഭാസം വൈദ്യുതാഘാതം പോലെ പകർന്നു കൊടുക്കുന്ന അതിമനോഹരമായ ഭാവനാസാക്ഷാതകാരം ഒരു ചിത്രരചനയിലൂടെ നടത്തിയിരിക്കുന്നു.

ഒരു പക്ഷേ തികച്ചും യാദൃശ്ചികമായി സംഭവിച്ചതാകാം;ഏതൊരു കുറ്റവാളിയും ഉപേഷിച്ചു പോകുന്ന ഒരു തെളിവുപോലെ, ജനനസമയത്ത് അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് പുറത്തു വരുമ്പോൾമാത്രം മുറിഞ്ഞു പോകുന്ന പൊക്കിൾകൊടിയുടെ അടയാളം, നമ്മൾ 'പൊക്കിൾ' എന്ന് വിളിക്കുന്ന ആ മുറിപാട്‌, എങ്ങിനെ അലെങ്കിൽ എന്തിനു, മൈക്കൽആഞ്ചലോയുടെ അമ്മയുടെ ഗർഭപാത്രത്തിൽ കിടക്കാത്ത , ദൈവം മണ്ണ്കൊണ്ട് മാത്രം നിർമ്മിച്ച , ആദ്ദമിന്റെ നാഭിയിൽ ചിത്രകാരൻ വരച്ചുവച്ചു ഇന്നി ആദമിന് അമ്മയുണ്ടായിരുന്നോ ? ആ അമ്മയെ ദൈവം നമ്മളിൽനിന്ന് മറച്ചു വച്ചതാണോ ? ദൈവികമായി തനെ ഒരു പാട് ചോദ്യങ്ങൾ അവശേഷിപ്പിക്കുന്ന ചിത്രം.

മൈക്കൽആഞ്ചലോയുടെ ചിത്രവും ഉല്പത്തിപുസ്തകവും എന്ത് തന്നെ പറഞ്ഞാലും..... ശാസ്ത്രത്തിനും, ഇന്നു പരിണാമം ഒരു സത്യമാണ് (ഒക്ടോബർ, 22, 1996 പോപ്പ് ജോണ്‍ പോൾ രണ്ടാമൻ Pontifical Academy of Science യിൽ നടത്തിയ പ്രസംഗം) എന്ന് സമ്മതിച്ച കത്തോലിക്കാ സഭക്കുംമറിയാം ആണുംപെണ്ണുമല്ലാത്ത(genderless) ജീവികളാണ് ഭുമിയിൽ ആദ്യംമുണ്ടായത് എന്ന് ( ജീവന്റെ ഉല്പത്തിയെ കുറിച്ച് സഭയും ശാസ്ത്രവും തമ്മിലുള്ള തർക്കം ഇപ്പോഴും നിലനിൽക്കുന്നു )

350 കോടി വർഷത്തെ ജീവന്റെ പാരബര്യമുള്ള ഭുമിയിൽ ആണും പെണും എന്ന തരംതിരുവോട്‌കൂടി ജീവികൾ ഉണ്ടായിട്ടു വെറും 120 കോടി വർഷം അതായതു മൊത്തം ജീവന്റെ ചരിത്രത്തിൽ മൂന്നിൽരണ്ടു സമയം എല്ലാ ജീവികളും പുരുഷത്വത്തിന്റെ ഭാരം പേറുന്ന ഹുങ്ക് ഇല്ലാതെ, സ്ത്രീത്വത്തിന്റെമേൽ അടിച്ചു എല്പ്പിച്ച ബലഹീനതയുടെ അവഗണനയില്ലാതെ, സ്വയമേ പൊട്ടിപിളർന്നു (Asexual ) അടുത്ത തലമുറയെ ഉണ്ടാക്കി സുഖമായി ആണുംപെണുമല്ലാതെ , ലിംഗംമില്ലാതെ ജീവിച്ചു.

എന്നാൽ ഇന്നി കുറച്ചു സമയം, ആണും പെണുമായിമാറി ലൈഗിക സുഖാനുഭൂതികളിൽ രമിച്ചുകഴിയാം എന്നും വിചാരിച്ചു ലിംഗമില്ലാത്ത ജീവികൾ സ്വയമേ ആണും പെണുമായി മാറിയതാണോ ? അല്ല, ഒരിക്കലുമല്ല എന്നാണ് പരിണാമ ശാസ്ത്രം പറയുന്നത്.

