തര്‍ജ്ജനി

മെഹറിന്‍ രോഷ്നാര .

മെയില്‍ : mehrin9princess@gmail.com
ബ്ലോഗ് : http://roshanara-behindthemirrors.blogspot.com

Visit Home Page ...

കവിത

ക്രോ


കവിതേന്നച്ചാ എങ്ങനെയിരിക്കണം?
എങ്ങനെയും ഇരിക്കും ,
ചാഞ്ഞു ,ചരിഞ്ഞു ,ഇച്ചിരെ വളഞ്ഞു
ഒടിഞ്ഞു,
നട്ടു വെച്ച പൂച്ചട്ടിയില്‍
ഒരിഞ്ചും വളരാതെ
ഒരുത്തരും അറിയാതെ തൊടിയില്‍
തുമ്പയ്ക്കും കടലാടിക്കുമിടയില്‍
വയലില്‍, തൊട്ടാല്‍ ചൊറിയുന്ന ചേരമരക്കുരുപ്പായി
ചെറ്റയ്ക്കടിയിലെ ചാരത്തിനിടെലുള്ള പെണ്ണ്
മഴയത്ത് പെറ്റു ,
വെയിലത്തു പുലതീര്‍ക്കുന്ന കൂണായി
പുസ്തകവരമ്പത്തു കുടിവെച്ച പൂപ്പല്‍ വസന്തമായി
മുഴമൊന്നിനു പത്തായിരമോക്കെയുള്ള പൊടിപ്പായി
അങ്ങനെയോക്കെയിരിക്കും കവിത.
തലതിരിഞ്ഞൊരു1
അരയാലിന്‍ വിത്തിനെ കാറിപ്പെറുന്ന കാക്കക്കൂട്ടമേ
നിങ്ങള്‍ക്കോ ? എങ്ങനേരിക്കണം കവിത?
__________________________________________________________________

1 ആകാശത്തേക്ക് വേരുകളും ഭൂമിയിലേക്ക് ശിഖരങ്ങളുമായി നില്‍ക്കുന്നുവെന്നു ഭഗവദ്ഗീതയില്‍ പറയുന്ന ആല്‍മരം .ഈ ആല്‍മരത്തിന്റെ സാരം അറിയുന്നവന്‍ സകല വേദങ്ങളുടെയും സാരം ഗ്രഹിച്ചവന്‍ എന്ന് വ്യവക്ഷ . (15:01)

Subscribe Tharjani |