തര്‍ജ്ജനി

പദ്മ സജു

മെയില്‍ : padma_sj@yahoo.co.in

Visit Home Page ...

കവിത

മോചനദ്രവ്യങ്ങള്‍

ഇതാ, നിന്നില്‍നിന്നും
എന്നെ വിട്ടുകിട്ടാനുള്ള
മോചനദ്രവ്യങ്ങള്‍...

ഒന്ന്, വിശ്വാസം നിലച്ചുപോയൊരു ഹൃദയം,
രണ്ട്, ജീവരസം വറ്റിയ കരള്‍,
മറ്റൊന്ന്, ഇനിയും ചിറകിട്ടടിക്കാന്‍
വയ്യാത്തൊരു മനസ്സ്,
പിന്നെ നിന്നെക്കാത്ത്
ആത്മാവ് വറ്റിക്കെടാറായ
രണ്ട് മിഴിവിളക്കുകള്‍.

ഇനി,
നീ ചവച്ചുതുപ്പിയതിന്റെ
വേദനകള്‍ മാത്രമായി
കഴിഞ്ഞുപോകട്ടെ
എന്റെയീ പാഴ്ജന്മം.

Subscribe Tharjani |