ലൈഗികപരമായ പ്രത്യുല്പാതന പ്രക്രിയക്ക് ഒരു പാടുപരിമിതികൾ ഉണ്ടെങ്കിലും, ഓരോജീവിയുടെയും ജൈശാസ്ത്രപരമായ ആത്യന്തികലക്ഷ്യമായ സ്വന്തം പതിപ്പുകളെ എടുക്കൽ എന്ന പ്രക്രിയക്ക് വേണ്ടി ഇതുവരെ ലിംഗമില്ലാതെ ജീവിച്ചിരുന്ന ജീവിവർഗ്ഗങ്ങളെ, പ്രകൃതി ആണും പെണുമായി മാറ്റിയത്, ജീവികളുടെ നിലനിൽപ്പിന് സ്വയം പൊട്ടിപിളരൽ അലെങ്കിൽ അലൈഗികപരമായ പ്രത്യുല്പാതന (Asexual ) രീതിയെക്കാൾ, ആണും പെണും ഉൾപെടുന്ന ലൈഗികപരമായ(sexual) പ്രത്യുല്പാതന പ്രക്രിയക്ക് മെച്ചങ്ങൾ ഉള്ളത്കൊണ്ടാണ്.

ഇന്നി നമ്മളിലേക്ക് വരാം ....

വിശ്വാലമായ ജൈശാസ്ത്ര അർത്ഥത്തിൽ മനുഷ്യൻ എന്ന ജീവിയുടെ രൂപം നിർവചികപെടുമ്പോൾ 'പ്രകൃതിയുടെ മുന്പിൽ' പരസ്പ്പരം ഇണ ചേർന്ന് കൊണ്ടിരിക്കുന്ന സ്ത്രീയെയും പുരുഷനെയും അദൃശ്യമായ ഒരു ചരടിനാൽപരസപ്പരം വേർപെട്ടുപോകാൻ കഴിയാത്തവിധം കെട്ടിവച്ച ഒരു മനുഷ്യ ജീവിയുടെതാക്കുമത്.. ! , കാരണംപ്രകൃതി അതിന്റെ സൗകര്യത്തിനു വേണ്ടി ലിംഗമില്ലാതെ ഇരുന്ന ജീവികളെ, സാങ്കേതിക ആവശ്യത്തിനു മാത്രം ആണും പെണുമാക്കിമാറ്റിയതാണ്. അതുകൊണ്ട് സ്വന്തം കാമുകിയെ കാണുബോൾ "ആ പഴയ അദൃശ്യമായ ചരടിനാൽ, നമ്മെ ഇന്നും ബന്ധിച്ചുവച്ചിരിക്കുന്നൂ സഖീ " എന്ന സർറിയലിസ്റ്റിക്ക് (surrealistic) രീതിയിൽ ഒരു പ്രേമ അഭ്യത്ഥന നടത്തുനത്തിൽ തെറ്റില്ലാ എന്ന് തോന്നുന്നു..!!

ഇത്രയും തുല്യപ്രാധ്യാനത്തോടെ സ്ത്രീയും പുരുഷനെയും സൃഷ്ട്ടിച്ച പ്രകൃതിയിൽ നിന്ന് തുടങ്ങി , നിരവധി സാമൂഹ്യ പരിവർത്തനങ്ങളിലൂടെ കടന്നുപോയി, ഇന്നു ഇവിടെവരെ എത്തിനിക്കുന്ന മാനവ സംസ്ക്കാരത്തിൽ, ഭൂരിപക്ഷം സമൂഹത്തിലും സ്ത്രീകളുടെ നില എന്താണ് ? സ്ത്രീയെ എങ്ങിനെയാണ് കാണുന്നത് ?

