തര്‍ജ്ജനി

കെ വി സുമിത്ര

എഡിറ്റർ ഇൻ ചാർജ്ജ്,
യൂത്ത് & ലൈഫ് ലൈറ്റ് മാഗസിൻ,
കൊച്ചി.
ഇ മെയില്‍ : sumithra469@gmail.com
ബ്ലോഗ് : www.athimaram.blogspot.com

Visit Home Page ...

കവിത

സ്വപ്നത്തിന്റെ മഹാഗണികള്‍

ഈ വാതിലെപ്പോഴും
ഇങ്ങനെയാണ്‌...
മണ്ണിലേക്കൊരു ഒറ്റ ജാലകം..
വടക്ക്‌, തെക്ക്‌, പടിഞ്ഞാറ്‌, കിഴക്ക്‌
കാറ്റായും കാടായും
പലപല പേമാരികളിലേക്ക്‌
മിഴി കൂപ്പുന്നവ
നൊസ്റ്റാള്‍ജിയ ഓര്‍മ്മകള്‍
പോലെ വരമ്പുകളില്ലാത്തവ
ചിതറിയ കുറെ ഫേസ്ബുക്ക്‌
നോട്ടുളുടെ സൈബര്‍സ്പേസില്‍
ജീവിക്കുന്നവ..
വിചിത്രമായൊരു പിന്‍നേമിലൂടെ
മാത്രം പ്രവര്‍ത്തനമാകുന്നു
ആ വാതില്‍..
ഓള്‍ഡ്‌ ഏജ്‌ മുതല്‍
ഓര്‍ഫനേജ്‌ ഫോമുകള്‍ വരെ
ഒരേ ലോക്കല്‍ ബ്രേക്കൌട്ടാവുന്നു.
കണ്ണീരിന്റെ ഫോംഷോക്കുകള്‍ക്കിടയില്‍
ഒരു നക്ഷത്രമൊളിപ്പിക്കുന്നു
പാസ്‌വേര്‍ഡ്‌.
സ്വപ്നത്തിന്റെ മഹാഗണികള്‍
എന്നായിരുന്നു അതിനുള്ളടക്കം.

ഈ വാതിലെപ്പോഴും
ഇങ്ങനെയാണ്‌
ഒറ്റയായും കൂട്ടമായും
റീചാര്‍ജുകള്‍ ഒപ്പിയെടുക്കുന്നവ..
അതിങ്ങനെ,
കിഴക്ക്‌, പടിഞ്ഞാറ്‌,
തെക്ക്‌, വടക്ക്‌
ബ്രേക്ക്ത്രൂവാകുന്നു!.
ഒരേ പാസ്‌വേര്‍ഡില്‍
ഒരേ പിന്‍നേമില്‍
സ്വപ്നത്തിന്റെ മഹാഗണികള്‍
പോലെ...!!

Subscribe Tharjani |
Submitted by മോഹന്‍ പുത്തന്‍‌ചിറ (not verified) on Sat, 2013-02-09 17:33.

കണ്ണീരിന്റെ ഫോംഷോക്കുകള്‍ക്കിടയില്‍
ഒരു നക്ഷത്രമൊളിപ്പിക്കുന്നു
പാസ്‌വേര്‍ഡ്‌.

നല്ല വരികള്‍.