തര്‍ജ്ജനി

ബിനുരാജ്

ബ്ലോഗ്: http://vettakaran.blogspot.com/

Visit Home Page ...

കവിത

വര്‍ഷാന്ത്യം

ഡിസംബര്‍ മഞ്ഞേറ്റു
വിണ്ടുകീറിയ ചുണ്ടുകളില്‍
പ്രണയത്തിന്റെ
ചോര പൊടിയുവോളം ചുംബിച്ചതും
ഉള്ളിലെ കടല്‍ തന്ന
മുത്തുകള്‍ ഓരോന്നും
നിനക്കുള്ള മാലയില്‍ കോര്‍ത്തതും
നിന്നിലേക്ക് നടന്നു നടന്നെന്‍
പാദം കുഴഞ്ഞതും
ഒരു വര്‍ഷാന്ത്യദിനം കൊണ്ടു
പറഞ്ഞു തീര്‍ക്കുന്നതെങ്ങനെ?

ജീവിതമെന്ന മദമധുര ലഹരി
മുഴുവന്‍ ഒരു മധുചഷകത്തില്‍ ഒതുക്കുന്നതെങ്ങനെ?

Subscribe Tharjani |