തര്‍ജ്ജനി

രാജു കാഞ്ഞിരങ്ങാട്

ചെനയന്നൂര്‍
കാഞ്ഞിരങ്ങാട് .പി .ഒ
കരിമ്പം .വഴി,
തളിപ്പറമ്പ്. 670 142. കണ്ണൂര്‍ ജില്ല.

Visit Home Page ...

കവിത

അവസാനിക്കാത്ത പ്രണയം

കുന്ദലത ലക്ഷണമൊത്തവളായിരുന്നു
അവലക്ഷണമെന്ന് ഇന്നേവരെ
പറയിച്ചിട്ടില്ല
ചന്ദുമേനോന്‍ ഇന്ദുലേഖയുമായ്
വന്ന ആ രാത്രി
അനന്തപത്മനാഭനെ ധ്യാനിച്ചുള്ള
ഇന്ദുലേഖയുടെയിരിപ്പ്
പ്രണയം ഇത്രയും തീക്ഷ്ണമെന്നു
അന്നാണ് ഞാന്‍ അറിഞ്ഞത് .
മരണത്തിന്റെ വായില്‍ നിന്ന്
സത്യവാനെ പിടിച്ചു വാങ്ങിയ സാവിത്രി
മധുരാപുരി ചുട്ടു കരിച്ച കണ്ണകി
താജ്മഹല്‍ പണിതുയര്‍ത്തിയ ഷാജഹാന്‍
ചരിത്രത്താളുകളില്‍ തുളുമ്പിനില്‍ക്കുന്ന
എത്രയെത്ര പ്രണയം .
ഇന്നത്തേത് എന്ത് പ്രണയമാണ്
പണം കൈമാറ്റം ചെയ്യുന്നതുപോലെ
മാറി മാറി പ്രണയം
ആണും പെണ്ണും ആസുരതയില്‍
ആടിത്തിമര്‍ക്കുന്നു
ജാരനുമൊത്തുള്ള ജായയുടെ പ്രണയ-
ജ്വരം കണ്ട്‌
റെയില്‍വേ ട്രാക്കില്‍ ഒരു മാത്ര
അവളെ തിരയുന്നു അറ്റുപോയ ഭര്‍ത്താവിന്റെ -
മുഖത്തുനിന്നു കണ്ണുകള്‍
സ്നേഹം നടിച്ചു വര്‍ത്തമാനം പറഞ്ഞു കൊണ്ട്
ഗര്‍ഭിണിയായ ഭാര്യയെ കുത്തിക്കൊല്ലുന്ന-
ഭാത്താവ്
ഭര്‍ത്താവിനെ കിണറ്റിലേക്ക് തള്ളിയിട്ടു
അവസാന ശ്വാസം നിലച്ചെന്ന് ഉറപ്പു വരുത്തുന്ന -
ഭാര്യ
പ്രണയം അവസാനിക്കുന്നേയില്ല

Subscribe Tharjani |