തര്‍ജ്ജനി

കെ വി സുമിത്ര

എഡിറ്റർ ഇൻ ചാർജ്ജ്,
യൂത്ത് & ലൈഫ് ലൈറ്റ് മാഗസിൻ,
കൊച്ചി.
ഇ മെയില്‍ : sumithra469@gmail.com
ബ്ലോഗ് : www.athimaram.blogspot.com

Visit Home Page ...

കവിത

ഹരി ഒഴുകും പാട്ടാഴി

ഹരിയറിയുമോ?
നീയൊരിക്കല്‍ തുറന്നുവിട്ട
തുലാവര്‍ഷമഴയേറ്റ്‌
വൃഷ്ടിക്ഷയം പൂ
അറകള്‍ തുളച്ച്‌,
ആ ഒറ്റ നക്ഷത്രം
ഹരിപ്പാട്ടെത്തിയത്‌?!
അപ്പോള്‍,
അമ്പലമുറ്റത്തിന്റെ
പിന്നാമ്പുറത്തേക കൊടിമര-
യറ്റത്ത്‌ കാറ്റ്‌ പടര്‍ന്ന്
ഒരു വാകമരം നിലംപൊത്തിയത്‌?!
ഹരിപുരാതന ഗീതസ്മരണയില്‍
ഞാനൊരു വീണാരാഗംപോല്‍
നിന്നില്‍ ലയിച്ചത്‌?!

ദൈവം തൊട്ട മണ്ണല്ലോയിത്‌?
കാവും കുളവും കുലദൈവങ്ങളും
ഇരിപ്പൂ മണമൂറും വയല്‍പുഞ്ചയില്‍
നിന്ന്, പിന്നെയീ
കണ്ണാടിമാളികകളില്‍ ചേക്കേറിയത്‌?!
ഇവിടെയല്ലോ, മണ്ണാറിയശാല?
നൂറും പാലും ഊട്ടിയ
നാഗത്താന്മാര്‍ നിന്നിലെ
ഗന്ധര്‍വയാമിയെ
എന്നിലേക്ക്‌ ചേര്‍ത്തത്‌?
പിന്നീടെപ്പോഴോ കെട്ടുപോയോ
ആ ഹരേദീപങ്ങള്‍?!

ഓര്‍മ്മകളിപ്പോഴും ആ പഴയ
ആലിന്‍ചുവട്ടില്‍
ദൈവം തൊട്ട മണ്ണിലെവിടെയോ
വിറങ്ങലിച്ചിരിക്കുന്നൂ, ഹരി!
മണ്ണാറികഴിഞ്ഞു!
വെന്തുരുകിയ നാഗപ്പടങ്ങള്‍
ഭ്രാന്തന്‍മലയേറിയും കഴിഞ്ഞു.
ഇറക്കമായിനി,
നനഞ്ഞു കുതിരട്ടേ, ഹരിപ്പാട്ടേ.
കല്ലില്‍ കൊത്തിയ
ദീപേന്ദുവില്‍....
ഹരിയൊഴുകും പാട്ടാഴിയായി....!!

Subscribe Tharjani |