തര്‍ജ്ജനി

അഭിലാഷ് തോമസ്

നടുപറമ്പില്‍,
വരനാട് പി.ഒ.
ചേര്‍ത്തല. 688 543.
മെയില്‍ : knaduparambil@gmail.com

Visit Home Page ...

കവിത

യുദ്ധം

ഞാനൊരു സൈനികമേധാവിയായിരുന്നെങ്കില്‍
മിസ്സൈല്‍ ഞാനുപയോഗിക്കില്ല,
കാരണം
എന്റെ ശത്രു ഒരു രാഷ്ട്രമായിരിക്കില്ല.
പീരങ്കിയും ഞാനുപയോഗിക്കില്ല,
കാരണം
എന്റെ ശത്രു ഒരു സമൂഹമല്ല.
തോക്കും ഞാനുപയോഗിക്കില്ല,
കാരണം
നീയും അല്ല എന്റെ ശത്രു.

ചില വാക്കുകളുടെ തീപ്പൊരികള്‍ മാത്രം മതിയെനിക്ക്‌
നീയും നിന്റെ സമൂഹവും, രാഷ്ട്രവും
അതില്‍ ചാമ്പലാകും,തീര്‍ച്ച!

Subscribe Tharjani |