സ്വകാര്യ സ്വത്തിന്റെ വരവോടു കൂടി , ഏതൊരു സമ്പത്ത്പോലെയും, സ്ത്രീ പുരുഷന്റെ ഒരു സ്വത്തായിമാറി . അതിനുശേഷം സ്ത്രീ വ്യക്തിത്വം ഉള്ള ഒരു മനുഷ്യനല്ല, ഒരു സ്വകാര്യ സ്വത്താണെന്ന് സ്ത്രീയെതന്നെ ബോധ്യപെടുത്തുന്ന രീതിയിൽ സാമൂഹിക ആചാരങ്ങളെയും , വിശ്വാസസംഹിതകളെയും , സാമൂഹിക മൂല്യങ്ങളും മാറ്റി എഴുതി, (ചാരിത്ര്യ ശുദ്ധിതൊട്ടു സതി ആചാരം വരെ) സ്ത്രീയുടെ അവകാശ ബോധത്തെ താഴ്ത്തി , ഒരു അടിമ അയാളുടെ യജമാനനോട് കാണിക്കുന്ന വിധേയതപരമായ സ്നേഹത്തിന്റെ രൂപത്തിൽ എത്തിച്ചു അതിനെ മഹത്തവൽക്കരിക്കുന്ന അത്ഭുതങ്ങളാണ് നാമം കണ്ടത്.. ( ഇതു ഒരു മ:നപൂർവ്വമായ പ്രവർത്തിയായിരുന്നില്ല ).

അതിനു ശേഷം കാലം എത്രയോ മുന്നോട്ടു വന്നൂ , ജനാതിപത്യം വന്നു , സ്ത്രീകൾക്ക് സ്വകാര്യ സ്വത്തുവകാശം വന്നു , സ്ത്രീകൾ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചു... എന്നിട്ടും ആപഴയ ഗോത്ര സംസക്കാരത്തിന്റെ മാനസ്സികമായ തിരു-വശേഷിപ്പുകൾവച്ച്കൊണ്ടല്ലാതെ, പുരുഷനു സ്ത്രീയെകാണാൻ കഴിയുനില്ല എന്നതാണ് വസ്തുത പഴയ സ്ത്രീ-വിദ്വേഷ മനോഭാവത്തിനു അധികമൊന്നും മാറ്റം ഇന്നും വന്നിട്ടില്ല .

ചാരുകസേരയിൽ ചരിഞ്ഞു ഇരുന്നു, വഴിനടക്കുന്ന സ്ത്രീകളെ നോക്കി അശ്ലീലചുവയുള്ള തമാശകൾ പറയുന്ന കുടുംബകാരണവന്മ്മാർ , മോഹൽലാൽ സ്റ്റൈലിൽ സ്ത്രീകളെ കാണുമ്പോൾ മടക്കി കുത്തിയ മുണ്ട് അല്പ്പം ഒന്ന് പൊക്കി തുടയിൽ കൈകൊണ്ടു അടിച്ചു ശബ്ദംമുണ്ടാക്കി അശ്ലീലചുവയുള്ള നോട്ടം പായിക്കുന്ന കവലച്ചട്ടൻബി , മെട്രോ നഗങ്ങളിൽ ടെക്കികളെ , ചതിച്ചും കേറിപിടിച്ചും Rape ചെയ്യുന്ന മെട്രോ നഗരവാസികൾ, ആണിന്റെ കാഴ്ച്ച വികൃതികൾക്ക് വേണ്ടി വികസിത രാജ്യങ്ങളുടെ Prone ഫാക്ട്ടറിയിൽ നിർമ്മിക്കുന്ന നീല ചിത്രങ്ങൾ അങ്ങിനെ നീളുന്നു സ്ത്രീകൾക്ക് നേരേയുള്ള സ്ത്രീവിദ്വേഷ നിലപാടുകളും , താഴ്ത്തികെട്ടുന്ന കാഴ്ച്ചപാടുകളുടേയും പട്ടിക.

ഇനി സാമൂഹ്യ- രാഷ്ട്രീയ ബോധമുള്ളവർ എന്ത് പറയുന്നു എന്ന്നോക്കാം. അവർ പറയുന്നു "സ്ത്രീകളോടുള്ള വിദ്വേഷപരമായ കാഴ്ച്ചപാടുകൾക്ക് കാരണം വ്യവസ്ഥിതിയുടെ കുഴപ്പമാണ് " എന്നതാണ്. തീര്ച്ചയായും ഓരോ മനുഷ്യനും വ്യവസ്ഥിതിയുടെ ഉത്പനമാണ് . പക്ഷേ ഈ വിഷയത്തിൽ വ്യവസ്ഥയെ മാത്രം കുറ്റം പറഞ്ഞുകൊണ്ട് നമുക്ക് രക്ഷപെടാൻ കഴില്ല കാരണം .

