തര്‍ജ്ജനി

പദ്മ സജു

മെയില്‍ : padma_sj@yahoo.co.in

Visit Home Page ...

കവിത

പിണക്കം

കറിയിലുപ്പ് കുറഞ്ഞെന്നു
അവളുടെ വേവലാതി
ഉപ്പിവിടെ എന്തിനുണ്ടെന്നു
അവന്റെ പരാതി

കടുകിത്തിരി കരിഞ്ഞു
പോയെന്നവളുടെ സങ്കടം
കരിഞ്ഞത് നമുക്കിടയിലെന്തോ
ഒന്നെന്നു അവന്റെ മറുമൊഴി

വെന്തുചീഞ്ഞ ചോറ്നോക്കി
ഞാനെന്തുചെയ്താലുമിങ്ങനെ
എന്നൊരാത്മഗതം
വേവിത്തിരി നിനക്കായിരുന്നെങ്കിലെന്നു
വാതില്‍ക്കല്‍ ഒരു പഴി

ഉണ്ണുവാന്‍ ഞാന്‍ കാണില്ലെന്ന്
ഉമ്മറപ്പടിയിലൊരു ചെരുപ്പിന്റെ
അകന്നുപോകുന്ന ശബ്ദം
ഈ ഉള്ളിക്കെന്തുനീറ്റലെന്നു
അടുക്കളമൂലയില്‍ നിന്ന്
കലങ്ങിച്ചുവന്ന കണ്ണുകള്‍

Subscribe Tharjani |
Submitted by മോഹന്‍ പുത്തന്‍‌ചിറ (not verified) on Sat, 2013-02-09 17:30.

കവിത വായിച്ചു. നന്നായിരിക്കുന്നു. ഉണ്ണാന്‍ കാണില്ലെന്ന് ഉമ്മറപ്പടിയിലെ ചെരിപ്പിന്റെ അകന്നു പോകുന്ന ശബ്ദവും, കലങ്ങിച്ചുവന്ന കണ്ണൂകളും - നല്ല പ്രതീകങ്ങള്‍.

Submitted by Priya Sayuj (not verified) on Tue, 2013-02-12 18:28.

കവിത നന്നായിരിക്കുന്നു

Submitted by Padma Saju (not verified) on Thu, 2013-02-14 21:30.

നന്ദി പ്രിയ

Submitted by Padma Saju (not verified) on Thu, 2013-02-14 21:31.

നന്ദി ശ്രീ മോഹന്‍