National Crime Records Bureau (2011) പുറത്തു വിട്ട വിവരങ്ങൾ പ്രകാരം മറ്റുഇതര കുറ്റകൃത്യങ്ങൾ താരതമ്യേന കുറഞ്ഞ , മാനവിക മൂല്യങ്ങൾക്ക് എന്നും വില്കൽപ്പിച്ച വർഷങ്ങളായി ഇടതുപക്ഷത്തിന്റെ വെരോട്ടംമുള്ള, പശ്ചിമബംഗാൾ ആണ് , സ്ത്രീകൾക്ക് നേരെയുള്ള ആക്രമങ്ങളിൽ ഒന്നാം സ്ഥാനത്തു എന്നത് വലിയ ഒരു വിരോധാഭാസമാണ് .(കേരളവും വലിയ മോശമില്ലാതെ മുന്നിൽ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്).

ഇതിൽ നിന്നല്ലാം മനസ്സിലാക്കുന്നത് , ഇപ്പോൾ നിലനില്ക്കുന്ന വ്യവസ്ഥക്ക് അകത്തു നടക്കുന്ന വൈരുദ്ധ്യങ്ങളാൽ സൃഷട്ടിക്കപെട്ട സദാചാര മൂല്യങ്ങൾ മാത്രമല്ല, സ്ത്രീകൾക്ക് നേരെയുള്ള കടന്നുകയറ്റങ്ങൾക്ക്, ഇന്ത്യൻ സാഹചര്യത്തിൽ കാരണമാക്കുന്നത് അതിനെക്കാൾ ഒക്കെഉപരിയായി പഴയ ഗോത്ര-ഫ്യൂഡൽ വ്യവസ്ഥയുടെ ഭാഗമായി ആണിന് ലഭിച്ച പുരുഷമേധാവിത്വ മന:സ്ഥിതിയുടെ അഴുകികൊണ്ടിരിക്കുന്ന 'കൊബൻ മീശ' ആണത്വമനോഭാവങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന 'ഇവളോ ഈ പെണ്ണോ ' കാഴ്ച്ചപാടുകൾ കൂടിയാണ് എന്ന് നിസംശയം പറയാൻ കഴിയും.

പൊളിഞ്ഞു നിൽക്കുന്ന ചരിത്രസ്മാരകങ്ങൾ പോലെ നമ്മുടെയൊക്കെ മേധയിൽ നിലൽക്കുന്ന ബൗദ്ധിക അവശിട്ടങ്ങളെ തുടച്ചു മാറ്റാൻ , ഓരോ വ്യക്തിയും അവന്റെ/അവളുടെ ജീവിത കാലഘട്ടത്തിനു ഉള്ളിൽ അറിയാനും മാറാനുമുള്ള മന:പൂർവ്വമായ ശ്രമത്തിന്റെ ഭാഗമായി മാറ്റിയെടുത്ത മറ്റ്അനേകം കാഴ്ച്ചപാടുകളെ പോലെ തന്നെ സ്ത്രീത്വത്തിനു നേരെയുള്ള ഈ അസഹിഷ്ണുതാ മനോഭാവവും തിരുത്താൻ കഴിയും എന്ന് തോന്നുന്നു.

അത്തരത്തിൽ ഈ വൈകിയവേളയിൽ എങ്കിലും സ്ത്രീയുടെ വ്യക്തിത്വത്തെയും അവകാശങ്ങളയും പറ്റിയുള്ള പുരാതനമായ മുൻധാരണകളെ പൊളിച്ചു എഴുതുന്ന വിധത്തിൽ ബൗദ്ധികതലത്തിലെങ്കിലും ഒരു ആത്മശുദ്ധീകരണത്തിനു ഓരോ മലയാളി പുരുഷനും സ്വയം തുനിയണം എന്ന് തോന്നുന്നു.

അല്ലാത്തപക്ഷം, നമ്മുടെ സ്ത്രീപക്ഷ-പുരോഗമന ചിന്താധാരകൾ അവരവരുടെ അമ്മമാർക്ക്നേരേ തെറിവിളി കേൾക്കുമ്പോൾ മാത്രം ചോര തിളക്കുന്ന ഇഡിപ്പസ് കൊപ്ലെക്സ് (Oedipus complex )ആയി ചുരുങ്ങിപോകും.

Subscribe Tharjani |